പിഴ അടക്കം വമ്പൻ പണി കിട്ടും ഇത്തരം ആളുകൾക്ക്. BPL ലിസ്റ്റിൽ ഉള്ളവർ സ്വയം പരിശോധിക്കുക. കൂടുതൽ നടപടികൾ വരുന്നു.

ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും കുറഞ്ഞവിലയിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിനും പൊതുവിതരണസംവിധാനം വഴി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് മുൻപിൽ എത്തിക്കുന്നു. പ്രധാനമായും റേഷൻ കാർഡുകളുടെ അടിസ്ഥാനത്തിലാണ് അർഹരായവരെ കണ്ടെത്തി അവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പരിഗണിക്കുന്നത്.

എന്നാൽ ഒരുപാട് അനർഹർ ആയവർ റേഷൻ കാർഡിലെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ അനർഹരായവർ മുൻഗണനലിസ്റ്റിൽ സ്ഥാനം നേടിയെടുക്കുന്നത് വഴി അർഹരായ ഒരുപാട് ആളുകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ആനുകൂല്യങ്ങൾ സ്വീകരിക്കാനാവാതെ പോകുന്നുണ്ട്.

തട്ടിപ്പുകൾ കൊണ്ടോ അധികൃതരുടെ അനാസ്ഥമൂലമോ ആണ് ഇത്തരത്തിൽ അനർഹരായവർ മുൻഗണനാ ലിസ്റ്റിൽ കയറികൂടുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന മുൻഗണനാ ലിസ്റ്റിന് അർഹരായ ഒരുപാട് ആളുകൾ ഇപ്പോഴും എപിഎൽ റേഷൻ കാർഡ് ഉടമകൾ ആയാണ് തുടരുന്നത്.

മാത്രമല്ല, സാമ്പത്തികമായി നല്ല ചുറ്റുപാട് ഉണ്ടായിട്ടും ബി പി എൽ റേഷൻ കാർഡ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന ഒരുപാട് റേഷൻ കാർഡ് ഉടമകൾ ഉണ്ട്. എന്നാൽ ഇത്തരക്കാർക്ക് ഇപ്പോൾ പിടി വീഴുകയാണ്. കാരണം അർഹരായവരെ കണ്ടെത്തി അവരിൽനിന്ന് കൈപ്പറ്റിയ ആനുകൂല്യങ്ങൾക്ക് തുല്യമായ തുക പിഴയായി ഈടാക്കുകയും അവരെ മുൻഗണന ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും ചെയ്യുന്ന നടപടികൾ ഇപ്പോൾ നടന്നുവരികയാണ്.

മാത്രമല്ല, ഇത്തരത്തിൽ വരുന്ന ഒഴിവുകളിലേക്ക് അർഹരായ സാമ്പത്തികമായി പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന എപിഎൽ റേഷൻ കാർഡ് ഉടമകളെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന നടപടികളും സിവിൽ സപ്ലൈസ് കോർപറേഷൻ ഇപ്പോൾ സ്വീകരിച്ചുവരികയാണ്. അനർഹരായ ആളുകളെ കണ്ടെത്തിയാൽ അവരുടെ റേഷൻ കാർഡ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ മുൻപാകെ സമർപ്പിക്കാൻ ഉത്തരവ് ഉണ്ടാകും.

സമർപ്പിക്കാത്ത പക്ഷം കൂടുതൽ കടുത്ത നടപടികൾ ആണ് സിവിൽ സപ്ലൈസ് കോർപറേഷൻ സ്വീകരിക്കുക. ഇത്തരക്കാർ ഉടൻതന്നെ തങ്ങളുടെ റേഷൻകാർഡ് അധികാരികൾക്ക് മുന്നിൽ സമർപ്പിക്കേണ്ടതാണ്