അടുപ്പമുള്ളവരോട് വഴക്കുണ്ടക്കുന്നതിനു മുന്‍പ് ഓർക്കണം ഈ 5 കാര്യങ്ങൾ..!..ഷെയര്‍ ചെയ്യൂ..

0
14

ഒരു കാര്യവുമില്ലാതെ മറ്റുള്ളവരെ വെറുക്കുന്ന, അവരോട് അസൂയ മൂത്ത് വെറുപ്പ് പ്രചരിപ്പിക്കുന്ന ചിലരുണ്ട്. അത്തരക്കാർ നല്ല ബന്ധങ്ങളെ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്. അതു കുടുംബ ബന്ധങ്ങളിലായാലും സൗഹൃദങ്ങളിലായാലും. മനസ്സു തുറന്ന് അഭിനന്ദിച്ച, പ്രതിസന്ധികളിൽ കൂടെ നിന്ന നല്ല ബന്ധങ്ങളെ എന്നെന്നും നിലനിർത്താൻ ഈ അഞ്ചുകാര്യങ്ങൾ ശ്രദ്ധിക്കണം. ബന്ധങ്ങൾ പോസിറ്റീവ് ആയി നിലനിൽക്കണമെങ്കിൽ മറ്റുള്ളവർ മാത്രം വിചാരിച്ചാൽ പോരാ. സ്വന്തം നിലയിലും ചില ശ്രമങ്ങളൊക്കെ നടത്തണം. .

1. വഴക്കിനു കാരണം അഭിപ്രായവ്യത്യാസങ്ങളല്ല

പ്രിയപ്പട്ടവർ തന്നെ മനസ്സിലാക്കുന്നില്ല എന്ന് ഒരിക്കൽപ്പോലും പറയാത്തവരുണ്ടാകില്ല. കാര്യങ്ങളെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ നോക്കിക്കാണുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. രണ്ട് പേർ തമ്മിൽ ഏതെങ്കിലും കാര്യങ്ങളിൽ വഴക്കുണ്ടായാൽ അഭിപ്രായവ്യത്യാസം മൂലമാണെന്നാവും ആദ്യത്തെ നിഗമനം. എന്നാൽ അഭിപ്രായവ്യത്യാസങ്ങളല്ല പരസ്പരം മനസ്സിലാക്കാൻ കഴിയാത്തതാണ് പ്രശ്നങ്ങളുടെ മൂല കാരണം. എല്ലാവരും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഒരുപോലെയല്ല എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ എന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഒരു പ്രശ്നം വരുമ്പോൾ എതിർപക്ഷത്തുള്ളവർ എങ്ങനെയാണ് ആ പ്രശ്നത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്നു മനസ്സിലാക്കിയാൽ വഴക്കുകളും പിണക്കങ്ങളും അവിടെ അവസാനിക്കും.

2. കേൾക്കണം മനസ്സു തുറന്ന്

ഒരാൾക്ക് കരുതലും പിന്തുണയും നൽകണമെന്ന് മനസ്സിൽ ആഗ്രഹിച്ചാൽ മാത്രം പോരാ. അയാൾ എന്തെങ്കിലും പ്രശ്നങ്ങളുമായി അരികിൽ വരുമ്പോൾ മനസ്സുതുറന്ന് അവരെ കേൾക്കാൻ തയാറാവുകയും വേണം. ഒരാളെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്തില്ലെങ്കിൽ ഒരിക്കലും  ആശയവിനിമയം പൂർണ്ണമായും നടക്കുന്നുണ്ടെന്നു പറയാൻ സാധിക്കില്ല. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മറ്റൊരാളെ വിശ്വസിപ്പിക്കാൻ മാത്രമായി കാര്യങ്ങൾ കേൾക്കുന്നുണ്ടെന്നു നടിക്കരുത്. അയാൾ പറയാൻ പോകുന്ന കാര്യങ്ങൾ കേൾക്കാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടു തന്നെ പൂർണ്ണമനസ്സോടെ നല്ല കേൾവിക്കാരനായി മാറണം. നിങ്ങൾക്ക് മികച്ചതെന്നു തോന്നുന്ന പ്രതിവിധികളും പരിഹാര മാർഗ്ഗങ്ങളും നിർദേശിക്കാം.

3. നിങ്ങളുടെ സമയത്തിൽ നിന്നും കുറച്ച് അവർക്കു കൂടി നൽകണം

തിരക്കുപിടിച്ച ജോലികളിൽ നിന്ന് അൽപസമയം പ്രിയപ്പെട്ടവർക്കായി നീക്കിവയ്ക്കാം. അവരുടെയൊപ്പം ആയിരിക്കുമ്പോൾ മൊബൈലിനും സമൂഹമാധ്യമങ്ങൾക്കും കുറച്ചു നേരത്തേക്ക് അവധി കൊടുക്കാം. നല്ല ബന്ധങ്ങളുണ്ടാകണമെങ്കിൽ അതിന് ആത്മാർഥമായ ശ്രമങ്ങൾ കൂടിയുണ്ടാകണം. ഭൂതകാലത്തിലെ ദുരനുഭവങ്ങളോ ഭാവിയെക്കുറിച്ചുള്ള ആശങ്കയോ ഒന്നും തന്നെ മനസ്സിനെ അലട്ടരുത്.

4. സഹാനുഭൂതി പ്രകടിപ്പിക്കാം

അരികിലെത്തുന്ന പ്രിയപ്പെട്ടവർ അവരുടെ വിഷമങ്ങളും വേദനകളും പങ്കുവയ്ക്കുമ്പോൾ ഉള്ളിൽ സന്തോഷിക്കാതെ മനസ്സു തുറന്ന് സഹാനുഭൂതി പ്രകടിപ്പിക്കുക. അതിന്റെ അർഥം അവരുടെ പ്രശ്നങ്ങളേറ്റെടുത്ത് പരിഹാരം നിർദേശിച്ചു കൊടുക്കണമെന്നല്ല. പ്രശ്നങ്ങൾ കേട്ട പുറകെ അവരെ വിമർശിക്കാൻ നിൽക്കാതെ അവരുടെയൊപ്പം നിൽക്കാൻ ശ്രമിക്കണം.

5. പ്രതികരിക്കാം മടികാട്ടാതെ

പ്രിയപ്പെട്ടവരുമായി ഊഷ്മളബന്ധം സൂക്ഷിക്കാൻ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിൽ വളരാനും ഇത്തരം പ്രതികരണങ്ങൾ സഹായിക്കും. നിങ്ങളുടെ പ്രതികരണങ്ങൾ അവരുടെ ജീവിതത്തെ സ്വാധീനിക്കുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം. ഉപകാരപ്പെടുന്ന കാര്യങ്ങൾ സ്വീകരിക്കാനും അല്ലാത്തവ നിരാകരിക്കുവാനുമുള്ള സ്വാതന്ത്ര്യം അവർക്കുമുണ്ടെന്ന ബോധ്യം മനസ്സിൽ വച്ചുകൊണ്ട് വിവേകത്തോടെ പെരുമാറുക.

LEAVE A REPLY

Please enter your comment!
Please enter your name here