ഒരു ഭർത്താവ് ഭാര്യയില്‍ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍. ഇത് നിങ്ങളുടെ കുടുംബബന്ധം ശക്തിപെടുത്തും.. തീര്‍ച്ച

0
26511

പെൺകുട്ടികൾ വിവാഹ ദിവസം വലതു കാൽ വച്ചു ഭർത്താവിന്റെ വീട്ടിലേക്കു കയറുമ്പോൾ അവരുടെ മനസ്സിൽ ഇനി മുതൽ ഇതാണ് എന്റെ വീട്, ഭർത്താവിന്റെ അമ്മയും അച്ഛനും എന്റെയും അച്ഛനും അമ്മയും ആണെന്ന ബോധം ഭാര്യക്ക് ഉണ്ടാകണം. അവരെ നല്ലത് പോലെ സ്നേഹികുകയും വേണം. അതാണ് ഏതൊരു ഭർത്താവും ഭാര്യയിൽ നിന്നും ആഗ്രഹിക്കുന്ന പ്രധാന കാര്യം. മാത്രമല്ല ഭർത്താവിന്റെ എല്ലാം കാര്യങ്ങളും അറിഞ്ഞു പ്രവർത്തിക്കണം, അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം അറിഞ്ഞ് ഭാര്യ പ്രവർത്തിക്കുന്നത് ഏതൊരു ഭർത്താവിനും അത്രയ്ക്ക് ഇഷ്ടമായിരിക്കും.

പിന്നെ എല്ലാം തുറന്നു പറയുന്ന ഒരു ഭാര്യ ആയിരിക്കണം, ഭർത്താവിന് ദേഷ്യം വരുന്ന കാര്യങ്ങൾ ചെയ്യാതെ ഇരിക്കാൻ നോക്കണം, ഒത്തൊരുമ്മയോടു കൂടി സഹകരിച്ചു പോകുമ്പോഴാണ് ഏതൊരു ദാമ്പത്യ ജീവിതവും നന്നായിരിക്കുള്ളൂ. അമ്മയും അച്ഛനും ഇല്ലാത്ത ഭർത്താവ് ആണെങ്കിൽ അമ്മയെ പോലെ സ്നേഹിക്കാനും അച്ഛനെ പോലെ ശാസിക്കാനും ഏതൊരു ഭാര്യയ്കും കഴിയണം, അത് എല്ലാ ഭർത്താക്കന്മാർക്കും ഭാര്യമാരോട് സ്നേഹം കൂടാൻ കാരണമാകും.

ഭർത്താവിന്റെ മനസ്സിൽ ഉള്ള പ്രശ്നങ്ങൾ എന്താണ് എന്ന് അറിയാൻ ശ്രമിക്കണം, ആ പ്രശ്നം എങ്ങനെ എങ്കിലും പരിഹരിക്കാൻ ഏതൊരു ഭാര്യയും നോക്കെണ്ടാതാണ്. എന്തു പ്രശ്നം വന്നാലും ഭാര്യ എന്റെ കൂടെ ഉണ്ടാകും എന്ന വിശ്വാസം ഏതൊരു ഭർത്താവും ഉണ്ടാകണം. എന്തു കാര്യം ചെയ്യുമ്പോഴും ഭർത്താവ് അറിഞ്ഞ് ഒരു ഭാര്യ ചെയ്യുമ്പോഴാണ് ആ ഭർത്താവിനെ ഭാര്യയോട് വിശ്വാസവും സ്നേഹവും കൂടുക. പരസ്പരം മനസിലാക്കി ജീവിതം മുന്നോട്ട് പോയാൽ എല്ലാ ഭാര്യാ-ഭർത്താക്കന്മാർക്കും നല്ലൊരു ദാമ്പത്യജീവിതം തീര്‍ച്ചയും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here