കുറച്ചു നാളുകളായി വിട്ടുമാറാത്ത വിവാദങ്ങളുടെ നടുവിലാണ് ഗായിക അമൃത സുരേഷ്. മുൻ ഭർത്താവ് ബാല ആശുപത്രിയിൽ ചികിത്സയിലായത് മുതൽ പുതിയ വിവാദങ്ങൾ അമൃതയെ പിന്തുടർന്നു. അമൃത ബാലയ്ക്ക് കരൾ നൽകുമെന്ന് വാർത്തകൾ പരന്നെങ്കിലും അമൃത അത് നിഷേധിച്ചു.

എന്നാൽ അമൃതയുടെ ഇപ്പോഴത്തെ അവസ്ഥ ഇതല്ല. തലയ്ക്ക് പിന്നിൽ പരിക്കേറ്റതായി അമൃത സുരേഷ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ സ്ഥിരീകരിച്ചു. രണ്ട് തുന്നലുകളുണ്ട്. അമൃതയുടെ കൂടെ ഒരു പ്രിയ സുഹൃത്തും ഉണ്ട്.

കഴിഞ്ഞ ദിവസം അമൃതയെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങൾക്കെതിരെ അനുജത്തി അഭിരാമി സുരേഷ് ശക്തമായി പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് അഭിരാമിയുടെ കുറിപ്പ്. സഹോദരിയെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന തരത്തിലാണ് പ്രചരണമെന്നും അഭിരാമി പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിനെ കുറിച്ചാണ് അഭിരാമിസൂചിപ്പിച്ചത്. ആ ചാനൽ തന്റെ ചേച്ചിയെ കൂടുതൽ അപമാനിച്ചെന്നും ‘സിനിമാ ടോക്‌സ് മലയാളം’ എന്ന ചാനലിനെതിരെ അപകീർത്തി കേസ് കൊടുക്കാൻ പോലീസിനോട് സംസാരിച്ചെന്നും അഭിരാമി മറ്റൊരു പോസ്റ്റിൽ കുറിച്ചു.

ഈ യൂട്യൂബ് ചാനൽ അപ്രത്യക്ഷമായെന്നും അഭിരാമി പറഞ്ഞു. കോണിപ്പടിക്ക് താഴെ ഇരുന്നു ചെരുപ്പ് കെട്ടിയ ശേഷം അമൃത എഴുന്നേറ്റപ്പോഴാണ് തലയ്ക്ക് പരിക്ക് പറ്റിയത്. ഒരാഴ്‌ചയ്‌ക്ക് ശേഷം അമൃത ഒരുപാട് സംഘർഷങ്ങളിലൂടെ കടന്നുപോയപ്പോൾ, വീണ്ടും ഹോസ്പിറ്റലിൽ കയറേണ്ട ഒരവസ്ഥ കൂടി ഉണ്ടായി..

ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഒട്ടുംതാമസിക്കാത , അമൃത മകൾ അവന്തികയുമായി എത്തി. അമൃതയ്‌ക്കൊപ്പം സഹോദരി അഭിരാമിയും അമ്മയും പങ്കാളി ഗോപി സുന്ദറും ഉണ്ടായിരുന്നു.
ഏറെ നേരം ആശുപത്രിയിൽ ചിലവഴിച്ച ശേഷമാണ് അമൃത മടങ്ങിയത്. ഇതിന് ശേഷം ഗായിക പങ്കെടുത്ത സംഗീത പരിപാടിക്കും മറ്റും കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങി.
