“നാട്ടുകാർക്ക് ഇയാളുടെ സഹായം വേണം”.. പക്ഷെ.. ഫിറോസ് കുന്നംപറമ്പിലിനെക്കുറിച്ച് യുവാവിന്‍റെ കുറിപ്പ് വൈറല്‍..!

0
5

ഫേസ്ബുക്കില്‍ റജുല്‍ കൃഷ്ണ എന്ന യുവാവ്‌ എഴുതിയ കുറിപ്പ് വായിക്കാം..

“നാട്ടുകാർക്ക് ഇയാളുടെ സഹായം വേണം, പക്ഷെ ഇയാൾ ഓട്ടോ റിക്ഷയിൽ മാത്രമേ യാത്ര ചെയാവു, 1000 രൂപയുടെ മൊബൈൽ ഫോണ് മാത്രം ഉപയോഗിക്കാവൂ, സ്വന്തമായി വീട് വെക്കരുത്,വെക്കുന്നു എങ്കിൽ 900sqft താഴേ മാത്രം പണിയാൻ പാടുള്ളൂ, കഞ്ഞി മാത്രമേ കുടിക്കാവൂ, വിദേശ രാജ്യങ്ങളിൽ ഒന്നും പോകരുത് ..

ഇന്ന് മുഴുവൻ ഞാൻ ഫിറോഷ് നെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്കളിലൂടെ കണ്ണോടിക്കുകയായായിരുന്നു.. എന്തൊരു തോനിവാസമാണ് എഴുതി വിടുന്നത്.. ഒരേ ഒരു ചോദ്യം ഈ പോസ്റ്റ് ഇട്ട ആരുടെയെങ്കിലും കയ്യിൽ നിന്നും 1 രൂപ ഫിറോഷ് ന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചവരുണ്ട് എങ്കിൽ നിങ്ങൾക്ക് ചോദിക്കാം, ഇനി അല്ല ഞങ്ങൾ ജനങ്ങളിൽ നിന്നുംപിരിവെടുത്ത പൈസയുടെ കണക്കു ചോദിക്കും എന്നാണ് എങ്കിൽ മാന്യ സോഷ്യൽമീഡിയ മഹത്തവ്യക്തികളെ നിങ്ങൾക് ഈ കേരളത്തോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കാനുണ്ടാവും.. അത്തരം ഒരു പോസ്റ്റ് പോലും ഈ മാന്യന്മാരുടെ അക്കൗണ്ടിൽ ഇല്ല..’

വിമർശനങ്ങൾ ആവാം അതു അതിരുവിടെരുത്.. മറ്റുള്ളവരെ സഹായിക്കാൻ നിങ്ങളോ തയ്യാറാവുന്നില്ല അത്തരം പ്രവർത്തികൾ ചെയ്യുന്നവരെ സഹായിച്ചില്ല എങ്കിലും ഉപദ്രവിക്കരുത്.. ഇത് പണ്ടാരോ പറഞ്ഞതുപോലെ പട്ടിയെട്ടു തിന്നതുമില്ലാ പശുവിനെ കൊണ്ടു തീറ്റിക്കത്തുമില്ല ഇതാണ് ഇപ്പോൾ ഉള്ള അവസ്ഥ..

നിങ്ങൾക്ക് ഇതൊരു നല്ല ബിസിനസ്സ് ആണ് എന്ന് തോന്നുന്നു എങ്കിൽ മുന്നിട്ടിറങ്ങി നിങ്ങളും ചെയ്യൂ.. സഹായിക്കുക പാവപെട്ട രോഗികളെ.. ഇനി നിങ്ങൾക്ക് സംശയം മാറുന്നില്ല എങ്കിൽ കോടതിയിൽ പരാതി കൊടുക്ക് അല്ലാതെ ഇതല്ല ചെയ്യണ്ടത്.. നിങ്ങൾ വിധികർത്താക്കൾ ആവണ്ട, അതിനുള്ള അർഹതയുള്ള ആരും ഇത്തരം പോസ്റ്റുകൾ ഇടില്ല.. ഇട്ടതു കണ്ടിട്ടുമില്ല..

ഫിറോഷ് നിങ്ങൾ ചെയ്യുന്നതിൽ നിങ്ങൾക്ക് ഒളിക്കാൻ ഒന്നും ഇല്ല എങ്കിൽ ഇനിയും മുന്നോട്ടു പോവാം.. ഇനി എന്തെകിലും തെറ്റുകൾ പറ്റിയിട്ടുണ്ട് എങ്കിൽ അത് തിരുത്തി മുന്നോട്ടുപോവാനും ഇതൊരു അവസരമാണ്..”

കടപ്പാട്: Rajul Krishna

LEAVE A REPLY

Please enter your comment!
Please enter your name here