കണ്ണിന്റെ സംരക്ഷണത്തിന് പത്തു വഴികള്‍…ശ്രെദ്ധിക്കുക..!ഷെയര്‍ ചെയ്യൂ..

0
344

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന ചൊല്ല് നമ്മുടെയൊക്കെ ജീവിതരീതിയുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ വളരെ ശരിയാണ്. കാഴ്ച്ചയ്ക്ക് മങ്ങലേല്‍ക്കുന്ന വരെ നാം കണ്ണുകളെ കുറിച്ചോര്‍ക്കുന്നില്ല എന്നുള്ളതാണ് സത്യം. പൂര്‍ണമായ കാഴ്ച്ചയുള്ളപ്പോഴും കണ്ണുകള്‍ക്ക് കൃത്യമായ പരിചരണം ലഭിക്കേണ്ടതുണ്ടെന്ന് നാം മനസ്സിലാക്കണം. ഇവിടെയിതാ കണ്ണുകളെ സംരക്ഷിക്കാനുള്ള പത്ത് നിര്‍ദ്ദേശങ്ങള്‍.

1.പുകവലി ഒഴിവാക്കുക

നിങ്ങള്‍ പുകവലിക്കുന്ന ആളാണെങ്കില്‍ പ്രായസംബന്ധിതമായ കാഴ്ച്ചക്കുറവ് ഉണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 65 കഴിഞ്ഞവരിലെ അന്ധതയ്ക്കുള്ള മുഖ്യകാരണമായി വരുന്നതും പുകവലി തന്നെയാണ്. ഇതിന്റെ വേഗത കുറയ്ക്കാന്‍ സാധിക്കുമെങ്കിലും പരിഹാരമാര്‍ഗ്ഗമൊന്നുമില്ല. അതിനാല്‍ പുകവലി ഒഴിവാക്കുക തന്നെയാണ് വഴി.

2. കാഠിന്യമേറിയ സൂര്യപ്രകാശത്തിലിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കുകയോ വീതി കൂടിയ തൊപ്പി ധരിക്കുകയോ ചെയ്യുക

അള്‍ട്രാ വയലറ്റ് രശ്മികള്‍ കണ്ണുകള്‍ക്ക് ആഘാതമേല്‍പ്പിക്കുന്നത് കുറയ്ക്കാനുള്ള ലളിതമായ മാര്‍ഗ്ഗങ്ങളാണ് ഇവ. നിങ്ങള്‍ കോണ്ടാക്റ്റ് ലെന്‍സ് ധരിക്കുന്നവരാണെങ്കില്‍ നേത്രരോഗ വിദഗ്ദനെ സമീപിച്ച് ഇത് അള്‍ട്രാവയലറ്റ് പ്രോട്ടക്ഷന്‍ ഉള്ളതാണെന്ന് ഉറപ്പുവരുത്തുക.

3. ശരീരഭാരം ശ്രദ്ധിക്കുക

ശരീരഭാരവും കണ്ണുകളും തമ്മിലെന്ത് ബന്ധം എന്നാവും അല്ലേ? എന്നാല്‍ ബന്ധമുണ്ട്. അമിതഭാരം എന്നത് ടൈപ് ടു ഡയബറ്റിസിനുള്ള കാരണങ്ങളിലൊന്നാണ്. കണ്ണുകളിലെ റെറ്റിനയെ ബാധിക്കുന്നത് 65 കഴിഞ്ഞവരിലെ അന്ധതയ്ക്കുള്ള ഒരു കാരണമാണ്. അതുമാത്രമല്ല, ഇത് ഭാരമേറിയ സ്ത്രീകളില്‍ 30 ശതമാനത്തോളം തിമിര സാധ്യതയുണ്ടാക്കുന്നുവെന്നും പഠനങ്ങളുണ്ട്. രക്തത്തിലെ അധിക ഗ്രൂക്കോസുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്‌നമുണ്ടാവുന്നത്.

4. മീനെണ്ണയടങ്ങിയ പദാര്‍ത്ഥങ്ങളോ മത്സ്യാഹാരമോ ശീലമാക്കുക

മത്സ്യങ്ങളിലും മറ്റ് ആഹാരങ്ങളിലുമടങ്ങിയിട്ടുള്ള ഓമേഗാ 3 ഫാറ്റി ആസിഡുകള്‍ കാഴ്ച്ചക്കുറവുണ്ടാവാനുള്ള സാധ്യത കുറയ്ക്കുന്നു. അതേ സമയം ആഹാരത്തിലെ വെജിറ്റബില്‍ എണ്ണയുടെ ഉപയോഗവും കുറയ്ക്കാന്‍ ശ്രദ്ധിക്കുക. കാരണം അത് കാഴ്ച്ച ശക്തിയെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങളുണ്ട്.

5. ദിവസവും മൂന്നോ അതിലധികമോ തവണ പഴങ്ങള്‍ കഴിക്കുക

ഇതുവഴി കാഴ്ച്ച ശക്തികുറയുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പഴങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളെ പോലെ തന്നെ ശരീരത്തിന്റെ മറ്റു അവയവങ്ങള്‍ക്കും ഗുണകരമാണ്.

6. ചീര കഴിക്കുക

ലൂട്ടിന്‍, സീക്‌സാന്തിന്‍ എന്നീ പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയ ചീര കാഴ്ച്ചയുമായി ബന്ധപ്പെട്ട രോഗങ്ങളെ ചെറുക്കുന്നു. മറ്റു ഇലക്കറികളിലും ഇത്തരം പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

7. നേത്രരോഗ വിദഗ്ദനെ രണ്ടു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കുക

കണ്ണുകളുടെ സംരക്ഷണത്തിന് ഉചിതമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് ഇത്. രണ്ടു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നേത്രരോഗ വിദഗ്ദനെ സന്ദര്‍ശിച്ച് കണ്ണു പരിശോധന നടത്തുക. ഇത് രോഗാവസ്ഥകളെ കുറിച്ച് മുന്‍കൂര്‍ വിവരങ്ങള്‍ ലഭിക്കാന്‍ സഹായകരമാകും.

8. ദിവസവും 30 മിനിറ്റ് നടക്കുക

ദിവസേനയുള്ള വ്യായാമം ഗ്ലൂക്കോമയുള്ളവരില്‍ കണ്ണുകളിലേക്കെത്തുന്ന സമ്മര്‍ദ്ദത്തെ കുറയ്ക്കും. ഇതുവഴി ഗ്ലൂക്കോമ മരുന്നുകളുടെ ഉപയോഗം കുറയ്ക്കാനാവും.

9. കണ്ണുകളുടെ മേക്കപ്പ് ആറ് മാസത്തിലൊരിക്കല്‍ മാറ്റുക

അതായത് മസ്‌കാര, ലൈനര്‍, പൗഡര്‍ തുടങ്ങിയവയില്‍ മാറ്റങ്ങള്‍ വരുത്തുക. മേക്കപ്പുകള്‍ വഴി ബാക്ടീരിയ കണ്‍പീലികളേയും കണ്‍പോളയെയും ബാധിക്കാം. ഇത് കണ്ണൂകള്‍ക്ക് ദോഷകരമായി മാറിയേക്കാം.

10. ദിവസേന ധരിക്കുന്ന കോണ്ടാക്റ്റ് ലെന്‍സുകള്‍ ധരിച്ച് ഉറങ്ങിപോകാതിരിക്കുക

ഇത് മാത്രവുമല്ല നിര്‍ദ്ദേശിച്ചിരിക്കുന്ന സമയപരിധിക്കപ്പുറം കോണ്ടാക്റ്റ് ലെന്‍സ് ഉപയോഗിക്കാതിരിക്കുക. രാത്രിയിലും ധരിക്കാന്‍ സാധിക്കുന്ന കോണ്ടാക്റ്റ് ലെന്‍സുകള്‍ വേണമെങ്കില്‍ നേത്രരോഗ വിദഗ്ദനെ സമീപിച്ച് അനുയോജ്യമായത് സ്വന്തമാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here