‘കുഞ്ഞിക്കണ്ണുകളെ കാൻ’സർ കവരും മുമ്പ് വേണം കനിവ്’; പ്രളയത്തിൽ തുണയായ റീജന്റെ കുഞ്ഞിന് നമ്മൾ തുണയാകേണ്ടേ..? ഷെയര്‍ ചെയ്യൂ…

0
152

കുഞ്ഞൂന്റെ കണ്ണിലെ ഉവ്വാവു മാറണ്ടേ…കേട്ടത് എന്തെന്ന് മനസിലായില്ലെങ്കിലും റിയക്കുട്ടി ഒന്നുമറിയാതെ നീട്ടി മൂളി…ഊം… അപ്പോഴും ഒരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു.

ആ എഴുമാസക്കാരിയുടെ കുഞ്ഞിക്കണ്ണുകളിലെ ഇത്തിരിവെട്ടം മങ്ങിത്തുടങ്ങിയെന്ന് അച്ഛൻ റീജൻ മനസിലാക്കുന്നത് ഏറെ വൈകിയാണ്. അസ്വസ്ഥതയേറിയപ്പോഴാണ് ഡോക്ടറുടെ അരികിലേക്ക് എത്തുന്നത്. അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന് ആയിരം വട്ടം മനമുരുകി. ഇൻഫെക്ഷൻ എന്തെങ്കിലുമാകുമെന്ന ആശ്വാസ വാക്കുകളാണ് സുഹൃത്തുക്കളും സഹൃദയരും നൽകിയത്. ദൈവങ്ങളായ ദൈവങ്ങളെ വിളിച്ച് കുമ്പിട്ട് ടെസ്റ്റ് റിസൾട്ടിന് കാത്തു നിന്നു. പക്ഷേ എല്ലാം അസ്ഥാനത്താക്കി ഡോക്ടറുടെ അറിയിപ്പ്. ‘റിയയുടെ ഒരു കണ്ണിലെ കാഴ്ച അശേഷം പോയി തുടങ്ങിയിരിക്കുന്നു. അവളുടെ കണ്ണുകളിൽ ഇരുട്ട് പടർന്ന് തുടങ്ങിയിരിക്കുന്നു. ഐ ആം സോറി…അവളുടെകണ്ണുകളിൽ കാൻസറാണ്. ചങ്കിൽ എരിതീ പോലെ പടർന്നു കയറിയ ആ വേദന…ഉള്ളുലയ്ക്കുന്ന ആ ദുഖവാർത്ത ഇന്നും ഒരു ദുസ്വപ്നം പോലെ തുടരുന്നു.

തിരുവനന്തപുരം വലിയവേളി സ്വദേശിയായ റീജൻ സാധാരണക്കാരിൽ സാധാരണക്കാരനായ മത്സ്യത്തൊഴിലാളിയാണ്. എല്ലാത്തിനും മേലെ കേരളം പ്രളയക്കടലിൽ മുങ്ങിത്താണപ്പോൾ ആശ്വാസത്തുഴയുമായി എത്തിയ പോരാളി. ആ റീജന്റെ കുഞ്ഞാണ് മരണം പോലും പതിയിരിക്കുന്ന വേദനയും പേറി ജീവിതം തള്ളിനീക്കുന്നത്.

എന്ത് ചെയ്യണണെന്നറിയില്ല…ആരുടെ മുന്നിൽ കൈനീട്ടണണെന്നറിയില്ല. ഒന്നു മാത്രം അറിയാൻ ഈ കുഞ്ഞിപ്പൈതലിന്റെ ജീവൻ പൊതിഞ്ഞു പിടിക്കാൻ 21 ദിവസം കൂടുമ്പോൾ ആശുപത്രിയിലേക്ക് എത്തിക്കണം. കീമോ ചെയ്യണം. അതിന് ചെലവാകുന്ന ആയിരവും പതിനായിരവും റീജനെ കൊണ്ട് കൂട്ടിയാൽ കൂടുന്നതല്ല താനും.

പ്രതീക്ഷയറ്റു പോയ ഈ നിമിഷത്തിൽ റീജനും റിയമോളും കൈനീട്ടുകയാണ്. ഒന്നും നേടാൻ വേണ്ടിയല്ല. ദൈവം കനിഞ്ഞരുളിയ കുഞ്ഞിന്റെ കണ്ണുകളിൽ വെളിച്ചം എത്തിക്കാൻ. അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ.കണ്ണീരോടെ കൈനീട്ടുകയാണ്. സാമൂഹ്യ പ്രവർത്തകൻ അജിത്ത് ശംഖുമുഖമാണ് ഈ സങ്കടക്കാഴ്ച സോഷ്യൽ മീഡിയക്ക് മുന്നിലേക്ക് വച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here