വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ആണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഉറങ്ങേണ്ടത്..

0
568

വീട്ടിലെ എല്ലാ ജോലിയും കഴിഞ്ഞ് ഏറ്റവുമവസാനമുറങ്ങി, എല്ലാവര്‍ക്കും മുന്‍പെണീറ്റ് എല്ലാ ജോലികളും ചെയ്യുന്ന അമ്മ മലയാളിയുടെ പ്രതിദിന കാഴ്ച്ച യാണ്. ഭാര്യയും, സഹോദരിയും, മകളുമെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത്തരത്തില്‍ സ്വന്തം ഉറക്കം മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിക്കുന്നവരാകും. എങ്കില്‍ അത് പാടില്ലെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്.

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഉറക്കെ ആവശ്യമാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളുടെ തലച്ചോറ് കൂടുതല്‍ സങ്കീര്‍ണമായതിനാലാണേ്രത ഇത്. അണുങ്ങളേക്കാള്‍ ചുരുങ്ങിയത് 20 മിനുട്ട് അധികം ഉറക്കമാണ് സ്ത്രീകള്‍ക്ക് വേണ്ടത്. പകല്‍ സമയത്ത് പെണ്‍തലച്ചോറുകള്‍ കഠിനാധ്വാനം ചെയ്യുന്നതിനാലാണ് ഇതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ലഫ്ബുഹ്‌റോ സര്‍വകലാശാലയാണ് കണ്ടെത്തലിന് പിന്നില്‍. ഉറക്കത്തില്‍ മസ്തിഷ്‌കാവതരണം, മറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുക്തമായി സ്വയം പുതുക്കാനും, വ്ശ്രമിക്കാനും ഉപയോഗിക്കുന്നത്രേ. ഈ ഭാഗമാണ് ഓര്‍മ്മ, ഭാഷ , ചിന്ത തുടങ്ങിയ ഭാഗങ്ങളെ ഏകോപിപ്പിക്കുന്നത്.

ഉറക്കമാണ് പകല്‍ സമയത്തെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യാനാകും, ഇതിനാല്‍ തന്നെ കൂടുതല്‍ സങ്കീര്‍ണമാണ് അവരുടെ തലച്ചോറെന്നും കൂടുതല്‍ ഉറക്കം ആവശ്യമായി വരുന്നു.

കൂടുതല്‍ ആലോചനകളും തീരുമാനമെടുക്കലും ആവശ്യമായി വരുന്ന ജോലികളില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ക്കും കൂടുതല്‍ സമയത്തെ ഉറക്കം ആവശ്യമാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. ഇനി ഉറക്കം ഇല്ലെങ്കിലോ? പുരുഷന്മാര്‍ക്ക് പ്രത്യേക പാര്‍ശ്വഫലങ്ങളൊന്നുമില്ല. പക്ഷെ, സ്ത്രീകള്‍ക്ക് ഇതുമൂലം മാനസികസംഘര്‍ഷം, പ്രതികാരമനോഭാവം, ഡിപ്രഷന്‍, കടുത്ത ദേഷ്യം എന്നിവയുണ്ടാകുമെന്നാണ് കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here