പൊതുജനങ്ങളെ ബാധിക്കുന്ന 6 പ്രധാന അറിയിപ്പുകൾ. ഒറ്റ നോട്ടത്തിൽ എല്ലാം അറിയാം. ഏറ്റവും പുതിയ വിവരങ്ങൾ

പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട 6 പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സംസ്ഥാനത്തെ തൊഴിൽ സമയം മാറുകയാണ്. വെയിലത്ത് തൊഴിൽ ചെയ്യുന്ന തൊഴിലാളികളെ സംബന്ധിച്ച് സൂര്യാഘാതം ഏൽക്കുന്നത് തടയുവാൻ വേണ്ടിയാണ് ഏപ്രിൽ മാസം 30 വരെ തൊഴിൽ  സമയം പുനർ ക്രമീകരിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമ സമയം ആയിരിക്കും. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ തൊഴിൽ സമയം ആക്കിയിട്ടുണ്ട്. ഷിഫ്റ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സംബന്ധിച്ച രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് മൂന്ന് മണിക്ക് ആരംഭിക്കുന്ന രീതിയിലാണ് പുനർ ക്രമീകരിച്ചിട്ടുള്ളത്. 

അടുത്തതായി സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയിരിക്കുന്നു. അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വർദ്ധനവ് വരുത്തി ആണ് സംസ്ഥാനത്ത് ഉത്തരവ് ഇറക്കിയിട്ടുള്ളത്.  പുതുക്കിയ വെള്ളക്കരം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. അടുത്തതായി രാജ്യത്ത് വീണ്ടും ഇന്ധന വില വർദ്ധനവ് ഉണ്ടായിരിക്കുന്നു.

പെട്രോൾ ലിറ്ററിന് 91.64 രൂപയും ഡീസലിന് 87.52 രൂപയുമാണ് ഇന്നത്തെ വില (10. 03. 2021) അടുത്തതായി സംസ്ഥാനത്ത് സ്വർണവില അല്പം കൂടിയിരിക്കുകയാണ്. 22CT പവന്റെ വില 15 രൂപ കൂടി . 4180 രൂപയാണ് ഗ്രാമിന്റെ വില. അടുത്തതായി ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മിച്ചിരിക്കുന്ന ഓരോ വീടിനും 4  ലക്ഷം രൂപവരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. 

ആദ്യത്തെ മൂന്ന് വർഷത്തെ പ്രീമിയം സർക്കാർ അടയ്ക്കും. ഇതിനുശേഷം ഉപഭോക്താവിന് ഇൻഷുറൻസ് പുതുക്കുവാൻ സാധിക്കും. ഗൾഫ് രാജ്യങ്ങളിൽ നിന്നും യൂറോപ്പ് യുകെ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന ആളുകൾക്ക് പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കിയിരിക്കുകയാണ് സർക്കാർ. വിമാനങ്ങളിൽ എത്തുന്നവർ മോളിക്കുലർ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധന ചിലവ് ഇവർ തന്നെ നൽകേണ്ടതായിട്ടുണ്ട്.