“എന്‍റെ ആ കാലം.. ഞാന്‍ ജനിക്കുമ്പോൾ താമസം രണ്ടുമുറി ഫ്ലാറ്റില്‍”- ഷിഫ യൂസഫലി

0
3

പപ്പയുടെ ചെല്ലക്കുട്ടിയാണ് ഷിഫാ യൂസഫലി. ലോകം അറിയുന്ന വ്യവസായ പ്രമുഖൻ എം.എ. യൂസഫലിയുടെ മൂന്നു പെൺമക്കളിൽ ഇളയവള്‍. ആ സംസാരത്തിന്റെ ഓരം ചേർന്നു നടന്നാൽ പെട്ടെന്നു തൃശൂരിലെ നാട്ടികയിലെത്താം. വാക്കുകളോട് ഹൃദയം ചേർത്തു വച്ചാൽ യൂസഫലിയുടെ മനസ്സിലും.

സംസാരത്തിൽ മിതത്വവും സ്നേഹത്തിൽ ധാരാളിത്തവും, അതാണ് ഷിഫയുടെ പ്രത്യേകത. പക്ഷേ, പപ്പയുടെ നാടായ നാട്ടികയെക്കുറിച്ചു പറഞ്ഞു തുടങ്ങിയാൽ ഷിഫ ഓർമകളിലേക്ക് ചില്ലാട്ടമാടും. നാട്ടികയുടെ നന്മകൾ ചുറ്റും പൂവിടും.

‘‘പപ്പയും ഉമ്മയും ഇതുവരെ അതു ചെയ്യ്, ഇതു പറയ് എന്നൊന്നും ഉപദേശിച്ചിട്ടില്ല. നല്ല ഉദാഹരണങ്ങൾ കാണിച്ചു തരിക മാത്രമാണ് ചെ യ്തിട്ടുള്ളത്. പപ്പ ചെയ്ത നല്ല കാര്യങ്ങൾ കണ്ടുതന്നെ പഠിച്ചു. ആളുകളെ ബഹുമാനിക്കുന്നതും കാരണവന്മാരെ അനുസരിക്കുന്നതും എല്ലാം കണ്ടാണല്ലോ ഞങ്ങള്‍ വളര്‍ന്നത്.’’ ഷിഫ പറയുന്നു. സ്നേഹച്ചരടിൽ കോർത്ത കുടുംബമാണ് തന്‍റെ കരുത്തെന്നു വിശ്വസിക്കുന്ന, ആത്മീയതയിൽ അടിയുറച്ചു മുന്നോട്ടു പോകാനാഗ്രഹിക്കുന്ന കുടുംബിനി കൂടിയാണ് ഷിഫ.

‘‘മക്കളെല്ലാം മലയാളം പഠിക്കണമെന്നു പപ്പയ്ക്കു നിർബന്ധമായിരുന്നു. അതിന്‍റെ പേരില്‍ ബഹളവും അടിയും ഒന്നുമില്ല. ഏറ്റവും ഇളയ ആളായതു െകാണ്ട് ലാളനയും വാത്സല്യവും കുറച്ചു കൂടുതല്‍ എനിക്കു കിട്ടിയിട്ടുണ്ട്.

പപ്പ എത്ര കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിൽ എത്തിയതെന്നു നന്നായി അറിയാം. ഞാന്‍ ജനിക്കുന്ന കാലത്ത് ഞങ്ങളുെട താമസം രണ്ടു കിടപ്പുമുറികള്‍ മാത്രമുള്ള ഒരു ഫ്ളാറ്റിലാണ്. പിന്നീടു നാലു കിടപ്പുമുറിയുള്ള ഒരു വില്ലയിലേക്കു മാറി. അത്തരം സാഹചര്യങ്ങളിലൂെട വളര്‍ന്നതു െകാണ്ട് ഞങ്ങൾ വിനയം പഠിച്ചു. ആത്മീയതയുെട പാഠങ്ങളും കുട്ടിക്കാലത്തു തന്നെ മനസ്സില്‍ പതിഞ്ഞു. പപ്പയ്ക്ക് എപ്പോഴും തിരക്കാണ്. യാത്ര, ബിസിനസ്സിന്‍റെ കാര്യങ്ങള്‍… ജന്മദിനം ഒക്കെ ഒാര്‍ത്തു വച്ച് ആശംസകള്‍ പറയുന്ന പതിവൊന്നുമില്ല. പക്ഷേ, യാത്ര പോയി വരുമ്പോഴും അല്ലാത്തപ്പോഴും ഒക്കെ സമ്മാനങ്ങള്‍ വാങ്ങി തരും.

ഒരുമിച്ചു ഭക്ഷണം നിർബന്ധം

വീട്ടിൽ എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കണമെന്നു പപ്പയ്ക്കു നിർബന്ധമാണ്. പപ്പ വരുന്നതിനു മുൻപ് ഞങ്ങള്‍ ആ ഹാരം കഴിച്ചാലും കൂടെ വന്നിരിക്കാന്‍ പറയും. ആ ദിവസം ന ടന്ന രസകരമായ കാര്യങ്ങളും പങ്കുവയ്ക്കും. വലിയ വ്യക്തികളെ സ്വീകരിച്ചതും അവര്‍ പറഞ്ഞ മറുപടികളും ജീവിതത്തിലെ ചില പ്രതിസന്ധികളില്‍ എടുത്ത തീരുമാനങ്ങളും െചയ്ത കാര്യങ്ങളും ഒക്കെ ഈ പറച്ചിലില്‍ ഉണ്ടാകും. ആ അനുഭവങ്ങളാണ് ഞങ്ങളുെട പാഠങ്ങള്‍. ഞങ്ങള്‍ മക്കള്‍ സംരംഭങ്ങള്‍ തുടങ്ങിയപ്പോഴും ഇതെല്ലാം ഗുണം െചയ്തിട്ടുണ്ട്.

ബിസിനസ്സ്, കുടുംബകാര്യങ്ങള്‍, ജീവകാരുണ്യപ്രവര്‍ത്തനം ഈ മൂന്നിനും േവണ്ടി പപ്പ െകാടുക്കുന്ന ശ്രദ്ധ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. യാത്രയ്ക്കിടയിലോ തിരക്കിനിടയിലോ ഒ ക്കെ ആകും ചിലര്‍ സഹായാഭ്യർഥനയുമായി വരിക. പല സമയത്തു േകള്‍ക്കുന്ന കാര്യമാണെങ്കിലും അതൊക്കെ ഒാര്‍ത്തുവച്ച് അവരെ സഹായിക്കും. ഞങ്ങളോടും കൂടെക്കൂടെ പറയും, ‘ആവശ്യക്കാരെ മനസ്സറിഞ്ഞു സഹായിക്കണം. അവരുെട  ഒരു ചിരി തരുന്ന സന്തോഷം മറ്റൊന്നില്‍ നിന്നും കിട്ടില്ല.’

കൂടെയുള്ളവരെയും നല്ല കരുതലാണ്. ‘അവരും നമ്മുെട കുടുംബാംഗങ്ങള്‍ തന്നെ…’ എന്നേ പറയൂ. പപ്പയുെട ഏറ്റവും അടുത്തു പ്രവര്‍ത്തിക്കുന്ന പലരേയും ഞങ്ങള്‍ വിളിക്കുന്നത് അങ്കിള്‍ എന്നാണ്. അത്ര അടുപ്പമാണ് അവരോെടാക്കെ.

തിരക്കെല്ലാം മാറ്റി വച്ചുള്ള യാത്രകൾ

എല്ലാ വര്‍ഷവും പപ്പയോെടാത്ത് ഒരു യാത്രയുണ്ട്. അഷറഫ് ഇക്കയുടെ (യൂസഫലിയുടെ ഏക സഹോദരൻ) മക്കളായ അലീന, അസ്മിയ, ഫഹാസ്, ഫഹീമ ഇവരും ഉണ്ടാകും. തിരക്കുകളെല്ലാം മാറ്റി വച്ച് പപ്പ കൂടെയുള്ളതാണ് യാത്രയിലെ ഏറ്റവും വലിയ സന്തോഷം. ലണ്ടനിലേക്കാണ് ഇങ്ങനെ കൂടുതലും പോയിട്ടുള്ളത്. േറാം ആണ് എന്‍റെ േഫവറിറ്റ്. ആ നാടിന്‍റെ പാരമ്പര്യം, കാഴ്ചകള്‍, ഭക്ഷണം, എല്ലാം ഇഷ്ടമാണ്.

വേഷങ്ങളുെട കാര്യത്തില്‍ അല്‍പം കൺസർവേറ്റീവ് ഫാമിലിയാണു ഞങ്ങളുടേത്. ഫാഷനൊന്നും ഞാന്‍ നോക്കാറേയില്ല. ഷോപ്പിങ് തീരെ ഇഷ്ടമല്ല. ഉമ്മയാണ് ഇപ്പോഴും എനിക്കും കുട്ടികൾക്കുമുള്ള ഉടുപ്പുകൾ തിരഞ്ഞെടുക്കുന്നത്. നാട്ടിൽ പോകുമ്പോൾ സൽവാറോ ചുരിദാറോ ആകും വേഷം.

നിഴലു പോലെ ഉമ്മ

എളിമ എന്ന വാക്കിന്‍റെ അർഥം മനസ്സിലാകണമെങ്കില്‍ ഉമ്മയെ േനാക്കിയാല്‍ മതി. ഞങ്ങളെ എളിമയുള്ളവരായി വളർ ത്തിയതും ഉമ്മയാണ്. എത്രയോ വലിയ രീതിയില്‍ ജീവിച്ചാലും ആരും ഒന്നും പറയില്ല. പക്ഷേ, ഉമ്മയ്ക്കിപ്പോഴും പഴയ പ ടിയില്‍ നിന്നു വീട്ട് ആര്‍ഭാടത്തിലേക്ക് പോകണമെന്നൊന്നും ഇല്ല. പപ്പയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഡ്രസ് എല്ലാം ഇപ്പോഴും കഴുകുന്നത് ഉമ്മയാണ്. ഷര്‍ട്ടിട്ട് െറഡിയായി വരുമ്പോള്‍ പപ്പയ്ക്ക് െെട െകട്ടിക്കൊടുക്കുന്നതും ഉമ്മയാണ്. ‘ന്‍റെ പപ്പാ, ഇ തുവരെ െെട െകട്ടാന്‍ പഠിച്ചില്ലേ…’ എന്നു േചാദിച്ചു കളിയാക്കുമ്പോള്‍ പപ്പ ഉമ്മയെ േചര്‍ത്തു നിര്‍ത്തി പറയും, ‘നിങ്ങടെ ഉമ്മ െകട്ടിത്തന്നാലേ എനിക്കു തൃപ്തിയാകൂ.’

ഉമ്മ എല്ലാ കാര്യങ്ങളും േനാക്കി എപ്പോഴും കൂടെയുള്ളതു െകാണ്ടാണ് പപ്പയ്ക്കും ഞങ്ങള്‍ക്കും ബിസനസ്സുകളുമായി പോകാന്‍ പറ്റുന്നത്. മക്കളെയെല്ലാം ഉമ്മ നോക്കിക്കൊള്ളും. അതൊരു ധൈര്യമാണ്.

ഉമ്മ അസ്സലായിട്ട് പാചകം െചയ്യും.  കേക്കും ഡിസേട്സും ഒക്കെ ഞാനും ഉണ്ടാക്കും. കല്യാണം കഴിഞ്ഞു ലണ്ടനിലായിരുന്നപ്പോൾ കുറേ പാചക പരീക്ഷണങ്ങൾ നടത്തി പരാജയപ്പെട്ടിട്ടുണ്ട്. അങ്ങനെ പരാജയങ്ങളിലൂെടയാണ് പലതും ഉണ്ടാക്കാന്‍ പഠിച്ചത്.

ലോകത്തില്‍ ഏറ്റവും സന്തോഷവും സമാധാനവും ലഭിക്കുന്ന സ്ഥലം എന്നു ചോദിച്ചാല്‍ എനിക്ക് ഒരുത്തരമേയുള്ളൂ, നാട്ടിക. ലോകത്തില്‍ പല ഭാഗത്തും വീടുകളുണ്ടെങ്കിലും നാട്ടികയിൽ നിൽക്കുമ്പോള്‍ കിട്ടുന്ന ആഹ്ലാദം ഒന്നു േവറെയാണ്.

വലിയ അവധിക്കും ഓണത്തിനുമാണ് പണ്ട് പോകുന്നത്.  ഇത്തമ്മ (പപ്പയുടെ ഉമ്മ) ഉള്ള സമയമാണ്. എപ്പോഴും ഇത്തമ്മയെ കാണാന്‍ കുറേ സ്ത്രീകള്‍ ഉണ്ടാകും. വല്യുപ്പ (പപ്പയുടെ ഉപ്പ) വീടിന്‍റെ മുൻവശത്ത് ഇരിക്കുമ്പോഴും ഇത്തമ്മ സ്ത്രീകളെ പിന്നിേലക്ക് വിളിച്ച് സഹായങ്ങള്‍ െകാടുക്കും. പപ്പയ്ക്കു െകാടുക്കാന്‍ കുറേ പേരുെട ബയോഡേറ്റ എപ്പോഴും ഇത്തമ്മയുെട െെകയില്‍ കാണും.

വല്ലുപ്പയ്ക്കു ഏഴു സഹോദരങ്ങളുണ്ട്. ഇത്തമ്മ ഞങ്ങളെ എല്ലാ ബന്ധുവീടുകളിലും കൊണ്ടുപോകും. അവധിക്കാലത്തു പല വീടുകളിലാകും ഞങ്ങൾ മാറിമാറി കിടക്കുക. ഉമ്മയുടെ ഉപ്പയാണ് എന്നെ സൈക്കിൾ ചവിട്ടാന്‍ പഠിപ്പിച്ചത്. ആ അവധിക്കാലം മുഴുവനും െെസക്കിളിലായിരുന്നു ഞങ്ങള്‍.

പൂർണ പിന്തുണയോെട ഷെറൂണ്‍

കല്യാണാലോചനയുെട സമയമായപ്പോള്‍ ഒറ്റ ആഗ്രഹമേ ഉ ണ്ടായിരുന്നുള്ളൂ, ‘കുടുംബത്തെ ബഹുമാനിക്കുന്ന ആളാകണം ഭര്‍ത്താവ്.’ ഉപ്പ തന്നെ ഷെറൂണിനെ കണ്ടുപിടിച്ചു തന്നു. ഷെറൂൺ ഷംസുദ്ദീന്‍ എന്നാണു മുഴുവന്‍ പേര്.  സ്വന്തം ഐടി സ്ഥാപനമായ ISYX technologies ന്റെ CEO ആണ്.  

എന്തു കാര്യമായാലും പാറ പോലെ ഉറച്ച പിന്തുണയോെട കൂടെയുണ്ടാകും അദ്ദേഹം. അതാണ് ഏറ്റവും വലിയ സന്തോഷം. മൂന്നു പെൺകുട്ടികളാണ് ഞങ്ങൾക്ക്. ആറു വയസ്സുകാരി റയാ, നാലു വയസ്സൂള്ള റുവാ, ഏറ്റവും ഇളയവര്‍ റീം ന് ഒരു  വയസ്സ്. ആശ്വാസം എന്നാണ് റയ എന്ന വാക്കിന്‍റെ അർഥം. റുവാ എന്നാൽ വിഷൻ. റീം ഗസൽ ആണ്. ഇവരുള്‍പ്പെടെ പതിനൊന്നു കൊച്ചുമക്കളാണ് പപ്പയ്ക്ക്. പപ്പയെ ബാബ എന്നും ഉമ്മയെ മമ്മി എന്നുമാണു വിളിക്കുന്നത്.

സത്യത്തിൽ എന്റെ ആദ്യ കുട്ടിയായി എനിക്കു തോന്നിയിട്ടുള്ളത് ഇത്ത (മൂത്ത സഹോദരി േഡാ. ഷബീന)യുടെ മകന്‍ ഫാദിലിനെയാണ്. ഞാൻ എട്ടിലോ ഒൻപതിലോ പഠിക്കുമ്പോഴാണ് അവന്‍ ജനിക്കുന്നത്. എന്തൊരു ആകാംഷയായിരുന്നെന്നോ അപ്പോൾ. കുടുംബത്തിലേക്ക് അടുത്ത തലമുറയിലെ ആദ്യ കണ്ണി വരികയാണ്. ഞങ്ങളെല്ലാം കരഞ്ഞു, പപ്പയും കരഞ്ഞു. അവനെ ആദ്യം എടുത്തതും അവൻ നീന്തിത്തുടങ്ങിയതും എല്ലാം ഓർമയുണ്ട്. ഇപ്പോള്‍ 16 വയസ്സായി. ഉമ്മയെ പോല തന്നെയാണ് അവന്‍ എന്നെയും കരുതുന്നത്.

കുട്ടികൾക്കായ് ബിസിനസ്സ്

മക്കളുെട കളിചിരികളിലൊക്കെ മുഴുകി ഇങ്ങനെ കഴിഞ്ഞപ്പോഴാണ് അവരുമായി ബന്ധപ്പെട്ട മേഖലയിൽ എന്തെങ്കിലും ബിസിനസ്സ് തുടങ്ങിയാലോ എന്നാലോചിച്ചത്. പലതും േന രില്‍ കണ്ടു പഠിക്കാന്‍ കുേറ യാത്രകള്‍ െചയ്തു.

കുട്ടികളെ സംബന്ധിച്ചും ബിസിനസ് സംബന്ധിച്ചും കുറേആശയങ്ങളുണ്ട്. അതുകൊണ്ട് െഎഡിയക്രേറ്റ് എന്നു കമ്പനിക്കു പേരിട്ടു. എവിടെയായാലും ആശയങ്ങള്‍ക്കാണ് ഡിമാന്‍ഡ്. അപ്പോള്‍ ‘ആശയങ്ങളുടെ കൂട്ടം’ എന്ന പേരാണ് നല്ലതെന്നു തോന്നി. ഇന്റർനെറ്റിൽ മനസ്സു കുരുങ്ങിയും സ്മാർട്ഫോണിൽ തലകുമ്പിട്ടും തീർന്നു പോകേണ്ടവരല്ല നമ്മുടെ കുഞ്ഞുങ്ങള്‍. ഐഡിയക്രേറ്റ്സ് രൂപം കൊണ്ടതു തന്നെ ഇത്തരം ചിന്തകളില്‍ നിന്നാണ്.

കുട്ടികൾക്കായി ‘ഒാറഞ്ച് വീല്‍സ്’ എന്ന സ്ഥാപനമാണ് അ ബുദാബിയിൽ ആദ്യം തുടങ്ങിയത്. കുട്ടികളുമായി ബന്ധപ്പെട്ട നിറമാണ് ഒാറഞ്ച്. അതു പൊളിക്കുമ്പോൾ ചക്രം പോലെയാണു കാണപ്പെടുന്നതും. അങ്ങനെ പ്ലേ സ്കൂൾ പോലെ ഓറഞ്ച് വീൽസ് തുടങ്ങി. ആറു മാസം തൊട്ടുള്ള കുട്ടികളെ സ്വീകരിക്കാന്‍ ഓറഞ്ച് സീഡ്സ് എന്ന സ്ഥാപനവും. ഓറഞ്ച് ഹബ്ബാക്കി അതു വളർത്തിയെടുക്കണം എന്നാണു മോഹം. ശാസ്ത്രതത്വങ്ങൾ എളുപ്പത്തിൽ കുട്ടികള്‍ക്കു മനസ്സിലാക്കാൻ പറ്റുന്ന വിധം ഒരു സയൻസ് മ്യൂസിയവും എന്‍റെ സ്വപ്നങ്ങളിലൂണ്ട്.

ഞങ്ങൾ കൂട്ടുകാരികളെ പോലെ

മൂത്ത സഹോദരി ഷബീനയും ഞാനും തമ്മിൽ ഒൻപതു വയസ്സിന്റെ വ്യത്യാസമുണ്ട്. പഠിക്കാന്‍ മിടുക്കിയായിരുന്നതുകൊണ്ട് ഞങ്ങളുെടയെല്ലാം േറാള്‍ മോഡലാണ് ഇത്ത. പഠിച്ചു പഠിച്ച് ഇത്ത േഡാക്ടറായി. ഏറ്റവും ഇളയവള്‍ ആയതുെകാണ്ട് എന്നോട് പ്രത്യേക വാത്സല്യമായിരുന്നു. ഇപ്പോഴും ജീവിതത്തില്‍ എന്തു കാര്യമുണ്ടാ യാലും ആദ്യം വിളിക്കുന്നതും ഇത്തയെയാണ്. ഇത്തയുെട ഭര്‍ത്താവും േഡാക്ടറാണ്, ഡോ. ഷംഷീർ വയലിൽ.

രണ്ടാമത്തെ സഹോദരി ഷഫീനയക്ക് ഇഷ്ടം ബിസിനസ്സ് ആണ്. യുകെയിലെ റിച്ച്മോണ്ട് യൂണിവഴ്സിറ്റിയി ൽ നിന്നു ബിരുദമെടുത്ത േശഷം ബിസിനസിലേക്കു തിരിഞ്ഞു. തബ്ലെസ് ഫൂഡ് കമ്പനി സിഇഒ ആണ് ഇപ്പോള്‍. ഞങ്ങളുെട കൂട്ടത്തിലെ ഏറ്റവും ഉത്സാഹവതിയാണ് കക്ഷി. ഞാനാണ് ഇത്തയുടെ പ്രധാന വിമർശക. ആദീബ് അഹമ്മദ് ആണ് ഭര്‍ത്താവ്.  

ഞങ്ങള്‍ കൂട്ടുകാരികളെ േപാലെയാണ്. എന്തും പറയാം, വിമര്‍ശിക്കാം, ചിരിക്കാം, ബഹളം വയ്ക്കാം. പരസ്പരം നല്ല പിന്തുണ നൽകുന്നതാണ് ഭാഗ്യം. മക്കളുടെ കാര്യമായാലും ബിസിനസ്സ് കാര്യമായാലും അവരോടു ചോദിച്ചിട്ടേ ഞാന്‍ ചെയ്യൂ. എന്തിനും ഉപദേശവും പരിഹാര നിർദേശവും അവരുടെ കയ്യിലുണ്ട്.

വായനയും സിനിമയും ഇഷ്ടം

ഒത്തിരി പുസ്തകങ്ങളൊന്നും ഞാന്‍ വായിക്കാറില്ല. എ ന്നാൽ വായിച്ചു തുടങ്ങുന്ന പുസ്തകം തീർത്തിട്ടേ അടുത്തതിലേക്കു കടക്കൂ. മുൻ അേമരിക്കന്‍ പ്രസിഡന്‍റ് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമയുടെ ‘ബിക്കമിങ്’ ആണ് ഇപ്പോൾ വായിച്ചു തീർത്തത്. ‘ദി മോസ്റ്റ് റെഡിക്യുലസ് ക്വസ്റ്റ്യൻ ഈസ്, വാട്ട് ഡു യു വാണ്‍ഡ് ടുബി’ എന്നാണെന്ന് മിഷേൽ അതില്‍ പറയുന്നുണ്ട്. അതു ശരിയാണെന്നു തോന്നി. ആത്മകഥകളും അഭിമുഖങ്ങളും ഡോക്യുമെന്ററികളുമാണ് ഏറെയിഷ്ടം.

ബിസനസ് രംഗത്ത് പപ്പ കഴിഞ്ഞാൽ ഏറ്റവും ആദരിക്കുന്നത് അേമരിക്കന്‍ ബിസിനസ് മാഗ്‌നറ്റ് ആയ വാറൻ ബുഫെ ആണ്. എത്ര ലാളിത്യം നിറഞ്ഞതാണ് അദ്ദേഹത്തിന്‍റെ ജീവിതം. സിനിമകളാണ് മറ്റൊരു ക്രേസ്. ‘കിലുക്കം’ പോലുള്ള സിനിമകള്‍ എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്കു തന്നെ ഒാര്‍മയില്ല. ഭർത്താവിന് സയൻസ് ഫിക്‌ഷൻ സിനിമകളാണ് ഇഷ്ടം. അങ്ങനെ അതും കാണുന്നു. റമസാനില്‍ സിനിമ കാണരുതെന്നു ചെറുപ്പം മുതലേ പപ്പ പറയുമായിരുന്നു. ഇപ്പോഴും അതു പാലിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here