വിവാഹം കഴിഞ്ഞ ഒരാളായത് കൊണ്ട് മറ്റാരോടും പ്രണയം തോന്നില്ല എന്നൊക്കെ പറയുന്നത് സത്യസന്ധമല്ല : ആശാ ശരത്

വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിൽ തൻ്റെ സ്ഥാനം ഉറപ്പിച്ച ഒരു നടിയാണ് ആശാ ശരത്ത്. ഇപ്പൊൾ താരം നടത്തിയ ഒരു പ്രസ്താവനയാണ് ചർച്ചകൾക്ക് വഴി വയ്ക്കുന്നത്.

പ്രണയിക്കുന്നതിന് പ്രായം ഒരു പ്രശ്നമല്ലെന്നും വിവാഹിതരായവർ പ്രണയിക്കുമ്പോൾ സമൂഹത്തെ കുറിച്ച് ചിന്തിക്കണമെന്നാണ് നടി ആശാ ശരത് പറഞ്ഞത്. 

ഒരാൾ മറ്റൊരാളുമായി പ്രണയത്തിലാകുമ്പോൾ പ്രായം പ്രശ്നമല്ലെന്ന് ഞാൻ കരുതുന്നു. അതാണ് ഓരോ വ്യക്തിയുടെയും കാഴ്ചപ്പാട്. പ്രായമായ പെൺകുട്ടിയെ ഇളയ ആൺകുട്ടി പ്രണയിക്കുന്നതിൽ തെറ്റില്ലെന്ന് ആശാ ശരത് പറഞ്ഞു.

മുൻകാലങ്ങളിൽ ഇതൊരു വലിയ പ്രശ്നമായി കണക്കാക്കപ്പെട്ടിരുന്നു. പ്രണയത്തിനും വിവാഹത്തിനും ഇന്ന് പ്രായം ഒരു പ്രശ്നമല്ല. അതുപോലെ വിവാഹിതരായ ആളുകൾക്ക് പ്രണയത്തിലാകുമോ എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. അങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യമില്ലെന്നും ആശാ ശരത് പറഞ്ഞു

ആർക്കും ആരെയും പ്രണയിക്കാം. ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഇതെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണ്. അതിനാൽ, സ്നേഹം അനുഭവിക്കാൻ കഴിയും. കാരണം മനുഷ്യ പ്രകൃതമാനുസരിച്ച് ഏക ഇണയായി ജീവിക്കുന്ന പ്രകൃതമല്ല.  അതിനാൽ  ആരോടും സ്നേഹം ചിലപ്പോൾ തോന്നാം.

എന്നാൽ അവിടെയാണ് നമ്മുടെ അതിരുകൾ തീരുമാനിക്കേണ്ടത്. നമുക്കൊരു കുടുംബമുണ്ടെന്നും നമുക്ക് പ്രതിബദ്ധതയുണ്ടെന്നും നമുക്ക് ചുറ്റും ഒരു സമൂഹമുണ്ടെന്നും ചിന്തിക്കണം. നമുക്ക് ചുറ്റും ഒരു രേഖ വരയ്ക്കണമെന്നും അവിടെയാണ് കുടുംബ സുരക്ഷയെന്നും ആശ ശരത് പറയുന്നു.