പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കേറില്ല ഇങ്ങനെ ചെയ്‌താൽ മതി..!

0
3

അടുക്കളയിലെ തലവേദനകള്‍ ഒഴിവാക്കാന്‍ ചില നുറുങ്ങു വിദ്യകളൊക്കെ ഉണ്ട്. 

പഞ്ചസാരയില്‍ ഉറുമ്പ് കയറുന്നത് അടുക്കളയിലെ ഏറ്റവും വലിയ തലവേദനകളില്‍ ഒന്നാണ്. ചില സമയങ്ങള്‍ ഉറുമ്പ് കൂടുതല്‍ ഉണ്ടാകുന്നത് കൊണ്ട് പഞ്ചസാര ഉപയോഗശൂന്യമാകുക പോലും ചെയ്യാറുണ്ട്.   എന്നാല്‍ പഞ്ചസാര പാത്രത്തില്‍  രണ്ട് ഗ്രാമ്പു ഇട്ടാല്‍ പഞ്ചസാരയില്‍ ഉറുമ്പു കയറുന്നത് തടയാന്‍ കഴിയും. 

ചായപ്പൊടിയില്‍ രണ്ട് ഏലക്ക പൊടിച്ചുചേര്‍ത്താല്‍ ചായക്ക് രുചിയും സുഗന്ധവും ലഭിക്കും. 

ഉള്ളിയോ സവാളയോ വഴറ്റും മുമ്പ് അല്‍പ്പം ഉപ്പു ചേര്‍ക്കുക പെട്ടെന്നു വഴന്നു കിട്ടും. അല്ലെങ്കില്‍ കൈകള്‍ കൊണ്ട് നന്നായി ഞെരടിയ ശേഷം വഴറ്റിയാലും സവാള എളുപ്പത്തില്‍ വഴന്നുകിട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here