ഈ പട്ടാളക്കാരുടെ കഥ വായിക്കാതെ പോകരുത്…

0
19

അതിർത്തിയിലെ ഡ്യൂട്ടി കഴിഞ്ഞ് ടാർപ്പായ കൊണ്ട് വലിച്ച് കെട്ടിയ ടെന്റിലേക്കെത്തിയപ്പോഴാണ് അതിരാവിലെ തന്നെ ഫോണിൽ ആർ മിസ്കോൾ വന്ന് കിടക്കുന്നത് കണ്ടത്. അതിൽ 5കോളും അമ്മയുടേതാണ് പിന്നെ ഒന്ന് ഭാര്യയുടേത്. 

ഫോണെടുത്ത ഞാൻ ആദ്യം ഭാര്യക്ക് തന്നെ വിളിച്ചു. 

“ഹലോ എന്തൊക്കെ ഉണ്ട് വിശേഷം. “

“ഹോ, ഞാൻ ചത്തോ എന്ന് അറിയാൻ വിളിച്ചതാണോ? ഇന്നലെ രാത്രി വിളിച്ചതിന് ഇപ്പൊ തിരിച്ചടിച്ചോണ്ട് ചോദിച്ചതാ… “

“എന്താടീ നീ ഇങ്ങനെ, ഡ്യൂട്ടി ടൈമിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന് നിനക്കറിയില്ലേ…. “

“അതിന് നിങ്ങളെന്തിനാ ഒരു പട്ടാളക്കാരനാകാൻ പോയെ… 
നാട്ടിൽ തന്നെ എത്ര ജോലികൾ കിടപ്പുണ്ട്. “

“ഒരു ജവാന്റെ ഭാര്യയാണ് എന്നുള്ളതിൽ അഭിമാനം കൊള്ളേണ്ടവളാണ് നീ… “

“ഹോ പിന്നെ… അഭിമാനം മാത്രം പോരാ. ഭാര്യക്ക് ഭർത്താവിൽ നിന്നും കിട്ടേണ്ട ഒരുപാട് അവകാശങ്ങളുണ്ട് അതെല്ലാം ക്രത്യമായി തന്നെ നൽകാൻ കഴിയണം.” 

“ഹാ, അതൊക്കെ ശരിയാ… നീ അത് വിട്… “

“ഞാൻ അത് വിട്ടു. പിന്നേയ് ഇവിടെ നല്ല തണുപ്പാ…. എനിക്ക് നല്ലൊരു പുതപ്പ് വാങ്ങണം . നിങ്ങൾ കൊറച്ച് പണം അയച്ചു തരണം. “

“ആ ഞാൻ പണം അയച്ചു തരാം “എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു. 

ഇവിടെ അതിർത്തിയിൽ മഞ്ഞുമലകൾക്കിടയിലാണ് ഞാൻ ജീവിക്കുന്നത്. അതും ഇപ്പൊ നൈറ്റ് ഡ്യൂട്ടി കൂടിയാണ്. അതവൾക്ക് കൃത്യമായി അറിയുകയും ചെയ്യാം എന്നിട്ട് പോലും അവൾ അതിനെക്കുറിച്ചൊരു വിവരാന്വേഷണമോ ഒന്നും ചോദിക്കുന്നില്ല അവൾ എല്ലാത്തിലും സെൽഫിഷാണ്. 

ഭാര്യയുടെ ഈ സ്വഭാവം എന്നെ ആകെ അസ്വസ്ഥനാക്കി. അതുകൊണ്ട് തന്നെ പിന്നെ അമ്മക്ക് വിളിക്കാൻ ഒരു മൂടുണ്ടായിരുന്നില്ല. ഒന്ന് കിടന്ന് എണീക്കാം എന്ന് കരുതി. ഉറങ്ങി എണീറ്റ ഞാൻ അമ്മക്ക് ഫോൺ ചെയ്തു. 

ഫോണെടുത്ത ഉടനെ തന്നെ അമ്മ ചോദിച്ചു. 

“മോനേ… മോൻ സുഖം തന്നെ അല്ലേടാ…”

“ആ അമ്മ … അമ്മ എങ്ങനെ ഇരിക്കുന്നു.” 

“ഇവിടെ കുഴപ്പം ഒന്നും ഇല്ലെടാ… 
പിന്നെ മോന്റെ അവിടെ നല്ല തണുപ്പാണെന്ന് കേട്ടല്ലോ… 
നിന്റെ അടുത്ത് അതിനെ പ്രതിരോധിക്കാൻ പുതപ്പും കോട്ടുമൊക്കെ ഉണ്ടോടാ….” 

“ആ അമ്മ .. എന്റെ അടുത്തുണ്ട്. പിന്നെ നാട്ടിലും നല്ല തണുപ്പാണെന്നാണല്ലോ ഓൾ പറഞ്ഞെ… 
അവളുടെ അക്കൌണ്ടിൽ കുറച്ചു പണം ഇട്ടിട്ടുണ്ട് അതിൽ നിന്ന് അമ്മയും ഒരു പുതപ്പ് വാങ്ങിക്കോളൂ…” 

“വേണ്ട മോനേ നിന്റേതൊക്കെ ആലോചിക്കുമ്പോൾ ഇവിടുത്തെ തണുപ്പൊന്നും ഒരു തണുപ്പല്ല. “

അമ്മയുടെ വാക്കുകൾ എന്റെ കണ്ണ് നനയിച്ചു 5പ്രാവശ്യം എന്റെ വിവരങ്ങൾ അറിയാൻ ഫോണടിച്ചിട്ട് ഞാൻ ഒരുപാട് വൈകിയാണ് തിരിച്ചടിച്ചത്. എന്നിട്ടും എന്റെ അമ്മ ഒരു പരാതിയും പറഞ്ഞില്ല. മാത്രമല്ല എന്റെ ഓരോ ക്ഷേമങ്ങളും അമ്മ ചോദിച്ചറിയുന്നു. 

ഞാൻ ഒരു നിമിഷം ചിന്തിച്ചുപോയി ഞാൻ ആദ്യം ഫോണടിക്കേണ്ടിയിരുന്നത് എന്റെ അമ്മക്കായിരുന്നില്ല എന്ന്. 

മരണമേ നീ എന്റെ അമ്മയെ കീഴ്പെടുത്തിയെങ്കിലും എന്റെ ഉമ്മ എനിക്ക് തന്ന സ്നേഹവും ആർജ്ജവമുള്ള വാക്കുകളും ഒരു മരണത്തിനും കീഴ്പ്പെടുത്താൻ കഴിയുന്നതായിരുന്നില്ല. 
ഭാര്യയുടെ വരവോടു കൂടി അമ്മയെന്ന സ്നേഹത്തെ മറക്കുന്ന ഏട്ടന്മാർക്ക് വേണ്ടി സമർപ്പിക്കുന്നു.

കടപ്പാട്..

LEAVE A REPLY

Please enter your comment!
Please enter your name here