പെൻഷൻ വാങ്ങുന്നവർ ശ്രെദ്ധിക്കുക. അടുത്ത മാസം മുതൽ അധിക പെൻഷൻ ! ആർക്കെല്ലാം ലഭിക്കും എന്നറിയാം

പെൻഷൻ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളെ സംബന്ധിച്ച് ഇവർ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതിൽ സർവീസ് പെൻഷൻ കൈപ്പറ്റുന്ന ആളുകളെ സംബന്ധിച്ച് 80 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്ക് ആയിരം രൂപ കൂടി അധിക പെൻഷൻ നൽകണമെന്ന ശുപാർശ ഉണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ ഈ കാര്യത്തിനെ കുറിച്ച് യാതൊരു തീരുമാനവും ഉണ്ടായിരുന്നില്ല. 80 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്ക് സർവീസ് പെൻഷൻ ആയിരം രൂപ കൂടി വർധിപ്പിക്കുന്നതിനുള്ള നടപടികൾ ഏറെക്കുറെ ഇപ്പോൾ പൂർണമായിരിക്കുകയാണ്.

ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ ആയിരിക്കും ഇതിന് പ്രാബല്യമുണ്ടാവുക.  അടുത്തതായി സാമൂഹ്യസുരക്ഷ ക്ഷേമപെൻഷൻ കൈപ്പറ്റുന്ന ഉപഭോക്താക്കളെ സംബന്ധിച്ച് 1500 രൂപ വീതം ഇരുപതാം തീയതിക്കും മുപ്പതാം തീയതിക്കും ഇടയിൽ എത്തിച്ചേരുന്നതാണ്.

അനർഹമായ രീതിയിൽ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന ആളുകളുണ്ടായിരുന്നു. പെൻഷൻ തുക തിരിച്ചു പിടിക്കും എന്നുള്ളതിനെ കുറിച്ച് നിരവധി വാർത്തകൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നത്. എന്നാൽ അനർഹമായ രീതിയിൽ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്ന ആളുകളെ  കണ്ടെത്തുകയും ഇവരിൽ നിന്നുമാണ് തുക പിടിച്ചെടുക്കുന്നത്.

ഇതുവരെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തടസ്സമില്ലാതെ 1500 രൂപ വീതം ലഭിച്ചുകൊണ്ടിരുന്ന ആളുകൾക്ക് ഇനിയും യാതൊരു തടസ്സവുമില്ലാതെ പെൻഷൻ തുക എത്തിച്ചേരുന്നതാണ്