APL റേഷൻ കാർഡ് ഉടമകൾക്ക് ഇനിമുതൽ BPL കാർഡ് ഉടമ ആകാം.. എങ്ങിനെയെന്ന് പറയാം.. അപേക്ഷ എങ്ങനെ കൊടുക്കാം ? യോഗ്യതകൾ എന്താണ് എല്ലാം വിശദീകരിച്ച്..

നമ്മുടെ സംസ്ഥാനത്ത് നാല് തരം കാർഡുകൾ ആണ് ഉള്ളത്. എ വയ് കാർഡ്, ബിപിഎൽ കാർഡ് നിലവിൽ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കും മറ്റു പല ആനുകൂല്യങ്ങൾക്കും പരിഗണിക്കപ്പെടുന്നത് ഈ കാർഡിനെ ആണ്. ഈ കാർഡ് ആണ് മുൻഗണനാ വിഭാഗം കാർഡുകൾ എന്ന് പറയുന്നത്. അടുത്തത് മുൻഗണനേതര കാർഡുകൾ ഇത്തരം കാർഡുകൾ വെള്ള നിറത്തിലും നീല നിറത്തിലും ആണ് കാണുന്നത്. ഈ കാർഡുകൾക്ക് ആനുകൂല്യങ്ങൾ പരിഗണിക്കപ്പെടുന്നത് മുൻഗണനാ വിഭാഗം കാർഡുകൾ പരിഗണിച്ചതിന് ശേഷമായിരിക്കും.

അതായത് നമ്മുടെ സംസ്ഥാനത്തെ മിഡിൽക്ലാസ് വിഭാഗം ആൾക്കാർ കൈവശം വെക്കുന്ന കാർഡ് ആണ് ഇത്. അത്യാവശ്യം സാമ്പത്തികം ഒക്കെ ഉള്ളവർക്ക് ലഭിക്കുന്ന കാർഡ് ആണ് ഇത്. പുതിയ കാർഡിന് അപേക്ഷിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് വെള്ള കാർഡ് ആണ് പിന്നീടുള്ളത് എപിഎൽ കാർഡ് തന്നെ നീലനിറത്തിലുള്ള കാർഡ് ആണ്. നീലനിറത്തിലുള്ള കാർഡിന് വെള്ള കാർഡിനെ അപേക്ഷിച്ച് കുറച്ചുകൂടി സബ്സിഡി ലഭിക്കുന്ന കാർഡ് ആണ്. വെള്ള കാർഡ് ആണ് ഏറ്റവും ഹയർ ക്ലാസ് കാർഡ് ഇതിനെ യാതൊരുവിധ ആനുകൂല്യവും ലഭിക്കില്ല കാരണം ഈ കാർഡിലെ അംഗങ്ങൾ കേന്ദ്ര സർക്കാരിന്റെ ശമ്പളം പറ്റുന്നവരോ കേന്ദ്രസർക്കാരിന്ടെ തന്നെ പെൻഷനോ ലഭിക്കുന്നവർ ആയിരിക്കും. അതുകൊണ്ട് ഈ കാർഡിനെ മേൽപ്പറഞ്ഞ യാതൊരുവിധ ആനുകൂല്യവും ലഭിക്കുന്നില്ല.

പുതുതായി കാർഡിന് അപേക്ഷിക്കുമ്പോൾ നമുക്ക് വെള്ള കാർഡ് ആണ് ആദ്യം ലഭിക്കുക പിന്നീട് നമ്മൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധികാരികൾക്ക് ബന്ധപ്പെട്ട അപേക്ഷയും അതിലെ മാനദണ്ഡങ്ങളും മുൻനിർത്തി പൂരിപ്പിച്ചു നൽകിയതിനുശേഷം ലഭിക്കുന്ന മാർക്ക് അടിസ്ഥാനത്തിൽ ആണ് നമ്മൾ മുൻഗണനാ വിഭാഗത്തിൽ ആണോ മറ്റു കാർഡിൽ ഉൾപ്പെടുന്നവർ ആണോ എന്ന് തീരുമാനിക്കപ്പെടുന്നത്. നിലവിൽ പലരും വെള്ള കാർഡും നീല കാർഡും കൈവശം വച്ച് എ വൈ കാർഡിൽ നിന്നും ബി പി എൽ കാർഡ് ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ടവർ ആയിരിക്കും അത്തരക്കാർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ എത്തി മേൽപ്പറഞ്ഞ അപേക്ഷയും തങ്ങളുടെ ശോചനീയ അവസ്ഥ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കിയാൽ മുൻഗണനാ വിഭാഗത്തിലേക്ക് പരിഗണിക്കപെടാം.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ലഭിച്ച ഇത്തരം അപേക്ഷകളുടെ അടിസ്ഥാനത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിഭാഗതിനാണ് മുൻഗണനാ വിഭാഗത്തിൽ എത്താൻ സാധിക്കുക. പിന്നെ ആർക്കൊക്കെ അപേക്ഷിക്കാൻ പാടില്ല എന്ന് നോക്കാം. വീട് 1000 സ്ക്വയർ ഫീറ്റ് പാടില്ല, സർക്കാർ അർദ്ധ സർക്കാർ പെൻഷൻ പറ്റുന്നവരോ സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർ ആവാനോ പാടില്ല, ഉപജീവന മാർഗ്ഗത്തിനു അല്ലാതെ സ്വന്തമായി വാഹനം ഉള്ളവർ, തുടങ്ങിയ കാറ്റഗറിയിൽ പെട്ട ആൾക്കാർ മുൻഗണനാ വിഭാഗം കാർഡിനുവേണ്ടി അപേക്ഷിക്കേണ്ടതില്ല.

Leave a Comment