സുന്ദരിയാകാന്‍ ഇതാ കുറച്ച് നാടന്‍ പൊടിക്കൈകള്‍.. മേക്കപ്പില്ലാതെ സുന്ദരിയാകാൻ 6 വഴികൾ..ഷെയര്‍ ചെയ്യൂ..

0
938

സൗന്ദര്യ സംരക്ഷണത്തിനായി ധാരാളം സമയവും പണവും ചിലവിടുന്നവരാണ് നമ്മളിൽ പലരും. സൗന്ദര്യ സംരക്ഷണത്തിനായി ബ്യൂട്ടി പാർലറുകളെ ആശ്രയിക്കുകയും കൂടാതെ വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യ വർധക വസ്തുക്കൾ എന്തു വില കൊടുത്തും വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നു.

എന്നാൽ ഈ രീതിയിലുള്ള സൗന്ദര്യ സംരക്ഷണം വഴി നമ്മുടെ പോക്കറ്റ് കാലിയാകും മാത്രമല്ല. സ്ഥിരമായുള്ള ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. മിക്ക സൗന്ദര്യ വർധക വസ്തുക്കളിലും നിർമ്മാണത്തിനുപയോഗിക്കുന്ന പലവിധ രാസവസ്തുക്കളും കാൻസർ പോലുള്ള മാരകമായ രോഗങ്ങൾക്ക് വരെ കാരണമാകുന്നു.

എന്നാൽ അൽപ്പം ശ്രദ്ധയും സമയവും നീക്കിവച്ചാൽ ഒരു മേക്കപ്പുമില്ലാതെ സുന്ദരിയാകാം. ഇപ്പോഴത്തെ ലൈഫ്‌സ്‌റ്റൈലും സമയമില്ലായ്മയും മൂലം പലർക്കും അതിലൊന്നും താൽപ്പര്യമില്ലാതായി. ആരോഗ്യവും സൗന്ദര്യവും നശിപ്പിക്കാതെ നമ്മുടെ പോക്കറ്റ് കാലിയാക്കാതെ  തന്നെ സൗന്ദര്യം നില നിർത്താൻ ഉള്ള കുറച്ചു നുറുങ്ങു വിദ്യകൾ ഇതാ..

നിറം വർധിപ്പിക്കും തുളസിയില 

 മുഖചർമ്മത്തിലെ നിറം വർധിപ്പിക്കാനും വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് മാറാനും കണ്ണിൽ കണ്ട ക്രീമുകളൊന്നും വാരി തേക്കേണ്ട കാര്യമില്ല. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ ദിവസവും ആവി പിടിക്കുക വ്യത്യസം അറിയാനാകും .

സുന്ദരമായ കൺപീലിക്കു ആവണക്കെണ്ണ 

കൺപീലികൾ നീളമുള്ളതാക്കാൻ രാത്രി ഉറങ്ങുന്നതിനു മുൻപ് ആവണക്കെണ്ണയിൽ ഒരൽപ്പം ബദാം എണ്ണയും എള്ളെണ്ണയും കൂടി മിക്സ് ചെയ്തു കൺ പീലികളിൽ തേച്ചു പിടിപ്പിച്ചിട്ടു കിടക്കുക നീളമുള്ള സുന്ദരമായ കൺപീലികൾ സ്വന്തമാക്കാൻ ഇത് സഹായിക്കുന്നു.

മൃദുല ചർമ്മത്തിന് വിനാഗിരി

കൈകാലുകൾക്ക് നിറം വർധിക്കാനും വെയിലേറ്റുണ്ടാക്കുന്ന കരുവാളിപ്പ് മാറാനും .ചർമ്മത്തിന് മൃദുത്വം ലഭിക്കുവാനും അൽപ്പം ഹാൻഡ് ക്രീം വിനാഗിരിയിൽ ചേർത്ത് കൈകാലുകളിൽ തേച്ചു പിടിപ്പിക്കുക നിങ്ങൾക്ക് നല്ല പഞ്ഞിപോലുള്ള ചർമ്മം  ലഭിക്കും.

മുഖക്കുരു പാടുകളെ തുരത്തും ചെറു നാരങ്ങ

പലരെയും ഒരുപാടലട്ടുന്ന ഘടകമാണ് മുഖക്കുരുവും അതിനു ശേഷമുണ്ടാകുന്ന കറുത്ത പാടുകളും ഇത് പലരുടെയും ആത്മവിശ്വാസം തന്നെ കെടുത്തുന്നതുമാണ് എന്നാൽ വീട്ടിൽ ഒരൽപ്പ സമയം ചിലവഴിച്ചാൽ തന്നെ മുഖത്തുണ്ടാകുന്ന ഈ കറുത്തപാടുകളെ പാടെ അകറ്റാൻ സാധിക്കും. ചെറു നാരങ്ങാ മുറിച്ചു മുഖത്തുള്ള കറുത്തപാടുകളിൽ നന്നായി മസ്സാജ് ചെയ്യുക പിന്നീട് ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക മുഖത്തെ കറുത്ത പാടുകൾ മാറും എന്നു മാത്രമല്ല മുഖകാന്തി വർധിക്കാനും ഇതുസഹായിക്കുന്നു .കൂടാതെ കൈകാലുകളിൽ നഖത്തിന് തിളക്കം ലഭിക്കാനും നഖം പൊട്ടിപോകുന്നത് തടയാനും ചെറു നാരങ്ങാ നീര് സഹായിക്കുന്നു.

കൺതടങ്ങളിലെ കറുപ്പ് ഒഴിവാക്കാൻ  പാൽ 

വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് ഒഴിവാക്കാനും കൺതടങ്ങളിലെ കറുത്ത നിറം അകറ്റാനും പാൽ സഹായിക്കുന്നു കിടക്കുന്നതിനു മുൻപ് അൽപ്പം പാൽ പഞ്ഞിയിൽ മുക്കി കൺ തടങ്ങളിൽ വയ്ക്കുക ഇത് കൺതടങ്ങളിലെ കറുപ്പിനെ പാടെ അകറ്റാൻ സഹായിക്കുന്നു.

മുടിക്ക് തിളക്കമേകും ഏത്തപ്പഴം 

മുടിക്ക് തിളക്കവും ആരോഗ്യവും ഉണ്ടാക്കാനായി ഏത്തപ്പഴം തൊലികളഞ്ഞെടുത്തു ഒരു സ്പൂൺ ഒലിവ് ഓയിൽ കൂടി മിക്സ് ചെയ്തു നന്നായി അരച്ചെടുക്കുക ഇതിലേക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കുക അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക നല്ല തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടി ലഭിക്കുന്നതാണ്

പഴങ്ങളും പച്ചക്കറികളും പാലും മുട്ടയുമൊക്കെ ഉപയോഗിച്ച് മികച്ച സൗന്ദര്യ വർധക വസ്തുക്കൾ തയാറാക്കാം. ഒരുപാട് സമയം വേണ്ട, ഒരിടത്തും പോകണ്ട്. ഇത്തരം പ്രകൃദത്ത വസ്തുക്കൾ ഉപയോഗിച്ച് മുഖസൗന്ദര്യം വീണ്ടെടുക്കാം.

പാൽ

മൃദുലമായ ചർമത്തിന് ഒരു ടേബിൾ സ്പൂൺ പാൽ എല്ലാ ദിവസവും രാത്രി മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് ഇളംചൂടുവെള്ളത്തിൽ മുഖം കഴുകുക. ചെറിയൊരു പഞ്ഞി പാലിൽ മുക്കി മുഖം തുടച്ചാൽ അഴുക്കു നീക്കാനാവും.

ഉരുളന്‍കിഴങ്ങ്

മുഖകാന്തി വർധിപ്പിക്കാൻ ഉരുളകിഴങ്ങിന് നല്ലതാണ്. പകുതിയായി മുറിച്ച ഉരുളകിഴങ്ങിന്റെ ഒരു ഭാഗം വെള്ളത്തിലിട്ട് കുതിർക്കുക. ഇത് ഉടച്ച് മുഖത്തു പുരട്ടുക. അതിനുശേഷം മുഖം നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടു തവണ ഇത് ചെയ്യുക.

മുട്ട

ചർമസംരക്ഷണത്തിനും കേശ സംരക്ഷണത്തിനും ഒരുപോലെ മികച്ചതാണ് മുട്ട. ഒരു മുട്ട അടിച്ച് തലയിൽ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. എണ്ണമയം കൊണ്ട് കഷ്ടപ്പെടുന്നവർ കോഴിമുട്ടയുടെ വെള്ളയും ഒരു ചെറുനാരങ്ങയുടെ നീരും കൂട്ടിയോജിപ്പിച്ച് മുഖത്തു പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകി കളയുക.

പച്ചക്കറികൾ വേവിക്കുന്ന വെള്ളം മുഖം കഴുകാൻ ഉപയോഗിക്കാം.

പപ്പായ

പപ്പായ കഴിക്കാനും കൊള്ളാം, സൗന്ദര്യ സംരക്ഷണത്തിനും കൊള്ളാം. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായ കുഴമ്പു പരുവത്തിലാക്കി തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. 15 മിനുറ്റിനു ശേഷം കഴുകി കളയുക. മുഖം തിളങ്ങും.

തൈര്

തൈര് സ്ഥിരമായി മുഖത്തു പുരട്ടിയാൽ മുഖകാന്തി വർധിക്കും. കഴുത്തിലെ കറുപ്പു നിറം മാറ്റാനും ഇത് സഹായകരമാണ്. തലയിൽ തൈര് തേച്ച് കുളിക്കുന്നത് താരൻ ശമിക്കാൻ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here