കുട്ടികളോട് ചെയ്യാനേ പാടില്ലാത്ത ആറ് കാര്യങ്ങള്‍..! തീര്‍ച്ചയായും അറിഞ്ഞിരിക്കുക..

0
23

ഇങ്ങനെ ക്രൂരമായി പെരുമാറുന്ന മാതാപിതാക്കള്‍ ദേഷ്യത്തെ നിയന്ത്രിക്കാന്‍ കഴിവില്ലാത്തവരാണ്. അവര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനുള്ള പ്രാപ്തിയുമില്ല. അവരില്‍ പലരും ചെറുപ്രായത്തില്‍ അവഗണന അനുഭവിച്ചവരും വളരെ കഠിനമായ ശിക്ഷാനടപടികള്‍ നേരിട്ടവരും ആയിരിക്കാം.ചില രക്ഷിതാക്കൾ കുട്ടികളോട് ചെയ്യുന്നത് ഇവയൊക്കെ,

•    കുട്ടികളോട് മാനസികമായി അടുപ്പമില്ലാത്ത അവസ്ഥ

•    നിസ്സംഗത പുലര്‍ത്തുക.

•    കുട്ടികളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും പരിഗണിക്കാതെ ഇരിക്കുക.

•    നിരന്തരമായി കുട്ടിയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ സംസാരിക്കുക(“നീ ഒന്നിനും കൊള്ളാത്തവനാണ്, നീ ജനിക്കേണ്ടിയിരുന്നില്ല”)


•    മാതാപിതാക്കള്‍ തമ്മിലുള്ള അകല്‍ച്ചമൂലം മാതാവോ പിതാവോ മോശമാണ് എന്ന നിലയില്‍ കുട്ടിയുടെ മനസ്സില്‍ വിഷം കുത്തിനിറയ്ക്കുക.

•    മറ്റാരുമായും സംസാരിക്കാനോ ഇടപഴകാനോ കുട്ടിയെ അനുവദിക്കാതെ ഇരിക്കുക.

•    മക്കളെ സ്നേഹിക്കുന്നതില്‍ വേര്‍തിരിവ് കാണിക്കുക.

•    കുടുംബത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം കുട്ടിയാണ് എന്ന തരത്തില്‍ ശാപവാക്കുകള്‍ പറയുക

ശാരീരിക ഉപദ്രവം

•    മറ്റാരോടെങ്കിലും, പ്രത്യേകിച്ച് പങ്കാളിയോടുള്ള ദേഷ്യം തീര്‍ക്കാന്‍ കുട്ടിയെ ദേഹോപദ്രവയേൽപ്പിക്കുക

•    മന:പൂര്‍വ്വം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതെ ഇരിക്കുക

 •    വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുക.

•    കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാതെ ഇരിക്കുക.

•    ചെറിയ കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്കാക്കി പോവുക.

•    വലിയ പരുക്കോ മരണം വരെ സംഭവിക്കാനിടയുള്ള അപകടകരമായ സാഹചര്യങ്ങളില്‍ കുട്ടിയെ കൊണ്ടെത്തിക്കുക.

•    പരുക്കേല്‍ക്കുകയോ രോഗാവസ്ഥയിലോ ആയ കുട്ടിയെ ചികിത്സയ്ക്കായി കൊണ്ടുപോകാതെ മന:പൂര്‍വ്വം കുട്ടിയെ കൂടുതല്‍ യാതന അനുഭവിപ്പിക്കുക, മാതാപിതാക്കളുടെ അവഗണനയില്‍ കഴിഞ്ഞ കുട്ടികളില്‍ വലുതാകുമ്പോള്‍ വിഷാദരോഗം,ഉത്കണ്ഠ, മറ്റു മാനസിക പ്രശ്നങ്ങള്‍, ശാരീരിക പ്രശ്നങ്ങള്‍ എന്നിവയ്ക്ക് സാധ്യത വളരെ കൂടുതലാണ്.

അനുകമ്പയുടെ കുറവ് ഇവരില്‍ കാണാനാകും. ദേഷ്യം എന്ന വികാരം മാത്രമാണ് മാതാപിതാക്കളില്‍ നിന്നും അവര്‍ക്ക് കണ്ടു പഠിക്കാനാവുക.

അതിനാല്‍ തന്നെ മറ്റൊരാളേ സ്നേഹിക്കാനോ വികാരങ്ങളെ ശരിയായ രീതിയില്‍ നിയന്ത്രിക്കാനോ പ്രകടിപ്പിക്കാനോ ഇത്തരം സാഹചര്യങ്ങളില്‍ വളര്‍ന്ന കുട്ടികള്‍ക്ക് കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ജീവിതത്തിന്‍റെ നല്ല വശങ്ങള്‍ മനസ്സിലാക്കാനുള്ള അവസരങ്ങള്‍ ലഭിച്ചാല്‍ മാനസികമായ കരുത്താര്‍ജ്ജിക്കാനും ജീവിതം നല്ല രീതിയില്‍ മാറ്റിയെടുക്കാനും ഈ കുട്ടികള്‍ക്ക് കഴിയും.

കടപ്പാട്: 

പ്രിയ വര്‍ഗീസ്,  ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here