നിങ്ങളുടെ വിടുകളില്‍ ഉറുബ് ശല്ല്യം ഉണ്ടോ ?എങ്കില്‍ ഇതാ ഒരു മാജിക് മരുന്ന്..!

0
455

മിക്ക വീടുകളിലും കാണുന്ന ചില ശല്യം ആണ് ഉറുമ്പു ,കൂറ എന്നിവ .എവിടെ നിന്നും ആണ് ഇവ വരുന്നത് എന്ന് പോലും മനസിലാക്കാൻ സാധിക്കില്ല .പണ്ട് കാലങ്ങളിൽ ലക്ഷ്മണ രേഖ വരച്ചാൽ അല്പം എങ്കിലും ആശ്വാസം ഉണ്ടാവാറുണ്ട് .എന്നാൽ ഇപ്പോൾ ലക്ഷ്മണ രേഖയ്ക്ക് മുകളിലൂടെ പോകും ഉറുമ്പുകളും കൂറകളും .ഉറുമ്പിന്റെ കാര്യത്തിൽ ആണെങ്കിൽ മിക്ക വീടുകളിലും കാണാൻ സാധിക്കുന്നത് നല്ല കടിക്കുന്ന ഉറുമ്പുകളും ആയിരിക്കും .അത് കൊണ്ട് തന്നെ ഉറുമ്പിനെ തുരുത്തുന്നത് എത്രയും വേണ്ടപ്പെട്ട ഒരു കാര്യം തന്നെ ആണ് .ഉറുമ്പിനെ കൊല്ലുന്ന പല സാധനങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ് .

എന്നാൽ ഇവയിൽ എല്ലാം തന്നെ രാസ പദാർത്ഥങ്ങൾ ഉള്ളതിനാൽ അത് ഉറുമ്പിന് മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തിനും ഹാനികരം ആണ് .പാർശ്വ ഫലങ്ങൾ ഇല്ലാത്ത പ്രകൃതി ദത്തമായ മാർഗങ്ങൾ സ്വീകരിക്കുന്നത് ആണ് എപ്പോഴും നല്ലതു .ഉറുമ്പു ശല്യം അകറ്റാനുള്ള ഒരു എളുപ്പ വഴി എന്നത് പഞ്ചസാര പൊടിച്ചതും ബേക്കിങ് സോഡയും കൂടി മിക്സ് ചെയ്തത് ഉറുമ്പുള്ള ഭാഗങ്ങളിൽ വിതറുന്നതാണ്.

പഞ്ചസാര കഴിക്കാൻ ആയി വരുന്ന ഉറുമ്പുകൾ അതിനോടൊപ്പം ബേക്കിങ് സോഡാ കഴിക്കുകയും അങ്ങനെ ചത്തു വീഴുകയും ചെയ്യുന്നു .അടുത്ത ഒരു മാർഗം എന്നത് വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു സ്പ്രേ ആണ് .

പാത്രങ്ങൾ കഴുകുന്ന ലിഖ്വിടും ബേക്കിങ് സോഡയും അല്പം വെള്ളവും കൂടി ചേർത്ത് അത് ഉറുമ്പു ശല്യം ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്‌താൽ കൂടി വന്നാൽ പത്തു മിനിറ്റിനുള്ളിൽ ഉറുമ്പുകൾ ചത്തൊടുങ്ങിയിട്ടുണ്ടാകും .ഇങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന മാർഗങ്ങൾ ഉറുമ്പു ശല്യം അകറ്റുന്നതാണ് രാസ വസ്തുക്കൾ ഉള്ള മാര്ഗങ്ങള് തേടുന്നതിനേക്കാൾ നല്ലതു .

മേൽ പറഞ്ഞ രണ്ടു മാർഗങ്ങളിലും ആരോഗ്യത്തിനു ഹാനികരമായതോ പാർശ്വ ഫലങ്ങളോ ആയിട്ടുള്ള വസ്തുക്കൾ ഒന്നും തന്നെ ഇല്ല. അത് പോലെ കുട്ടികൾ ഒക്കെ ഉള്ള വീട്ടിൽ ഉറുമ്പിനെ കൊല്ലാൻ ഉള്ള പൊടികൾ ഒക്കെ ഉപയോഗിക്കുന്നത് വളരെ അപകടകരമാണ് .

കുട്ടികൾ നമ്മൾ അറിയാതെ ഈ പൊടി വായിലാക്കിയാൽ അത് അവരുടെ മരണത്തിനു പോലും ഇട ആയേക്കും .അതിനാൽ അത്തരം വിഷ വസ്തുക്കൾ ഉപയോഗിക്കാതെ വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഈ മാർഗങ്ങൾ സ്വീകരിച്ചു ഉറുമ്പു ശല്യം അകറ്റുക.

LEAVE A REPLY

Please enter your comment!
Please enter your name here