ചെറുനാരങ്ങയുടെ ഈ അത്ഭുത ഗുണങ്ങള്‍ അറിയാതെ പോകരുത്..

0
274

ആളൊരു കുഞ്ഞനാണെങ്കിലും ചെറുനാരങ്ങായിലെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. വയറിളക്കം മാറ്റുന്നതിന് വേണ്ടിയാണ് മിക്കവരും ഔഷധമായി ചെറുനാരങ്ങയെ ആശ്രയിക്കുന്നത്.എന്നാൽ ഇവൻറെ ഗുണങ്ങൾ അതിലൊന്നും ഒതുങ്ങില്ല കേട്ടോ. അവ എന്തൊക്കെയാണെന്ന് ഒന്നു കണ്ണോടിച്ച് നോക്കാം.

ചെറുനാരങ്ങ നീരിൽ സമം ഇഞ്ചിനീരും നാലോ അഞ്ചോ ഏലക്ക പൊടിച്ചതും ഒരു ടീ സ്പൂൺ പഞ്ചസാരയും ചേർത്ത് കഴിക്കുന്നതിലൂടെ ദഹനക്കേടിനു ശമനം കണ്ടെത്താം.

നല്ല വെളുവെളുപ്പുള്ള പല്ലുകൾക്കാണെങ്കിൽ ഉമിക്കരി,ഉപ്പ് എന്നിവ ചെറുനാരങ്ങാ നീരിൽ ചേർത്ത് പല്ലുതേച്ചാൽ മതി.

ചുണ്ടിൻറെ കറുപ്പു നിറം വല്ലാതെ അലട്ടുന്നവരാണെങ്കിൽ ചെറുനാരങ്ങാ നീര് ചുണ്ടിൽ പുരട്ടി കറുപ്പ് നിറം മാറ്റം.

ഇനി ചോറിനു വെളുപ്പ് തോന്നുന്നില്ലെങ്കിൽ അരിവേവിക്കുമ്പോൾ വെള്ളത്തിൽ അൽപ്പം ചെറുനാരങ്ങാ നീര് ചേർത്താൽ അതും പരിഹരിക്കാം.

നിത്യജീവിതത്തില്‍ നമ്മള്‍ എല്ലാവരും ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. പക്ഷെ മിക്കവര്‍ക്കും ചെറുനാരങ്ങയുടെ ഗുണങ്ങള്‍ അജ്ഞാതമാണ്. ആരോഗ്യം, സൗന്ദര്യം എന്നീ മേഖലകളില്‍ മാത്രം അല്ല വൃത്തിയിലും നാരങ്ങയെ വെല്ലാന്‍ ആരുമില്ല. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന അമ്ലഗുണം ഏതു കറകളും നീക്കുവാന്‍ കഴിവുള്ളതാണ് ..

അരുചി, ദാഹം, ചുമ, വാതവ്യാധികള്‍, കൃമി, കഫദോഷങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പലരീതിയില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും. വിറ്റാമിന്‍ സി, ധാതുലവണങ്ങള്‍, സിട്രിക്ക് അമ്ലം, വിറ്റാമിന്‍ ബി, പൊട്ടാഷ് എന്നിവ ധാരാളമായി ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയ വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.

സിട്രിക്ക് അമ്ലം അടങ്ങിയത് കൊണ്ട് നല്ല വിശപ്പും ആഹാരത്തിനു രുചിയുമുണ്ടാക്കുന്നു. പയോറിയ, മോണരോഗങ്ങള്‍, ദന്തക്ഷയം വായ്നാറ്റം പല്ലുകള്‍ക്കുള്ള തേയ്മാനം, പല്ലുകളില്‍ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ്, വായിലുണ്ടാകുന്ന വ്രണങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക് ചെറുനാരങ്ങാനീര് ഫലപ്രദമാണ്.

വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ചെറുനാരങ്ങ കൊണ്ടുള്ള ചില പൊടികൈകള്‍ ഇതാ…

തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും. ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്‌ക്കൊപ്പം തലയില്‍ തേക്കുന്നതും താരന്‍ ശമിപ്പിക്കും. നാരങ്ങാനീര് ശര്‍ക്കര ചേര്‍ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്‍ പോക്‌സിന് നല്ലതാണ്. ചുമയ്ക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെ നീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി.

അര സ്പൂണ്‍ തേനില്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുന്നതാണ്. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക. കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതും ഗുണം ചെയ്യും.

ചെറുനാരങ്ങ നീരില്‍ ഉമിക്കരിയും കുരുമുളക് പൊടിയും ചേര്‍ത്തും പഞ്ചസാര ചേര്‍ത്തും പല്ല് തേക്കുന്നത് നല്ലതാണ്. ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് വണ്ണം കുറക്കാന്‍ ഉള്ള നല്ലൊരു മാര്‍ഗ്ഗമാണ്. ചര്‍മ, കേശ സംരക്ഷണത്തിനും പല രീതിയിലും ചെറുനാരങ്ങ ഫലപ്രദമാണ്.

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ചെറുനാരങ്ങ രണ്ടായി മുറിച്ചു ഒരു ഭാഗം കൊണ്ടു മുഖത്തു ഉരസുക. ആഴ്ചയില്‍ മൂന്നോ നാലോ വട്ടം ഇങ്ങനെ ചെയ്താല്‍ വൈകാതെ തന്നെ മുഖത്തെ കറുത്ത പാടുകള്‍ അപ്രത്യക്ഷമാവും.

നാരാങ്ങാ നീരിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?. ചെറുനാരങ്ങാനീരില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ചര്‍മത്തിന്റെ തിളക്കം കൂട്ടുന്നതിന് ഉത്തമമാണ്. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ രക്തചംക്രമണം കൂട്ടുന്നതിനും ചര്‍മ്മത്തിന് ആരോഗ്യവും നല്‍കുന്നു. നല്ലപോലെ തണുത്ത വെള്ളത്തില്‍ നാരങ്ങാനീരും ചേര്‍ത്ത് മുഖം കഴുകിയാലും തിളക്കം വര്‍ധിക്കും.

നാരങ്ങാ നീര് പിഴിഞ്ഞ് ഇതില്‍ അല്‍പം തേനും ചേര്‍ത്ത് കഴിക്കുന്നതിലൂടെ വണ്ണം കുറയ്ക്കാന്‍ സാധിക്കും. തക്കാളി നീരും നാരങ്ങാനീര് ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടി കുറച്ചുനേരം കഴിഞ്ഞ് കഴുകിക്കളയുക. പാടുകള്‍ അകറ്റാന്‍ ഇതിലൂടെ സാധിക്കും. നാരങ്ങാനീര്, വെള്ളരിക്കാനീര്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുഖത്തുപുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകിക്കളയുക. തിളക്കമുള്ള ചര്‍മം ഇതിലൂടെ സ്വന്തമാക്കാം.

മുഖക്കുരു അകറ്റാന്‍ രണ്ടു ചെറു നാരകത്തിന്റെ തളിരിലയും ഒരു ചെറിയ കഷ്ണം മഞ്ഞളും കൂട്ടിയരച്ച് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ഇളംചൂട് വെള്ളത്തില്‍ കഴുകുക.

കുറച്ച് ചെറുപയര്‍ നന്നായി അരച്ച ശേഷം അര സ്പൂണ്‍ നാരങ്ങാനീരും ഒരു നുളള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് പാലില്‍ കുഴച്ച് മുഖത്തുപുരട്ടുക. ഉണങ്ങിക്കഴിയുമ്പോള്‍ ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. പാടുകള്‍ അകലാന്‍ ഈ മാര്‍ഗം നല്ലതാണ്. കൈമുട്ടുകളിലെ കറുപ്പ് മാറ്റാന്‍ പുതിനയിലയും നാരകത്തിന്റെ തളിരിലയും ചേര്‍ത്ത് നന്നായി അരച്ച് നാരങ്ങാനീരും ചേര്‍ത്ത് പുരട്ടുക. നാരങ്ങാ നീര് നല്ലൊരു ഹെയര്‍കണ്ടീഷണര്‍ കൂടിയാണ്.

നാരങ്ങാ നീര് പതിവായി തലയോട്ടിയില്‍ തേച്ചാല്‍ താരന്‍ അകലും. ഹെന്നയുമായി ചേര്‍ത്ത് തേച്ചാല്‍ മുടിക്ക് നല്ല തിളക്കവും കരുത്തും ലഭിക്കും. മുഖക്കുരു അകലാന്‍ ചന്ദനം, വെള്ളരിക്കാ നീരില്‍ ചേര്‍ത്തിളക്കിയ മിശ്രിതം പതിവായി മുഖത്തു പുരട്ടണം.

എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഒരു ടേബിള്‍ സ്പൂണ്‍ ഓട്ട്മീല്‍ പൊടി, അര ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാ നീര്, മൂന്നു ടീ സ്പൂണ്‍ പാല്‍ എന്നിവ ചാലിച്ച് ദേഹത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.

കാണാന്‍ ചെറുതാണെ ങ്കിലും ചെറുനാരങ്ങ യുടെ ഔഷധഗുണങ്ങള്‍ വലുതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ പ്രയോജനപ്രദമാണ് ചെറുനാരങ്ങ.

ദാഹശമനിയായും നോണ്‍വെജ് ഭക്ഷ ണസാധനങ്ങളുടെ അലങ്കാരത്തിനും മാത്രമുള്ളതല്ല ചെറുനാരങ്ങ. ഒരുപാട് രോഗങ്ങള്‍ക്കുള്ള ഔഷധം കൂടിയാണിത്. ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്ന ജീവകങ്ങളില്‍ മുഖ്യമാണ് ജീ
വകം ‘സി’. ഇതിന്‍റെ നല്ല ശേഖരമാണ് ചെറുനാരങ്ങ. ജീവകം ‘സി’ക്കു പുറമേ ബി കോംപ്ലക്സ് ജീവകങ്ങളും പൊട്ടാസ്യവും ഫ്ളവനോയിഡുകളും ചെറുനാരങ്ങയില്‍ വലിയ തോതില്‍ അടങ്ങിയി ട്ടുണ്ട്.

1. ചെറുനാരങ്ങയിലെ പെക്ടിന്‍ ഭക്ഷണത്തോടുള്ള ആര്‍ത്തി ശമിപ്പിക്കാന്‍ നല്ലതാണ്. മാത്രമല്ല, കാലറിയും കൊഴു പ്പും കുറഞ്ഞ ചെറുനാരങ്ങ രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്‍റെയും അളവ് കൃത്യമാക്കാന്‍ സഹായിക്കുന്നു. ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങനീ ര് ചേര്‍ത്ത് കഴിക്കുന്നത് അമിത കൊഴു പ്പ് കത്തിച്ചുകളയാനും തടി കുറയ്ക്കാ നും സഹായിക്കും.

2. ചുമക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെ നീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി.

3. തുളസിയില നീരും ചെറുനാരങ്ങാനീ രും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷ ജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും.

4. ചെറുനാരങ്ങാ നീര് ശര്‍ക്കര ചേര്‍ ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്‍ പോ ക്സിന് നല്ലതാണ്.

5. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക. കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടി ക്കുന്നതും ഗുണം ചെയ്യും.

6. നാരങ്ങയിലുള്ള ഫ്ളവനോയിഡുകള്‍ ശരീരത്തില്‍ നീരുകെട്ടല്‍, പ്രമേഹത്തോ ടനുബന്ധിച്ച് ചെറുരക്തഞരമ്പുകള്‍ പൊ
ട്ടിയുണ്ടാകുന്ന രക്തസ്രാവം, അണുപ്രസ രണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, പിത്തം എന്നിവയെ ശമിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

7. ടോണ്‍സിലൈറ്റിസിനു ശമനമുണ്ടാ ക്കാന്‍ നാരങ്ങാ നീര് പുരട്ടുന്നത് നല്ലതാണ്

8. ചെറുനാരങ്ങാനീരില്‍ സമം ഇഞ്ചിനീ രും നാല് ഏലക്ക പൊടിച്ചതും ഒരു ചെറിയ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് കഴിക്കുക. ദഹനക്കേടു മാറാനും വിശപ്പുണ്ടാകാനും നല്ലതാണ്.

സൗന്ദര്യ സംരക്ഷണത്തിന്ഇതുപോലെ സൗന്ദര്യസംരക്ഷണത്തി ലും ഒരു പ്രധാന ഘടകമാണ് ചെറുനാരങ്ങ.

1. കാല്‍ ചെറിയ സ്പൂണ്‍ ചെറുനാരങ്ങാനീരും അര ചെറിയ സ്പൂണ്‍ പാല്‍ പ്പൊടിയും കാല്‍ ചെറിയ സ്പൂണ്‍ മുട്ട യുടെ വെള്ളയും ചേര്‍ത്ത് മുഖത്തു പുരട്ടുക. മുഖചര്‍മത്തിന് തിളക്കം ലഭിക്കുന്ന താണ്.

2. ഉപ്പും ഉമിക്കരിയും ചെറുനാരങ്ങാ നീ രും ചേര്‍ത്ത് പതിവായി പല്ലുതേച്ചാല്‍ പല്ലിനു വെളുപ്പുനിറം ലഭിക്കും.

3. ചെറുനാരങ്ങാനീര് ചുണ്ടുകളില്‍ പുരട്ടിയാല്‍ ചുണ്ടുകളിലെ കറുപ്പുനിറം മാറും.

4. ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തല കഴുകുക. താരന്‍ മാറിക്കിട്ടും.

5. ചെറുനാരങ്ങാനീരില്‍ അല്‍പം വെ ള്ളം ചേര്‍ത്ത് പഞ്ഞികൊണ്ട് മുഖത്ത് തടവിയാല്‍ മുഖം എണ്ണമയം മാറി മൃദുലമാകും.

6. ചെറുനാരങ്ങയുടെ തൊലി ചര്‍മ ത്തില്‍ ഉരസുന്നത് ചര്‍മത്തിന്‍റെ നിറം കൂ ട്ടാന്‍ സഹായിക്കും.

7. ചെറുനാരങ്ങനീര് ചേര്‍ത്ത വെള്ള ത്തില്‍ ഒരല്‍പ്പനേരം നഖങ്ങള്‍ മുക്കി വെച്ചാല്‍ നഖത്തിന് കരുത്തും മഞ്ഞനി റത്തില്‍ നിന്നും മുക്തിയും ലഭിക്കും.

8. നാരാങ്ങാനീരും തേനും ആല്‍മണ്ട് ഓയിലും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കൈകളില്‍ പുരട്ടി തേച്ചു പിടിപ്പിച്ചാല്‍ കൈകള്‍ മൃദുലവും സുന്ദരവും ഒപ്പം വൃത്തിയുള്ളതുമാകും. കൈമുട്ടുകളിലെ കറുപ്പ് മാറ്റാനും ഈ മിശ്രിതം സ ഹായിക്കും.

ദിവസവും നാരങ്ങാ കഴിക്കുന്നത്‌ നിങ്ങളിൽ കാൻസർ കോശങ്ങൾ വളരാനുള്ള സാധ്യത കുറയ്ക്കും. കാൻസർ രോഗികൾ ചികിത്സാ വേളയിൽ ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് കാൻസർ ചികിത്സയിൽ വേഗം ഗുണം ലഭിക്കാൻ സഹായിക്കും. രോഗികൾ കുടിക്കുന്ന നാരങ്ങാവെള്ളത്തിൽ ഉപ്പോ മധുരമോ ഉപയോഗിക്കരുത്, ആവശ്യമെങ്കിൽ തേൻ ചേർക്കാം. ദൈനംദിന ഭക്ഷണത്തിൽ നാരങ്ങാ ഉൾപ്പെടുത്തുന്നത് കാൻസർ വരാനുള്ള സാദ്ധ്യത കുറയ്‌ക്കും. ചമ്മന്തിയിലും സാലഡിലും അൽപം നാരങ്ങാനീര് ചേർത്ത് കഴിക്കുന്നത് ശീലമാക്കുക..

LEAVE A REPLY

Please enter your comment!
Please enter your name here