യുവത്വം നിലനിര്‍ത്താനും ഈന്തപ്പഴം.. ഷെയര്‍ ചെയ്യൂ..

0
289

കൊളസ്‌ട്രോൾ കുറയ്ക്കാനും യുവത്വം നിലനിർത്താനും ഈന്തപ്പഴം – ജീവിത ശൈലികളിലും ഭക്ഷണ രീതികളിലും വന്ന മാറ്റങ്ങൾ ഒരുപാട് അസുഖങ്ങൾ മനുഷ്യന് സമ്മാനിച്ചു .രക്ത സമ്മർദം , കൊളസ്‌ട്രോൾ ,പ്രമേഹം എന്ന അസുഖങ്ങൾ ഇന്ന് മിക്ക പേരെയും അലട്ടുന്നവയാണ് .പണ്ട് കാലങ്ങളിൽ ഇന്നത്തെ കാലം അപേക്ഷിച്ചു വളരെ കുറവായിരുന്നു ഇത്തരം അസുഖങ്ങൾ .കാരണം ഇന്നത്തെ പോലെ അരിയുടെ പലഹാരങ്ങൾ ഒന്നും ആയിരുന്നില്ല അവർ പണ്ട് പ്രാതലിനൊക്കെ കഴിച്ചത് .

സ്വയം കൃഷി ചെയ്തുണ്ടാക്കിയ കപ്പയും മറ്റും ആയിരുന്നു .അത് കൊണ്ട് ശരീരത്തിന് അധ്വാനവും ഉണ്ടായിരുന്നു പ്രമേഹത്തിനു സാധ്യതകളും .ഇല്ലായിരുന്നു എന്നാൽ ഇന്നത്തെ ഭക്ഷണ രീതികളിൽ വറത്തതും പൊരിച്ചതും ആയ ഭക്ഷണങ്ങൾക് ഏറെ സ്ഥാനം ലഭിക്കുകയും വ്യായാമങ്ങൾക്ക് യാതൊരു സ്ഥാനവും ഇല്ലാതെ വരികയും ചെയ്യുന്നു .

അത് കൊണ്ട് കൊളസ്‌ട്രോൾ പോലുള്ള രോഗങ്ങൾ തല പൊക്കുന്നു .കൊളസ്‌ട്രോൾ കുറയ്ക്കുവാനും യുവത്വം നില നിർത്താനുമുള്ള അത്ഭുത ഗുണങ്ങൾ ഉള്ളതാണ് ഈന്തപ്പഴം .പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണം വർധിപ്പിക്കുകയും അത് വഴി ലൈംഗിക പ്രശ്നങ്ങൾക്ക് പരിഹാരം നൽകാനും ഈന്ത പഴം കഴിക്കുന്നത് കൊണ്ട് സാധിക്കും .കൃത്യമായ ഗുണങ്ങൾ ലഭിക്കണമെങ്കിൽ അത് ശരിയായ വിധത്തിൽ തന്നെ കഴിക്കണം .

രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടു വെച്ച് ആ വെള്ളത്തോട് കൂടി ഈന്തപ്പഴം കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു .ഈന്തപ്പഴം പാലിൽ ചേർത്ത് കഴിക്കുന്നത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു .

ഈന്തപ്പഴം തേനിൽ മുറിച്ചിട്ട് 12 മണിക്കൂറിനു ശേഷം ഒരു ടീസ്പൂൺ വീതം വെറും വയറ്റിൽ കഴിക്കുന്നത് തടി കുറയ്ക്കാൻ ഉത്തമം ആണ് .ഉണങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് വഴി കൊളസ്‌ട്രോൾ കുറയും .അത് പോലെ ബദാമും പാലും ഈന്തപ്പഴവും കൂട്ടി ചേർത്ത് തിളപ്പിച്ചത് രാവിലെ അരച്ച് കഴിക്കുന്നത് പുരുഷ ലൈംഗിക ശേഷി വർധിപ്പിക്കുന്നു .

എന്നാൽ അശ്രദ്ധമായി കഴിക്കുകയാണെങ്കിൽ ഗുണത്തിന് പകരം ദോഷങ്ങൾ ആയിരിക്കും ഫലം .കൃത്രിമ മധുരങ്ങൾ കൂട്ടിച്ചേർത്ത ഈന്തപ്പഴങ്ങൾ അല്ല വാങ്ങുന്നതെന്നു ഉറപ്പു വരുത്തുക.കാരണം ഇത് ആരോഗ്യത്തിനു ഹാനികരം ആണ് .ഈന്തപഴത്തിൽ പൊടി പറ്റി പിടിക്കാനുള്ള സാധ്യതകൾ ഏറെ ആയതു കൊണ്ട് ഇത് കഴികിയിട്ടു മാത്രമേ കഴിക്കാൻ പാടുള്ളൂ.ആരോഗ്യ കാര്യത്തിന് പ്രാധാന്യം നൽകുന്ന പോലെ തന്നെ ആഹാര സാധനങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധ പുലർത്തേണ്ടതുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here