“അമ്മേ എന്നെ പിടിക്ക്..” എന്ന് അനശ്വര അലറി വിളിച്ചു.. അമ്മ രേഷ്മമയ്ക്ക് മകളെ പിടിക്കാനായില്ല. ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് 12 കാരിയായ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം..

സ്‌കൂളിലേക്ക് ബോട്ടിൽ പോവുകയായിരുന്ന വിദ്യാർഥി ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടും, സ്വകാര്യ ബോട്ടും കൂട്ടിയിടിച്ച് കായലിൽ വീണ് മ, രിച്ചു. കൊളടിച്ചിറ വാഴത്തോട്ടത്തിൽ രതീഷിന്റെ മകൾ ഏഴാം ക്ലാസ് വിദ്യാർഥിനി 12 കാരിയായ അനശ്വരയാണ് മ, രിച്ചത്. വെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂൾ വിദ്യാർഥിനിയാണ് അനശ്വര. തിങ്കളാഴ്ച രാവിലെ 8.15ന് കൊളടിച്ചിറയ്ക്ക് സമീപം പെണ്ണാർ തോട്ടിലാണ് സംഭവം നടന്നത്. ബോട്ടിന്റെ ഇടിയിൽ ബോട്ടിന്റെ ഒരുവശം തകർന്നു.

അനശ്വര, സഹോദരി ദിയ, അമ്മ രേഷ്മ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. അനശ്വരയും ദിയയും വെച്ചൂരിലെ സ്‌കൂളിലേക്കും രേഷ്മ ചീപ്പുങ്കലിലെ സ്വകാര്യ ബാങ്കിൽ ജോലിക്കും പോകുകയായിരുന്നു. ഇവരുടെ മുത്തച്ഛൻ മോഹനനാണ് ഇവരെ സ്ഥിരമായി ഗുരുമന്ദിരത്തിന് സമീപം വള്ളത്തിൽ ഇറക്കിവിട്ടിരുന്നത്. മോഹനൻ ഇന്ന് പതിവുപോലെ യന്ത്രം ഘടിപ്പിച്ച ബോട്ടിൽ മൂവരെയും കൊണ്ടുവരുമ്പോഴായിരുന്നു അപകടം. ബോട്ട് മറ്റൊരു ബോട്ടിൽ ഇടിച്ചതിനെ തുടർന്ന് അനശ്വര വെള്ളത്തിലേക്ക് വീഴുകയായിരുന്നു. രേഷ്മയും ദിയയും ബോട്ടിൽ പിടിച്ചുനിന്നതിനാൽ തെറിച്ചുവീണില്ല.

അനശ്വര വെള്ളത്തിൽ വീണതിനെ തുടർന്ന് മുത്തച്ഛൻ മോഹനനും 2 ബോട്ട് ജീവനക്കാരും നാട്ടുകാരും വെള്ളത്തിൽ ചാടി അനശ്വരയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മുഹമ്മ-കണ്ണങ്കര-ചീപ്പുങ്കൽ-മണിയാപറമ്പ് സർവീസ് നടത്തുന്ന ബോട്ടാണ് ഫെറിയിൽ വച്ച് ഇടിച്ചത്. അനശ്വരയും കുടുംബവും സഞ്ചരിച്ചിരുന്ന ബോട്ട് ഇടതുകരയിൽ നിന്ന് പെണ്ണാർ പുഴയിലേക്ക് പോകുകയായിരുന്നു. ഈ സമയം കോലടിച്ചിറ ബോട്ട് ജെട്ടിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം ബോട്ട് മുന്നോട്ട് എടുത്ത് മീറ്ററുകളോളം എത്തിയപ്പോഴേക്കും ബോട്ടിൽ ഇടിക്കുകയായിരുന്നു.