5 സെന്റ്.. 14 ലക്ഷം! ഇത് സാധാരണക്കാർ കാത്തിരുന്ന വീട് ! പ്ലാൻ ഇതാ.. ഷെയര്‍ ചെയ്യൂ..

  0
  8

  കോഴിക്കോട് ജില്ലയിലെ തൊട്ടിൽപാലം എന്ന സ്ഥലത്താണ് അഡ്വക്കേറ്റ് രാഘവൻ നമ്പ്യാരുടെ ഈ സുന്ദരഭവനം. 

  നമ്പ്യാരുടെ ഭാര്യ മരിച്ചു. മകൻ അമേരിക്കയിലും മകൾ ബെംഗളൂരുവിലും താമസമാക്കി. നാട്ടിലെ ഏകാന്തവാസത്തിനു അനുയോജ്യമായ ഒരു വീട് കുറഞ്ഞ ചെലവിൽ നിർമിച്ചു നൽകണമെന്നാണ് നമ്പ്യാർ ഡിസൈനർമാരോട് ആവശ്യപ്പെട്ടത്.

  അഞ്ചര സെന്റ് ഭൂമിയിൽ 781 ചതുരശ്രയടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സിറ്റൗട്ട്, ലിവിങ്-ഡൈനിങ് ഹാൾ, ഒരു കിടപ്പുമുറി, ബാത്റൂം, അടുക്കള, വർക്കേരിയ എന്നിവയാണ് ഉൾക്കൊള്ളിച്ചത്.

  വീടിനു വശത്തായി അലുമിനിയം റൂഫിങ് ഷീറ്റ് വിരിച്ചു കാർ പോർച്ചും ക്രമീകരിച്ചു. കുറഞ്ഞ ചതുരശ്രയടിയിൽ തുറസായ നയത്തിലാണ് അകത്തളങ്ങൾ. ഇത് ഒരാൾക്ക് താമസിക്കാൻ അനുയോജ്യമായവിധം എല്ലാം കയ്യെത്തും ദൂരത്തു ലഭ്യമാക്കുന്നു.

  ഊണുമുറിയുടെ ഭിത്തിയിൽ ടിവി യൂണിറ്റ് ക്രമീകരിച്ചു. ഒരു ഭിത്തിയിൽ സന്തത സഹചാരികളായ പുസ്തകങ്ങൾ മനോഹരമായി ക്രമീകരിച്ചു.

  മൾട്ടിവുഡ് ഫിനിഷിലാണ് ചെറിയ അടുക്കളയുടെ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

  വെറും ഏഴ് മാസം കൊണ്ട് മനോഹരമായ വീട് പൂർത്തിയായി.14 ലക്ഷം രൂപ മാത്രമാണ് ചെലവായത് എന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം.

  ചെലവ് കുറച്ച ഘടകങ്ങൾ

  മുൻവശത്തെ പുറംഭിത്തി മാത്രമേ സിമന്റ് പ്ലാസ്റ്ററിങ് ചെയ്തുള്ളൂ. വശങ്ങളിൽ വെട്ടുകല്ല് എക്സ്പോസ്ഡ് ശൈലിയിൽ നിലനിർത്തി.

  പഴയ വീടുകൾ പൊളിച്ചിടത്തു നിന്ന് ശേഖരിച്ച ഓടുകൾ പോളിഷ് ചെയ്താണ് മേഞ്ഞത്. ജനലുകളും വാതിലുകളും ഇതുപോലെ സെക്കൻഡ് ഹാൻഡ് മേടിച്ചതാണ്.  

  മേൽക്കൂര ട്രസ് ചെയ്തു ഓട് വിരിച്ചതിനാൽ റൂഫ് കോൺക്രീറ്റ് ചെയ്യുന്നതിന്റെ പണം ലാഭമായി.

  ചുവരുകളിൽ പുട്ടി ഫിനിഷ് മാത്രമേ നൽകിയുള്ളൂ. പെയിന്റിങ് തുക ലാഭമായി.

  നിർമാണ സാമഗ്രികൾ

  • ഫൗണ്ടേഷൻ- കരിങ്കല്ല്
  •  ബേസ്മെന്റ്, സ്ട്രക്ചർ -ചെങ്കല്ല്
  • ഫ്ലോർ- വിട്രിഫൈഡ് ടൈൽ 
  • റൂഫ്- സെക്കൻഡ് ഹാൻഡ് ക്ലേ ടൈൽ
  • വാതിൽ, ജനൽ- സെക്കൻഡ് ഹാൻഡ് തടി

  Project Details

  Location-Thottilpalam, Calicut

  Plot- 5.7 cent

  Area- 781 SFT

  Owner- Adv. Raghavan Nambiar

  Designers- Ajmal Abdulla PV, Ashar NK, Muhamed Ajmal

  Zherow Architects, Vadakara

  Mob- 7012951181, 9747885325

  Budget- 14 Lakhs

  Completion year- 2018

  ചിത്രങ്ങൾ- അഖിൻ കോമാച്ചി

  LEAVE A REPLY

  Please enter your comment!
  Please enter your name here