ഒരു പ്രവാസിയുടെ കുറിപ്പ് – ഇവിടെ സുഖിച്ചു വാഴുന്നു എന്നൊക്കെയുള്ള പറച്ചിലുകൾ അൽപം കടന്ന കയ്യാണെന്നു പറയേണ്ടി വരുന്നു, നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ജീവിക്കുന്നു എന്നു മാത്രം. ഷെയര്‍ ചെയ്യൂ..

0
53

ഇതൊരു പ്രവാസിയുടെ കുറിപ്പാണ് – അറിഞ്ഞിരിക്കണം നമ്മൾ അവരെ – പ്രവാസികൾ എന്ന് പറയുമ്പോൾ മറ്റേതു നാടിനേക്കാൾ നമ്മുടെ നാട്ടുകാരുടെ കഥകൾ ആണ് ഓർമ്മ വരിക – അങ്ങനെ എത്ര എത്ര പേർ

ഒരു ദിവസം വൈകിട്ടു ചായ കുടിക്കാൻ കടയിൽ കയറി, എത്രയായെന്നു ചോദിച്ചപ്പോൾ ഒരു ദിർഹം. ഞാൻ കണക്ക് കൂട്ടി നോക്കി 18 രൂപ ! ഈ സാദാ ചായക്കോ ! അപ്പോൾ ഒരു ദിവസം ശരാശരി രണ്ടു ചായ വച്ചു കൂട്ടിയാൽ കാലിച്ചായ കുടിക്കാൻ മാസം കൊടുക്കുന്നത് 1000 ഇന്ത്യൻ ഉറുപ്പിക. ഹാവൂ, ഭയങ്കരം !നെറ്റ് ബിൽ വന്നു, 300 ദിർഹം. അഥവാ 5,400 രൂപ. അത് ഷെയർ ചെയ്ത് കൊടുത്താൽ മതി. മാസാദ്യം ആയതുകൊണ്ട് ബെഡ് സ്പേസിന്റെ വാടക കൊടുക്കണം, കറണ്ടും വെള്ളവും എല്ലാം ചേർത്തു ഏതാണ്ട് 1,100 ദിർഹം. ഉറുപ്പികയിൽ പറഞ്ഞാൽ 19,800. ഓർക്കാൻ വയ്യ, നാട്ടിൽ ഈ പൈസക്ക് രണ്ടു ഫാമിലിക്ക് റൂം കിട്ടും.

ഭക്ഷണം, വണ്ടിക്കൂലി, സോപ്പ്, പേസ്റ്റ്, ഡ്രസ്, ചെരിപ്പ് ഇങ്ങനെ അല്ലറ ചില്ലറ കാര്യങ്ങൾക്കായി കുറഞ്ഞത് 800 ദിർഹം വേണം, 14,400 രൂപ. നാട്ടിൽ ഒരു കുടുംബത്തിന്റെ ചെലവ്.മൂന്നും നാലും ആൾ ഉള്ള ഷെയറിംഗ് റൂമിൽ ബെഡ്‌സ്‌പേസിൽ താമസിക്കുന്ന ഒറ്റാന്തടിയ്ക്ക് മാസം വേണ്ടി വരുന്ന മിനിമം ചെലവ് 36,000 രൂപ. ഫാമിലി കൂടി ഉണ്ടെങ്കിൽ അത് 90,000 ഇന്ത്യൻ രൂപയാകും. ഇത് ഏറ്റവും കുറഞ്ഞ കണക്കാണ്, ഒരു സിംഗിൾ ബെഡ് റൂം ഫ്‌ളാറ്റും ഒരു വാഹനവും പുറത്തു പോകലും ചെറിയ കുട്ടികളെ പഠിപ്പിക്കലും ഹോസ്‌പിറ്റലിൽ പോക്കും ഒക്കെ ഉണ്ടെങ്കിൽ അത് ഇതിന്റെ ഒന്നര മടങ്ങു വരും.

കുടുംബത്തിനു വേണ്ടി ഭാവിയിലേക്ക് എന്തെങ്കിലും സേവ് ചെയ്യണം എങ്കിൽ അയാൾക്ക് എത്ര ശമ്പളം ലഭിക്കണം?കണക്കുകൾ കേട്ടു ആർക്കും ഒന്നും തോന്നണ്ട, ദുബായിലെ ഒരു എഞ്ചിനീയർ എന്നാൽ ലക്ഷങ്ങൾ വാങ്ങുന്ന ആളാണ് എന്നൊക്കെ ചിലർ കാച്ചി വിടുന്നത് കണ്ടപ്പോൾ ഇവിടുത്തെ സാധാരണ ജീവിതചെലവുകൾ മാലോകരോട് പറയണം എന്നു തോന്നി, പ്രത്യേകിച്ചു ജിസിസി യിൽ അല്ലാത്തവരോട്. ഒരാൾ നാട്ടിൽ ജോലി ചെയ്തു കിട്ടുന്ന 20,000 വും പുറത്ത് ജോലി ചെയ്തു കിട്ടുന്ന കിട്ടുന്ന 50,000 വും ഒരുപോലെയാണ് എന്നു നിങ്ങൾ അറിയണം.പിന്നെ ഇതൊക്കെ വലിയ ബുദ്ധിമുട്ടായിട്ടോ ഒന്നും അല്ല പറയുന്നത്, ഇങ്ങനെ ഒക്കെ ഉള്ള ജീവിതത്തിൽ ഞങ്ങൾ സന്തോഷം കണ്ടെത്തുന്നുണ്ട്.

നാട്ടിൽ നിന്നുള്ള ഒറ്റപ്പെടലിനെ മറികടക്കുന്ന ആശ്വാസങ്ങളും സുരക്ഷയും ഇവിടെയുണ്ട്. ഇതൊന്നും ഇല്ലാതെ കഷ്ടപ്പെടുന്ന പതിനായിരങ്ങളും ഉണ്ട്. ‘അറബിക്കഥ’യിൽ പറയുന്ന ജീവിതങ്ങൾ തന്നെയാണ് ഭൂരിഭാഗവും. ‘പത്തേമാരി’യിലെ നായകന്റെ ജീവിതം തന്നെയാണ് പ്രവാസിയുടെ ആകെ തുകയും.അതുകൊണ്ടുതന്നെ ഞങ്ങൾ ഇവിടെ സുഖിച്ചു വാഴുന്നു എന്നൊക്കെയുള്ള പറച്ചിലുകൾ അൽപം കടന്ന കയ്യാണെന്നു പറയേണ്ടി വരുന്നു, നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ജീവിക്കുന്നു എന്നു മാത്രം. നോ മോർ നോർ ലെസ്. 

കടപ്പാട് – യൂനസ് ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here