കുടുംബ ജീവിതം സന്തോഷപ്രദമായിരിക്കാന്‍ ഭര്‍ത്താക്കന്‍മാര്‍ ശ്രെദ്ധിക്കേണ്ട കാര്യങ്ങള്‍

0
4587

വിവാഹ ജീവിതത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും തുല്യപങ്കാളിത്തം ആണുള്ളത് എന്നു ഭര്‍ത്താവു മനസ്സിലാക്കി പെരുമാറുന്നിടത്ത് സന്തോഷം മാത്രം ഉണ്ടാകുള്ളൂ.ഭാര്യ എന്നും തന്‍റെ നല്ല പാതി ആണെന്ന് മനസ്സില്‍ ചിന്ത ഉണ്ടായിരിക്കണം. ഒരു കാര്യം പോലും മറച്ചുവയ്ക്കാതെ എല്ലാം തുറന്നു പറയാനുള്ള മനസ്സ് കാണിക്കുമ്പോള്‍ തന്നെ ജീവിതം വിജയിച്ചു. പരസ്പര വിശ്വാസമാണു ജീവിതത്തിന്‍റെ ആണികല്ല്. മറ്റൊരു വീട്ടില്‍ നിന്നും തന്‍റെ വീട്ടിലേക് വന്നു കയറിയതാണു തന്‍റെ ഭാര്യ. പുതിയ സാഹചര്യങ്ങളോടു പൊരുത്തപ്പെട്ട് പോകാന്‍ സമയമെടുക്കും എന്ന് മനസ്സിലാക്കി കൂടെത്തന്നെയുണ്ട് എന്നുള്ള തോന്നല്‍ڔഭാര്യയുടെ മനസ്സില്‍ വന്നാള്‍ ജീവിതത്തിന്‍റെ പ്രാരംഭഘട്ടം സന്തോഷപൂര്‍ണമായി കടന്നുപോകും. ജനിച്ച നാള്‍ മുതല്‍ കാണുന്നോ അമ്മയോ പെങ്ങളോ മനസ്സിലാക്കിയ പോലെ തന്നെയും തന്‍റെ ഇഷ്ട്ടങ്ങളെയും അറിഞ്ഞു പെരുമാറാന്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ തന്‍റെ ജീവിതത്തിന്‍റെ ഭാഗമായി വന്ന ഭാര്യക്ക് കഴിയില്ല എന്നു മനസ്സിലാക്കി കാര്യങ്ങള്‍ പറഞ്ഞു കൊടുത്തും വീട്ടുകാരെ പറ്റി പറഞ്ഞുകൊടുത്തും എല്ലാ അര്‍ത്ഥത്തിലും നല്ല പാതിയാകാന്‍ തികഞ്ഞ ക്ഷമയോടെ കാത്തിരിക്കുക.

ചെറിയ തെറ്റുകള്‍ പറഞ്ഞു തിരുത്തി ക്ഷമിക്കാനുള്ള മനസ്സ് കാണിക്കുക.ഒഴിവു സമയങ്ങളില്‍ മൊബൈലില്‍ തോണ്ടി ഇരിക്കാതെ പ്രിയതമയെ വീട്ടുജോലികളില്‍ സഹായിക്കുക. ഭാര്യ എന്നു പറയുന്നത് ശമ്പളം വേണ്ടാത്ത വേലക്കാരി അല്ല. വീട്ടുജോലികള്‍ അവളുടെ അവകാശമല്ല എന്നൊക്കെ മനസ്സിലാക്കി പെരുമാറുക.മറ്റുല്ലവരുടെ മുന്‍പില്‍ ഭാര്യയെയോ ഭാര്യവീട്ടുകാരെയോ തരം താഴ്ത്തി സംസാരിക്കാതിരിക്കുക. രുചിയുള്ള ഭക്ഷണം വച്ചു വിളമ്പുമ്പോള്‍ പ്രശംസിക്കുക. വയ്യാതെ കിടക്കുമ്പോള്‍ എന്താ വേണ്ടത് എന്നു ചോദിച്ച് കൂടെ നില്ക്കുക. കുഞ്ഞുങ്ങളെ നോക്കുന്നതിനും അവരെ സ്കൂളില്‍ പോകാന്‍ ഒരുക്കുന്നതിനും സഹായിക്കുക. “മറ്റൊന്നി്നേയും തൊട്ടുരുമ്മി
കൊണ്ടല്ല സ്നേഹം നിലനില്ക്കുന്നത്.അത് കലര്‍പ്പില്ലാത്ത കൂട്ടുകെട്ടില്ലാത്ത ഏകാന്തമായ ഒന്നാണു.അത് ശുദ്ധമാണു. അതിനു മറ്റൊരു പാഠവും പഠിക്കേണ്ടതില്ല”. പ്രശസ്ത എഴുത്തുകാരി ശ്രീമതി മാധവികുട്ടിയുടെ വാക്കുകള്‍ ആണിത്.

പരസ്പരം കലര്‍പ്പില്ലാത്ത സ്നേഹവും വിശ്വാസവും ഐക്യവും ആണു ദാമ്പത്യജീവിതത്തിന്‍റെ കെട്ടുറപ്പിനു വേണ്ടത്.തന്‍റെ ഭാര്യയെ മറ്റുള്ളവരോടു താരതമ്യപ്പെടുത്തുന്നത് തെറ്റാണു. സ്വന്തം ജീവിതം എങ്ങനെയാവണമെന്നു തീരുമാനിക്കുന്നത് അവനവന്‍ തന്നെയാണു.മറ്റുള്ളവര്‍ക്ക് നമ്മുടെ ജീവിതത്തില്‍ കടന്നു കയറി തീരുമാനങ്ങള്‍ പറയാനുള്ള സാഹചര്യം വരുത്താതിരിക്കുക. എല്ലാറ്റിനുമുപരി ഭാര്യയെ പ്രണയിക്കുക. കുടുംബജീവിതം സന്തോഷമാകാന്‍ ഇത്രയും കാര്യങ്ങള്‍ ധാരാളം.

LEAVE A REPLY

Please enter your comment!
Please enter your name here