ഇന്ത്യയെ തുടച്ചു നീക്കാൻ 2019ൽ സുനാമിയെത്തും, ബാബ വാംഗയുടെ പ്രവചനത്തിൽ ഞെട്ടി ലോകം

0
5012

2019ൽ ഏഷ്യയുടെ ഒരു ഭാഗം സുനാമിയിൽ തകർന്നുപോകുമെന്ന് ബാബ വാംഗയുടെ പ്രവചനം. കണ്ണ് കാണാത്ത വാംഗ അകക്കണ്ണുകൊണ്ട് നടത്തിയ പ്രവചനങ്ങളൊന്നും ഇതുവരെ തെറ്റിയിട്ടില്ല. അടുത്ത വർഷം ലോകത്ത് നടക്കാൻ പോകുന്ന ചില സുപ്രധാന സംഭവങ്ങളെക്കുറിച്ച് വാംഗ നടത്തിയ പ്രവചനങ്ങളാണ് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തുന്നത്.

ഏഷ്യയിൽ സുനാമി

2019ൽ ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യ, പാക്കിസ്ഥാൻ, ചെെന, ജപ്പാൻ, ഇന്ത്യോനേഷ്യ എന്നീ രാജ്യങ്ങൾ വൻ സുനാമിയിൽ ഇല്ലാതാകുമെന്നാണ് വാംഗയുടെ ഒന്നാമത്തെ പ്രവചനം. ഇതിനോടകംതന്നെ ഏഷ്യൻ രാജ്യങ്ങളിൽ സുനാമി ദുരന്തം വിതച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്‌തംബറിൽ ഇന്ത്യോനേഷ്യൻ ദ്വീപ് സമൂഹമായ സുലവേസിയിൽ ഉണ്ടായ സുനാമിയിൽ 2,100 പേർ മരണപ്പെട്ടിരുന്നു.

പുടിന് നേരെ ആക്രമണം, ട്രംപ് ബധിരനാകും

ഈ പ്രവചനം കൂടാതെ, റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനു നേരെ ആക്രമമുണ്ടാകുമെന്നും, അജ്ഞാതമായ അസുഖം ബാധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കേൾവിശക്തി നഷ്ടപ്പെടുമെന്നും വാംഗ പ്രവചിച്ചു. കൂടാതെ യൂറോപ്പിൽ വൻ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നുമാണ് വാ‌ംഗയുടെ അടുത്ത പ്രവചനം. യൂറോപ്യൻ സമ്പദ് വ്യവസ്ഥ തകർന്നടിയുമെന്ന വാംഗയുടെ പ്രവചനം സത്യമാകാൻ സാദ്ധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരും പറയുന്നത്.

പുടിനു നേരെ മുമ്പ് വധശ്രമം നടന്നിരുന്നു. ഇപ്പോൾ അത്യാധുനിക പരിശീലനം കിട്ടിയ സ്‌നൈപ്പർ സ്‌ക്വാഡിനാണ് പുടിന്റെ സുരക്ഷാ ചുമതല. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ജാഗ്രതയുംകൂടി ചേരുന്നതോടെ, പുടിനെതിരേ ഇനിയൊരു വധശ്രമത്തിന് സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ.

ട്രംപിന്റെ കേൾവി ശക്തി നഷ്ടപ്പെടുന്നതിനു പുറമെ കുടുംബാംഗങ്ങളിലൊരാൾ കാറപടകടത്തിൽപ്പെടുമെന്ന പ്രവചനവും വാംഗ നടത്തിയിട്ടുണ്ട്. നേരത്തെ ക്യൂബയിലും ചൈനയിലും ജോലി ചെയ്യുന്ന അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരിൽ പലർക്കും അജ്ഞാത രോഗത്തെ തുടർന്ന് കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. റേഡിയേഷനാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഇത് ട്രംപിനെ പിടികൂടാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ആധുനിക നോട്രഡാമസായ വാംഗ

12ആം വയസ്സിലാണ് വാംഗയ്‌ക്ക് കാഴ്ച ശക്തി നഷ്ടപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രവചനങ്ങൾ നടത്താൻ തുടങ്ങിയപ്പോൾ വാംഗ പ്രശസ്‌തി നേടി. അമേരിക്കയുടെ 44ആമത്തെ പ്രസിഡന്റ് കറുത്ത വംശജൻ ആണെന്ന് ബാബ വാംഗ് പ്രവചിച്ചിരുന്നു. ബറാക് ഒബാമ അപ്പോഴാണ് ചുമതലയേറ്റത്. ബ്രെക്സിറ്റ്, 2011 ലെ അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ ദുരന്തം, മുസ്ലിം ഭീകര സംഘടനയായ ഐസിസിന്റെ ഉദയം എന്നിവയെല്ലാം ബാബാ വാംഗ പ്രവചിച്ച കാര്യങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here