ഏവരെയും ഞെട്ടിച്ച ആ അപകടം.. യുവതി അപകടനില തരണം ചെയ്തു.. സഹായം അഭ്യര്‍ഥിച്ച് കുടുംബം..

  0
  71

  സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായി തൂശൂർ നിന്നുള്ള അപകടദൃശ്യം. ദേശീയപാതയില്‍ പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം നടന്നത്. മംഗലം പാലത്തിന് സമീപം 14 ന് രാവിലെ പതിനൊന്നു മണിക്കായിരുന്നു അപകടം. ബസിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കുന്ന യുവതിയെ ഒന്നാംവരിയിലൂടെ അതിവേഗത്തിലെത്തുന്ന പിക്കപ്പ് വാന്‍ ഇടിച്ചുതെറിപ്പിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. പിക്കപ്പ് ഡ്രൈവര്‍ ആണ് ഇന്ദിരപുത്രിയെ ആശുപത്രിയിലെത്തിച്ചത്. 

  കണ്ണമ്പ്ര മഞ്ഞപ്ര സ്വദേശി ഇന്ദിരപുത്രി(18) ക്കാണ് ഗുരുതരമായി പരുക്കേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തു. വാര്‍ഡിലേക്ക് മാറ്റിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

  യുവതിയുടെ എതിര്‍ദിശയില്‍ ഇരുചക്രവാഹനത്തിലിരുന്ന യുവാവ് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ദൃശ്യം പകര്‍ത്തിയത് ആരാണെന്ന് വിവരമില്ല. ദൃശ്യങ്ങള്‍ കണ്ടറിഞ്ഞാണ് ഇങ്ങനെയൊരു അപകടം നടന്നുവെന്ന് പൊലീസിനും സ്ഥിരീകരിക്കാനായത്. ആലത്തൂര്‍ കോഒാപ്പറേറ്റീവ് കോളജ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ യുവതി സഹോദരന്റെ സുഹൃത്തിന്റെ കുഞ്ഞിന്റെ പിറന്നാളിന് പോകുന്നതിനിടയിലാണ് സംഭവമെന്നാണ് വിവരം. വടക്കഞ്ചേരിയിലെ സ്വകാര്യ എക്സ്പ്ളോസീവ് വില്‍പ്പന േകന്ദ്രത്തിലെ വാഹനമാണ് ഇടിച്ചത്. കേസ് റജിസ്റ്റര്‍ ചെയ്തതായി വടക്കഞ്ചേരി പൊലീസ് അറിയിച്ചു.

  ഇന്ദിരപുത്രിയുടെ ചികില്‍സക്ക് വലിയ തുക വേണ്ടിവരുമെന്നാണ് വിവരം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്. അച്ഛനെടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനാൽ കുടുംബം ജപ്തിഭീഷണി നേരിടുകയാണ്. രോഗിയായ അമ്മയും സഹോദരൻ ഉത്തമപുത്രനുമാണ് ആശുപത്രിയിൽ ഇന്ദിരപുത്രിക്കൊപ്പമുള്ളത്. ഇപ്പോൾ സാമ്പത്തിക സഹായം നൽകുന്നത് സുഹൃത്തുക്കളാണ്. 

  സഹോദരൻ സോമില്ലിൽ ജോലി ചെയ്യുന്നതിനിടെ കയ്യിൽ വാൾ കൊണ്ട് പരിക്കേറ്റ് ചികില്‍സയിലായിരുന്നു. അതിനും വലിയ തുക ചെലവായി. ഇതിനു പിന്നാലെയാണ് ഇന്ദിരപുത്രിയും അപകടത്തിൽ പെട്ടത്. 

  LEAVE A REPLY

  Please enter your comment!
  Please enter your name here