“സ്വയം തോന്നിയതാണോ.. അതോ മറ്റാരെങ്കിലും തോന്നിപ്പിച്ചതാണോ?, സുരേഷ് ​ഗോപി വിഷയത്തിൽ സംഭവിച്ചതും ഈ കാര്യം തന്നെ” ഉദാഹരണം സഹിതം വ്യക്തമാക്കി അഖിൽ മാരാർ

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറിയത് വലിയ ചർച്ചയായി. സംഭവത്തിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയ്ക്ക് എതിരെ കേസെടുത്തു. കേസുമായി മുന്നോട്ട് പോകാൻ മാധ്യമപ്രവർത്തക തീരുമാനിച്ചു. എന്നാൽ മലയാള സിനിമയിലുള്ള പ്രമുഖർ സുരേഷ് ഗോപിക്കൊപ്പമാണ്. സുരേഷ് ഗോപിക്ക് പിന്തുണയുമായി ബാബുരാജും ഭാഗ്യലക്ഷ്മിയും രംഗത്തെത്തി.

ഇപ്പോഴിതാ സംവിധായകനും ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ വിജയിയുമായ അഖിൽ മാരാർ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധയാകർഷിക്കുന്നത്. ബിഗ് ബോസിൽ മത്സരിക്കുന്നതിനിടെ ഹൗസിലെ മറ്റ് മത്സരാർത്ഥികളുമായി അഖിൽ മുണ്ടുപൊക്കി എന്ന് ആരോപണം വരുകയും അത് ബിഗ് ബോസിൽ അകത്തും പുറത്തും വലിയ ചർച്ചയാവുകയും ചെയ്തു. ‘എനിക്ക് ഒന്നുരണ്ട് ചോദ്യങ്ങളുണ്ട്… എനിക്ക് തോന്നിയോ അതോ എന്നെ തോന്നിപ്പിച്ചതാണോ’ എന്ന തലക്കെട്ടോടെയാണ് അഖിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

റിയാസിനോടും ഫിറോസിനോടും ഹൗസിൽ സംസാരിക്കുന്നതിനിടെ അഖിൽ വന്നതോടെ മത്സരാർത്ഥികൾ വിഷയം ചർച്ച ചെയ്തു. താൻ എഴുന്നേറ്റു എന്ന് പറഞ്ഞപ്പോൾ നാദിറയടക്കം ആരും അത് വലിയ കാര്യമായി എടുത്തില്ലെന്നും പിന്നീട് റിയാസ് സലിമും മറ്റും ഇടപെട്ടതോടെ എല്ലാവരും തനിക്കെതിരെ സംസാരിക്കാൻ തുടങ്ങിയെന്നും അഖിൽ പറഞ്ഞു.

അന്ന് തന്റെ പ്രവർത്തിയിൽ മോശം ഒന്നും കാണാത്ത പലരും ഇടപെട്ട് അത് വലിയ പ്രശ്നമാക്കിയെന്നും ബിഗ് ബോസ് കോടതിയിൽ സംസാരിക്കവെ അഖിൽ പറഞ്ഞിരുന്നു. മാധ്യമപ്രവർത്തകയെ ഉപയോഗിച്ച് സുരേഷ് ഗോപിയെ ബോധപൂർവം അപമാനിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ഇതേ വീഡിയോ ഷെയർ ചെയ്തുകൊണ്ട് അഖിൽ പറയാതെ പറഞ്ഞു. ഈ തോന്നിപ്പിക്കലാണ് സമൂഹത്തിൽ ഇപ്പോൾ നടക്കുന്നത്. ചില വാർത്തകൾ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നു, ഇപ്പോൾ അഖിൽ മാരാർ പറഞ്ഞത് അന്നത്തേക്കാൾ വ്യക്തമാണ്. എത്ര ആരോപണങ്ങൾ ഉന്നയിച്ചാലും സത്യം സത്യമായി തന്നെ തുടരും. മേജർ രവി ഉൾപ്പെടെയുള്ളവർ അഖിലിന്റെ നിലപാടിനെ അനുകൂലിച്ചു.

അന്ന് അഖിലിന് സംഭവിച്ചത് തന്നെയാണ് ഇപ്പോൾ സുരേഷ് ഗോപിക്കും സംഭവിക്കുന്നത്, തോന്നിയതോ തോന്നിപിച്ചതൊ എന്ന് വിവേചനബുദ്ധി ഉള്ളവർക്ക് മനസ്സിലാകും സൂപ്പർ അഖിൽ… ഇതാണ് സുരേഷ് ഗോപിക്ക് സംഭവിച്ചത്. തോന്നിപ്പിച്ചത് തന്നെയാണ്. ഇത് കണ്ടിട്ടെങ്കിലും എല്ലാവരും കാര്യങ്ങൾ അറിഞ്ഞിരിക്കട്ടെ. വൈറലായ വീഡിയോയുടെ അവസാനം, സംഭവസമയത്ത് തനിക്ക് മാനസികാഘാതം ഉണ്ടായെന്ന് പറയുന്ന മാധ്യമപ്രവർത്തക, സുരേഷ് ഗോപിയോട് സംസാരിച്ചു തീരുമ്പോൾ വരെ ചിരിച്ചുകൊണ്ടാണ് പെരുമാറുന്നത്. ഇതും അഖിൽ ചൂണ്ടി കാട്ടി.