ബാങ്കിൽ നിന്ന് വായ്പാ എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

0
1331

വായ്പാ എന്ന് കേൾക്കുന്നത് തന്നെ ആർക്കും അത്ര സുഖമുള്ള ഏർപ്പാട് അല്ല കാരണം നാം പണ്ട് മുതൽക്കേ പത്രങ്ങളിൽ കൂടിയും ടിവിയിൽ കൂടിയും എന്തിനു അധികം പറയുന്നു നമ്മുടെ നാട്ടിൻ പുറത്തു തന്നെ അധിക അല്ലെകിലും ഒന്നെങ്കിലും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടാകാം…… കട ബാധ്യത മൂലം കുടുംബത്തിലെ എല്ലാവരും ജീവനൊടുക്കി എന്നുള്ള വാർത്ത. കേൾക്കാൻ അത്ര സുഖമുള്ള വാർത്ത അല്ല അതുപോലെ തന്നെ വായ്പ എടുക്കുന്നതും അത്ര സുഖമുള്ള സംഗതി അല്ല അത് കൊണ്ട് തന്നെ “buyer beware” അഥവാ ആവിശ്യക്കാരൻ ആണ് അറിഞ്ഞിരിക്കേണ്ടത് എന്ന പഴമൊഴി എന്നും ലോൺ എടുക്കുമ്പോൾ മനസ്സിൽ വെക്കുന്നത് നന്നായിരിക്കും.

അപ്പോൾ നമുക്ക് വിഷയത്തിലേക്കു വരാം നമ്മൾ പലരും പല ആവിശ്യത്തിനായ് ലോൺ എടുക്കാറുണ്ട് ഭാവന വായ്പ, കുട്ടികളുടെ പഠനത്തിന്, കല്യാണത്തിന് അങ്ങനെ തുടങ്ങി നിരവധി ആവിശ്യത്തിന്. സാധാരണ പൈസക്ക് ഉള്ള മുട്ട് അതിന്റെ ഏറ്റവും ഉയരത്തിൽ എത്തുമ്പോൾ ആണ് നമ്മൾ ലോൺ എന്ന കാര്യം ചിന്തിക്കുന്നത് ഏത് ബാങ്ക് ആണോ പെട്ടന്ന് ലോൺ അനുവദിക്കുന്നത് ആ ബാങ്കിൽ തന്നെ നമ്മൾ സ്വാഭാവികമായി ചെല്ലുകയും ലോൺ എടുക്കുകയും ചെയ്യുന്നു എന്നാൽ നമ്മൾ ആരും നമ്മളിൽ നിന്ന് ബാങ്ക് ഊറ്റി എടുക്കുന്ന പലതരം ചാർജുകളെ പറ്റി ചിന്തിക്കുന്നു പോലും ഇല്ല. മാസ മാസം അടക്കുന്ന ഇ എം ഐ ക്ക് പുറമെ ,

1)പ്രോസസ്സ് ഫീ

2)അഡ്മിനിസ്‌ട്രേറ്റീവ് ചാർജ്

3)ഡോക്യൂമെൻഡേഷൻ ചാർജ്

4)അഡിഷണൽ ചാർജ്

5)അന്ന്വൽ ഇൻസ്ട്രക്ഷൻ ചാർജ്

6)ടെക്നിക്കൽ ചാർജ്

7)സ്വിച് ഓവർ ചാർജ്

8)ടേക്ക് ഓവർ ചാർജ്

തുടങ്ങി നിരവധി ചാർജ് ലോൺ എടുക്കുമ്പോൾ തന്നെ ഈടാക്കുന്നണ്ട് സാധാരണക്കാരന്റെ കീശ കീറാൻ ഇതിൽ കൂടുതൽ എന്ത് വേണം. ശരിക്കും പറഞ്ഞാൽ ഇതിൽ നാം മനസിലാക്കേണ്ടത് നാം അവരുടെ എന്തെകിലും ടെക്നോളജി ഉപയോക്കുന്നുണ്ടോ പിന്നെ എന്തിനു നാം അത്തരം ചാർജ് കൊടുക്കണം. പിന്നെ ഈ സ്വിച് ഓവർ ചാർജ് എന്ന് പറഞ്ഞാൽ ബാങ്ക് നമുക്ക് നിലവിൽ ഉള്ള പലിശ നിരക്ക് കുറച്ചു തരുന്നത് ആണ് അതെ പോലെ ടേക്ക് ഓവർ ചാർജ് എന്നാൽ നിലവിൽ ഉള്ള ബാങ്കിൽ നിന്ന് ലോൺ മാറ്റി വേറെ ബാങ്കിൽ പോകുന്നതാണ്, സത്യത്തിൽ ടേക് ഓവർ ചാർജ് കൊടുക്കുന്നതും ലോൺ ടേക്ക് ഓവർ ചെയ്യുന്നതും ശുദ്ധ മണ്ടത്തരം ആണ് ലോൺ എടുത്ത ബാങ്കിൽ നിന്ന് തന്നെ സ്വിച്ച് ഓവർ ഓപ്ഷൻ കിട്ടുമെങ്കിൽ എടുക്കുകയും കട ബാധ്യത തീർക്കുന്നതും ആണ് ഉചിതം.

ഇനി കട ബാധ്യത തീർന്നാലും ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട് വീടിന്റെയോ സ്ഥലത്തിന്റെയോ രേഖ വച്ചു ലോൺ എടുക്കുന്ന ഏർപ്പാട് ഉണ്ട് വസ്തു പണയം അഥവാ പ്രോപ്പർട്ടി ലോൺ, ലോൺ തീർന്നതിനു ശേഷം തീർച്ചയായും ഇതിന്റെ നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് അഥവാ കുടികടം ബന്ധപ്പെട്ട അധികാരിയിൽ നിന്ന് ഒപ്പിട്ട് വാങ്ങണം.

നാം ഓരോ ബാങ്കിൽ നിന്നും ലോൺ എടുക്കുപോഴും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി നമ്മുടെ ക്രെഡിറ്റ്‌ സ്കോർ വിലയിരുത്തുന്നുണ്ട് ഇതിൽ പ്രാധാനി ആയ CIBIL (CREDIT INFORMATION BEORO OF INDIA ) ആണ് ഇത്തരം വിവരം RBI ക്ക് കൈമാറുന്നത് നമ്മുടെ ഒരു വർഷം മുതൽ മൂന്നു വർഷം വരെ ഉള്ള നല്ല ഇടപാടിനാണ് മാർക്ക്‌ മാർക്ക്‌ രേഖപെടുത്തുന്നത് മൂന്നു അക്ക സംഖ്യ ആയിട്ടാണ് ഇതിൽ നമ്മുടെ മാർക്ക്‌ 300 ഇൽ താഴെ ആയാൽ വളരെ മോശവും 900ത്തിനു അടുപ്പിച്ചു ആയാൽ വളരെ മികച്ച മാർക്കും ആണ്. ഇത്തരം കാര്യങ്ങൾ കൂടി ഒന്ന് അറിഞ്ഞു വെക്കുന്നത് നന്നായിരിക്കും കാരണം ക്രെഡിറ്റ്‌ സ്കോർ കുറഞ്ഞതിന്റെ പേരിൽ ലോൺ ലഭിക്കാതെ പോകരുത്. ഒപ്പം എന്റെ ആശംസകൾ ഏവർക്കും എന്നും ബാങ്കിന്റെ നല്ല ഇടപാടുകാരൻ ആവാൻ കഴിയട്ടെ എന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here