കൊതുകിനെ തുരത്താൻ ഒരു ഉത്തമ മാർഗ്ഗം.. വീട്ടിൽ തന്നെ ഉണ്ടാക്കാം !

0
3

ഇഞ്ചിപ്പുല്ല്, സിട്രൊണെല്ല, വേപ്പ് മക്കിപ്പു തുടങ്ങിയ സുഗന്ധതൈലസസ്യങ്ങൾക്ക് കൊതുകിനെ വികർഷിക്കാനുള്ള കഴിവുണ്ട്.

കൊതുക വികർഷണ അഗർബത്തി

അഗർബത്തി തയ്യാറാക്കിയ ശേഷം ഉണങ്ങിയ തിരികൾ കൊതുകു വികർഷണ ശേഷിയുള്ള സുഗന്ധ തൈലമിശ്രിതത്തിൽ മുക്കിയെടുക്കുക. ഈ തിരികൾ പുകക്കുവാൻ ഉപയോഗിക്കാം.

കൊതുകു വികർഷണ സ്പ്രേ

കൊതുകു വികർഷണ ശേഷിയുള്ള സുഗന്ധതൈലങ്ങൾ, ആൽക്കഹോൾ, സ്വേദിത ജലം എന്നിവയാണ് ഇതുണ്ടാക്കാനാവശ്യമായ സാധനങ്ങൾ. പലതരം സുഗന്ധതൈലങ്ങൾ പ്രത്യേക അനുപാതത്തിൽ ചേർത്തുപയോഗിക്കാവുന്നതാണ്.

20 മില്ലിലിറ്റർ തൈലം അഥവാ തൈലക്കൂട്ട് ഒരു ലിറ്റർ ആൽക്കഹോളിൽ ലയിപ്പിച്ച് ഇതിലേക്ക് ഒരുലിറ്റർ വെള്ളവും കൂടി ചേർത്ത് നേർപ്പിച്ചാൽ സ്പ്രേ തയ്യാറായി. ഹോട്ടലുകൾ, അടുക്കള, മത്സ്യചന്തകൾ, അറവുശാലകൾ എന്നിവിടങ്ങളിൽ ഈച്ചശല്യത്തിനെതിരായി ഈ സ്പ്രേ ഉപയോഗിക്കാവുന്നതാണ്. സ്പ്രേ ഒന്നു കുലുക്കിയ ശേഷം വേണം ഉപയോഗിക്കുവാൻ.

കൊതുകു വികർഷണ ത്വക്ക് ലേപനങ്ങൾ

തിരഞ്ഞെടുത്ത സുഗന്ധതൈല കൂട്ടുകൾ (ഇഞ്ചിപ്പുല്ല്, സിട്രോണെല്ല തുടങ്ങിയവ) ഉപയോഗിച്ച് ശരീരത്തിൽ പുരട്ടാവുന്ന കൊതുകു വികർഷണ ശേഷിയുള്ള ഓയിന്റ് മെന്റ്, ക്രീം, ലോഷൻ, ബാർ എന്നിവയുണ്ടാക്കാം.

ഓയിന്റ് മെന്റ് , കീം എന്നിവ –  സുഗന്ധതൈലം അഞ്ചു ശതമാനം അളവിൽ പെട്രോളിയം ജെല്ലി, ലാനോളിൻ തുടങ്ങിയ ഓയിന്റ്മെന്റ് മാദ്ധ്യമങ്ങളിൽ ചേർത്താണ് ഓയിന്റ് മെന്റ് ഉണ്ടാക്കാവുന്നത്. ഇതുണ്ടാക്കാനായി തൈലം അതേ അളവ് ജെല്ലിയിൽ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. അനന്തരം പല തവണകളായി മുഴുവൻ ജെല്ലിയും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഇത് അനുയോജ്യമായ ഡപ്പിയിലോ ട്യൂബുകളിലോ നിറക്കാവുന്നതാണ്. കൊതുകുശല്യം ഉള്ളപ്പോൾ ശരീരത്തിൽ പുറമേ പൂരട്ടാവുന്നതാണ്.

ലോഷൻ ബാർ – ഗ്ലാസ്സ്, സിലിക്കോൺ, പ്ലാസ്റ്റിക് എന്നിവ കൊണ്ടുള്ള അച്ച്, തേൻ മെഴുക്, വെളിച്ചെണ്ണ, ഷിയാ ബട്ടർ, കൊതുകു വികർഷണ ശേഷിയുള്ള സുഗന്ധതൈലങ്ങൾ എന്നിവയാണ് ഇതുണ്ടാക്കാനാവശ്യമായ സാധനങ്ങൾ.

100 ഗ്രാം തേൻ മെഴുക് ഉണ്ടാക്കി അതിലേക്ക് 100 ഗ്രാം വെളിച്ചെണ്ണയും 100 ഗ്രാം ഷിയാബട്ടറും ചേർത്ത് നന്നായി യോജിപ്പിച്ച് 20 മില്ലിലിറ്റർ തൈലം അഥവാ തൈലക്കൂട്ട് ചേർത്ത് തണുപ്പിക്കുന്നതിന് മുൻപായി അച്ചിലേക്ക് ഒഴിച്ച് നാലു ഡിഗ്രി സെന്റിഗ്രേഡിൽ തണുപ്പിക്കണം.

തൈലം ചേർത്ത ഓയിൽ – ലിക്വിഡ് പാരഫിനിൽ ഒരു ശതമാനം തൈലം ചേർത്ത് ദേഹത്തു പുരട്ടാനുള്ള കൊതുകു വികർഷണ എണ്ണ ഉണ്ടാക്കാവുന്നതാണ്.

ഇപ്രകാരം സുഗന്ധതൈലഔഷധ സസ്യങ്ങളെ അടിസ്ഥാനമാക്കി നിരവധി ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാനുള്ള സാധ്യതകളുണ്ട്. ചെറുകിട ഉൽപ്പന്ന സംരംഭക യൂണിറ്റുകൾ തുടങ്ങുവാൻ പ്രാദേശിക പഞ്ചായത്ത്, താലൂക്കുതല വ്യവസായകേന്ദ്രം, മലിനീകരണ നിയന്ത്രണ ബോർഡ്, ഇലക്ട്രിസിറ്റി വകുപ്പു തുടങ്ങിയ ഓഫിസുകളുമായി ബന്ധപ്പെട്ട് വേണ്ടതായ നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്.

കടപ്പാട്: കൃഷിയങ്കണം

LEAVE A REPLY

Please enter your comment!
Please enter your name here