മുരിങ്ങയില വൈറ്റമിന്റെ കലവറ..! ഇത് എവിടെകണ്ടാലും കളയരുത്.. തീര്‍ച്ചയായും കഴിക്കണം.. അറിയാത്തവര്‍ക്കായി ഷെയര്‍..ചെയ്യൂ..

0
4

ഇലക്കറികളില്‍ മുരിങ്ങ ആരോഗ്യത്തിന് ഉത്തമമായ പച്ചക്കറിയാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്തൊക്കെ ഗുണങ്ങളാണ് മുരിങ്ങ നല്‍കുന്നത് എന്നറിഞ്ഞാല്‍ അതിശയിക്കും. വൈറ്റമിന്റെ ഒരു കലവറ തന്നെയാണ് മുരിങ്ങ. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും തിമിരം പോലുള്ള നേത്രരോഗത്തിനും ഫലപ്രദമായ ഔഷധമാണിത്. പതിവായി കഴിച്ചാല്‍ കണ്ണിന്റെ എല്ലാ പ്രശ്‌നത്തിനും പരിഹാരമാകും.

40 വയസ്സു കഴിഞ്ഞവര്‍ മുരിങ്ങയില ഒരു ആഹാരപദാര്‍ത്ഥമായി ഉപയോഗിക്കേണ്ടതാണ്. മുരിങ്ങയില രക്തസമ്മര്‍ദ്ദവും പ്രമേഹവും കുറയ്ക്കുകയും ചെയ്യും. മുരിങ്ങയുടെ വേര്, തൊലി, ഇല, പൂവ്, കായ എല്ലാം തന്നെ ഔഷധമാണ്. വാതം, അശ്മരി, കുഷ്ഠം, പ്രമേഹം, മഹോദരം, ഭഗന്ദരം, അര്‍ശസ്സ്, ഗ്രഹണി എന്നീ രോഗങ്ങള്‍ക്കും മുരിങ്ങ ഫലപ്രദമാണ്. മൂത്രാശയക്കല്ല് പുറത്തുകളയാന്‍ മുരിങ്ങവേരിന്‍ത്തൊലി കഷായം വെച്ചു സേവിക്കുന്നത് ഉത്തമമാണ്.

പ്രമേഹരോഗികള്‍ക്ക് മുരിങ്ങാക്കായും മുരിങ്ങയിലയും നല്‍കുക. ആമവാതരോഗികള്‍ക്കും മുരിങ്ങയില ഫലപ്രദമാണ്. വാതരോഗികള്‍ക്കുള്ള ഇലക്കിഴിയില്‍ മുരിങ്ങയില സര്‍വസാധാരണമായുപയോഗിക്കുന്നുണ്ട്. മുരിങ്ങയുടെ വിത്തില്‍ നിന്നു ലഭിക്കുന്ന എണ്ണ ആമവാതരോഗത്തിന്റെ മരുന്നില്‍ ചേര്‍ക്കുന്നു.

സന്ധിവാതരോഗത്തിനും ഈ എണ്ണ ഫലപ്രദമാണ്. മുരിങ്ങയില ഉപ്പുചേര്‍ത്ത് അരച്ച് പുറമേ പുരട്ടിയാല്‍ സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറും. മുരിങ്ങപ്പൂവും മുരിങ്ങയിലയും അരിപ്പൊടിയും ചേര്‍ത്ത് അടയുണ്ടാക്കി കഴിക്കുന്നതും നല്ലതാണ്.

കണ്ണിന്‍റെ കാഴ്ച ശക്തിക്ക് നല്ലതാണ് മുരിങ്ങയില എന്നത് പഴമക്കാര്‍ മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രം വരെ സ്വിരീകരിച്ച കാര്യമാണ്. എന്നാല്‍ ഇത് മാത്രമാണോ മുരിങ്ങയിലയുടെ ഗുണം. ഇതാ മുരിങ്ങയില കഴിക്കേണ്ട ചില രീതികളും അത് നല്‍കുന്ന ഗുണങ്ങളും

മുരിങ്ങയില അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു വഴറ്റി എടുത്ത ശേഷം സ്ഥിരമായി രാവിലെ കഴിച്ചാല്‍ 
പ്രമേഹ സാധ്യത ഇല്ലാതാക്കാനും, പ്രമേഹ രോഗമുള്ളവര്‍ക്കു രോഗം നിയന്ത്രിക്കാനും ഉപകാരപ്പെടും. 

ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ മുരിങ്ങയില കഴിക്കുന്നതു ഗര്‍ഭത്തില്‍ ഉള്ള കുഞ്ഞിന്‍റെ പോഷണത്തിന് നല്ലതാണ്.

മുരിങ്ങയിലയില്‍ മഞ്ഞള്‍ ചേര്‍ത്തു കഴിക്കുന്നതു വിറ്റാമിന്‍ സി ലഭിക്കാന്‍ ഇടയാക്കും. ഇതു പ്രതിരോധശേഷി ഇരട്ടിയാക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കാനും മുരിങ്ങയില ഏറെ സഹായിക്കും.

ദമ്പതികള്‍ തുടര്‍ച്ചയായി മുരിങ്ങയില ഇങ്ങനെ കഴിക്കുന്നത് ലൈം.ഗിക ശേഷിക്ക് നല്ലതാണ്.

സ്ത്രീകള്‍ മുരിങ്ങയില മഞ്ഞള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതു മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും.

രണ്ടു പിടി മുരിങ്ങയില ആവശ്യത്തിന് ഉപ്പും മഞ്ഞളും ചേര്‍ത്ത് ആവിയില്‍ വേവിച്ച എടുത്താണ് ഉപയോഗിക്കേണ്ടത്. രാവിലെ ഭക്ഷണത്തിനു ശേഷം വേണം ഇത് ഉപയോഗിക്കാന്‍

ഇന്ന് ചിക്കനും ബര്‍ഗറുമാണ് എല്ലാവരുടെയും ഇഷ്ട വിഭവങ്ങള്‍. മുരിങ്ങയിലയുടെ രുചി എന്താണെന്ന് പോലും ചിലര്‍ക്ക് അറിയില്ല. ഇലകള്‍ കൊണ്ടുള്ള വിഭവങ്ങള്‍ തീന്‍മേശയില്‍ കാണുന്നത് തന്നെ വെറുപ്പാണ് ചിലര്‍ക്ക്. എന്നാല്‍ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിക്കേണ്ട കാലം അതിക്രമിച്ചു. ഇനിയെങ്കിലും ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു.

കീടനാശിനിപ്രയോഗമില്ലാത്തതും പണച്ചെലവില്ലാത്തതുമായ ഇലക്കറിയാണ് മുരിങ്ങയില. വിറ്റാമിനുകളുടെയും പ്രോട്ടീന്റേയും ഇരുമ്പിന്റെയും കലവറ. ഒട്ടുമിക്ക ജീവിതശൈലി രോഗശമനത്തിനുള്ള ഒറ്റമൂലിയും.

1. പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്

2. വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

3. നല്ലൊരു ആന്റിബയോട്ടിക്.

4. നാരുകളാൽ സമ്പുഷ്ടമായതിനാൽ മലബന്ധം കുറച്ച് സുഖശോധന പ്രദാനം ചെയ്യുന്നു.

5. വിറ്റാമിൻ എ ധാരാളമടങ്ങിയിരിക്കുന്നതിനാൽ കണ്ണിനു നല്ലത്. മുരിങ്ങയില നീരിൽ തേൻ ചേർത്തു കഴിക്കുന്നത് തിമിര രോഗബാധ അകറ്റുമത്രെ

6. പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ പ്രോട്ടീൻ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്

7. സ്ഥിരമായി കഴിക്കുന്നത് കുട്ടികളിൽ ബുദ്ധി ശക്തി വർധിപ്പിക്കുകയും കൃമിശല്യം കുറയ്ക്കുകയും ചെയ്യുന്നു. കുട്ടികളുടെ ശരീരപുഷ്ടിക്ക് മുരിങ്ങയില നെയ്യ് ചേർത്ത് പാകം ചെയ്തു കൊടുക്കുക.

8. രക്തം ശുദ്ധീകരിക്കാൻ നല്ലതാണ്

9. മുരിങ്ങയില നീരിൽ അൽപം ഉപ്പുചേർത്തു കഴിക്കുന്നത് ഗ്യാസിന്റെ ഉപദ്രവം കുറയ്ക്കാൻ നല്ലതാണ്

10. ചർമ്മരോഗങ്ങൾ ചെറുക്കാനും ചർമ്മത്തിന്റെ ചുളിവുകളും അകാലനരയും അകറ്റി ചെറുപ്പം നിലനിർത്താനും ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു. മുരിങ്ങയില നല്ലൊരു ആന്റി ഓക്സിഡറ്റാണ്.

11. കൊളസ്ട്രോൾ കുറയ്ക്കുന്നു

12. പ്രോട്ടീൻ, കാൽസ്യം, കൊഴുപ്പ്, അന്നജം, നാരുകൾ, വിറ്റാമിനുകൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് നിത്യാഹാരത്തിൽ ഉൾപ്പെടുത്തുക.

13. മുരിങ്ങിയില തോരൻ നിത്യവും കഴിച്ചാൽ സ്ത്രീകൾക്കു മുലപ്പാൽ വർധനവുണ്ടാകും

14. പൈൽസ് തടയാൻ മുരിങ്ങയിലയും മുരിങ്ങപ്പൂവും ഉത്തമമാണ്. മുരിങ്ങിലയിലുള്ള അതേ പോഷകഘടകങ്ങൾ മുരിങ്ങപ്പൂവിലും അടങ്ങിയിരിക്കുന്നു.

15. മുരിങ്ങയിലയും ഉപ്പും ചേർത്ത് ശരീരത്തിൽ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ വേദന കുറയുകയും നീരു വലിയുകയും ചെയ്യും

16. മുരിങ്ങയില എന്നും കഴിക്കുന്നത് മുഖക്കുരു ഉണ്ടാവുന്നത് തടയും

17. ഹൃദയം, കരൾ, വൃക്കകൾ എന്നിവയുടെ ആരോഗ്യത്തിന് മുരിങ്ങയില നീര് നല്ലതാണ്.

18. കാൽസ്യത്തിനാൽ സമ്പുഷ്ടമായതിനാൽ എല്ലുകളുടെയും പല്ലുകളുടേയും ബലം വർധിപ്പിക്കും.

19. മുരിങ്ങയിലയിട്ട് വേവിച്ച വെള്ളത്തിൽ അൽപം ഉപ്പും നാരങ്ങാനീരും ചേർത്ത് ദിവസവും കുടിച്ചാൽ ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാം

20. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്ന മുരിങ്ങയില നിത്യവും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ രോഗപ്രതിരോധശേഷി വർധിപ്പിച്ച് ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യും

കുട്ടികൾ മുരിങ്ങയില കഴിക്കാൻ മടികാണിച്ചാൽ മുട്ട ചേർത്ത് മുരിങ്ങയില തോരൻ സ്വാദിഷ്ഠമാക്കാം.


മുരിങ്ങയില ഉപ്പേരി തയാറാക്കുന്നവിധം

ചൂടായ എണ്ണയിലേക്ക് അൽപം അരിയും കടുകും വറ്റൽമുളകും കറിവേപ്പിലയുമിട്ട് കടുവറുക്കുക. ഇതിലേക്ക് മുരിങ്ങയില ചേർത്തിളക്കുക. മുരിങ്ങയില ഒന്നു വങ്ങിക്കഴിയുമ്പോൾ തേങ്ങ, ഉള്ളി,വെളുത്തുള്ളി (ആവശ്യത്തിന്) മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ തിരുമിച്ചേർത്തിളക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചുടച്ച് ചേർത്ത് കുറഞ്ഞ തീയിൽ നന്നായി ഇളക്കി എടുക്കുക.

മറ്റു ഗുണങ്ങള്‍

മുരിങ്ങയിലയോടൊപ്പം വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ അരച്ച് കഴിയ്ക്കുന്നത് ദന്തരോഗങ്ങള്‍ക്കും ഉത്തമമാണ്. മുരിങ്ങയില നീര് കൊണ്ട് കണ്ണ് കഴുകുന്നത് ചെങ്കണ്ണ് , കണ്ണിലെ കുരു തുടങ്ങിയ പ്രശ്‌നങ്ങളെ തടയും. കുട്ടികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ നെയ് ചേര്‍ത്ത് മുരിങ്ങയില പാകം ചെയ്‌തെടുത്തത് കൊടുക്കാറുണ്ട്.

പ്രസവശേഷം സ്ത്രീകള്‍ക്ക് മുരിങ്ങയിലയും പൂവും തോരന്‍ വെച്ച് നൽകാറുണ്ട്. ഇത് മുലപ്പാൽ വർദ്ധിക്കുന്നതിനും ആരോഗ്യത്തിനും ഉത്തമമാണ്. കഞ്ഞി വെള്ളത്തില്‍ മുരിങ്ങ വേവിച്ച് കഴിയ്ക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് ആശ്വാസം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here