വയര്‍ കുറയ്ക്കാന്‍ മരുന്ന് കഴിച്ച് കഷ്ടപെടുന്നവര്‍ ഈ 8 വഴികള്‍ അറിയുക.. ഫലം തീര്‍ച്ച..!

0
584

നമ്മുടെ തിരക്കുപിടിച്ച ലൈഫ് സ്‌റ്റൈലും തെറ്റായ ഭക്ഷണരീതിയും നല്‍കുന്ന സമ്മാനമാണ് കുടവയര്‍. ഇത് നിങ്ങളുടെ ബാഹ്യ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും ബാധിക്കും. വയറിനു ചുറ്റുമുള്ള ഫാറ്റ് ഡെപ്പോസിറ്റ് കുറയ്ക്കുന്നതായി ഈ ആയുര്‍വേദ ടിപ്‌സ് പരീക്ഷിക്കാം.

വൈറ്റ് റൈസ് ഒഴിവാക്കുക

വൈറ്റ് റൈസിനു പകരം ഗോതമ്പിന്റെ ഉല്പന്നങ്ങള്‍ ഉപയോഗിക്കുക. ബ്രൗണ്‍ റൈസ്, ബ്രൗണ്‍ ബ്രഡ്, ഓട്‌സ് എന്നിവ ഉപയോഗിക്കുക.

നാരങ്ങാവെള്ളം

വയറിലെ ഫാറ്റ് കുറയ്ക്കാന്‍ പറ്റിയ വഴിയാണിത്. അല്പം നാരങ്ങാ വെള്ളത്തില്‍ കുറച്ച് ഉപ്പിട്ട് ദിവസവും രാവിലെ കഴിക്കുക.

മധുരപലഹാരങ്ങള്‍ ഒഴിവാക്കുക

മധുരപലഹാരങ്ങളും, മധുരം അടങ്ങിയ പാനീയങ്ങളും ആഹാരസാധനങ്ങളും ഉപേക്ഷിക്കുക. ഇത്തരം ഭക്ഷണസാധനങ്ങള്‍ ശരീരത്തിന്റെ ഉദരഭാഗത്ത് ഫാറ്റ് അടിഞ്ഞുകൂടാന്‍ കാരണമാകും.

ധാരാളം വെള്ളം കുടിക്കുക

ദിവസവും ധാരാളം വെള്ളം കുടിക്കുക. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ത്വരിതപ്പെടുത്തുകയും ശരീരത്തില്‍ നിന്നും വിഷാംശങ്ങള്‍ പുറംന്തള്ളുകയും ചെയ്യും.

വെളുത്തുള്ളി കഴിക്കുക

ദിവസവും രാവിലെ വെറും വയറ്റില്‍ മൂന്നോ നാലോ വെളുത്തുള്ളി അല്ലി കഴിക്കുക. ഇത് വണ്ണം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ഇരട്ടി ഗുണം ചെയ്യും.

നോണ്‍ വെജ് ഭക്ഷണം ഉപേക്ഷിക്കുക

കുടവയര്‍ ഒഴിവാക്കാനായി നോണ്‍ വെജ് ആഹാരസാധനങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുന്നതാണ് നല്ലത്.

സുഗന്ധദ്രവ്യങ്ങള്‍ പാചകത്തില്‍ ഉള്‍പ്പെടുത്തുക

കറുവാപ്പട്ട, ഇഞ്ചി, കുരുമുളക് എന്നിവ നിങ്ങള്‍ പാചകം ചെയ്യുന്ന ആഹാര സാമഗ്രികളില്‍ ഉള്‍പ്പെടുത്തുക. ഇത്തരം സുഗന്ധദ്രവ്യങ്ങള്‍ ആരോഗ്യത്തിനു നല്ലതാണ്.

പഴങ്ങളും പച്ചക്കറികളും

ദിവസവും രാവിലെയും വൈകുന്നേരവും പഴങ്ങള്‍ കഴിക്കാം. ഇത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും പ്രദാനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here