നമുക്ക് സുപരിചിതമായ പലതരത്തിലുള്ള ത്വക്ക് രോഗങ്ങൾ ഉണ്ടാകാറുണ്ട്. ത്വക്ക് രോഗങ്ങൾ ഉള്ള ആളുകൾ മറ്റുള്ള രോഗങ്ങളേക്കാൾ കൂടുതൽ പ്രാധാന്യം ഇത്തരം രോഗങ്ങൾക്ക് കൊടുക്കുന്നുണ്ട്. കാരണം സൗന്ദര്യബോധം മൂലം തങ്ങളുടെ ശരീരം മറ്റുള്ളവരുടെ മുൻപിൽ ആരോഗ്യപ്രശ്നങ്ങൾ കൂടാതെ കാണിക്കുന്നതിന് വേണ്ടി എത്ര കഷ്ടപ്പാട് വേണമെങ്കിലും സ്വീകരിക്കാൻ നമ്മൾ തയ്യാറാകും.
നമ്മൾ പലരിലും പൊതുവേ കണ്ടുവരുന്ന ഒന്നാണ് അരിമ്പാറ അല്ലെങ്കിൽ പാലുണ്ണി എന്നിവ. ത്വക്ക് രോഗം എന്ന രീതിയിൽ കണക്കാക്കാവുന്ന ഒന്നാണ് ഇത്. പലതരത്തിലുള്ള അരിമ്പാറകൾ ഉണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളെ പോലെ അപകടകാരികൾ അല്ല അരിമ്പാറകൾ. അരിമ്പാറകൾ പ്രധാനമായും കൈകാലുകളുടെ മുട്ടുകളിൽ ആയിരിക്കും വരിക. അതിനാൽ തന്നെ കാണുമ്പോഴുള്ള അസ്വസ്ഥത കൊണ്ടുമാത്രം ആളുകൾ ഇത് നീക്കം ചെയ്യാൻ ശ്രമിക്കാറുണ്ട്.
ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) എന്ന വൈറസ് മൂലമാണ് ഈ അസുഖം വരുന്നത്. സാധാരണഗതിയിൽ അരിമ്പാറകൾ നീക്കേണ്ട ആവശ്യമില്ല. എന്നാൽ വേദനയോടെയുള്ള അരിമ്പാറകൾ ഉണ്ടെങ്കിൽ ഇത് നീക്കുന്നതിന് ട്രീറ്റ്മെന്റ് എടുക്കാവുന്നതാണ്. ശാസ്ത്രീയമായ പല രീതിയിൽ ഇത് നീക്കുന്നതിന് ഉള്ള വഴികൾ ഉണ്ട്. എന്നാൽ വീട്ടിൽ തന്നെ ചില കാര്യങ്ങൾ ഉപയോഗിച്ച് അരിമ്പാറകൾ നീക്കുന്നത് എങ്ങനെ എന്ന് പരിശോധിക്കാം. ആദ്യത്തെ വഴി ആപ്പിൾ വിനഗർ ഉപയോഗിച്ച് കൊണ്ടുള്ള രീതിയാണ്.
ഇതിനായി ഒരു ചെറിയ കഷ്ണം പഞ്ഞിയിൽ ആപ്പിൾ വിനഗർ എടുത്തശേഷം അരിമ്പാറ ഉള്ള ഭാഗത്ത് മാത്രം വെച്ച് തുണികൊണ്ട് കെട്ടിവെക്കുക. ഇത് ഏകദേശം ഒരാഴ്ചയോളം തുടർന്നാൽ അരിമ്പാറ പൊഴിഞ്ഞു പോകുന്ന രീതി കാണാറുണ്ട്. ഫലപ്രദമായ രീതി അല്ലെങ്കിലും പല ആളുകൾക്കും ഈ രീതി വഴി ഫലം ലഭിച്ചിട്ടുണ്ട്. അതുപോലെതന്നെ ആപ്പിൾ വിനഗറിനോടൊപ്പം വെളുത്തുള്ളി ചതച്ച് ഇത് രീതിയിൽ ഒരാഴ്ച തുടർച്ചയായ വയ്ക്കുന്നതും അരിമ്പാറ നീക്കുന്നതിന് സഹായിക്കും.
അതുപോലെ ഉരുളക്കിഴങ്ങ്, വിനാഗിരി, പഴത്തൊലി എന്നിവ ഒരുമിച്ച് അരിമ്പാറ ഉള്ളിടത്ത് വെക്കുന്നതും അരിമ്പാറ പോകുന്നതിന് സഹായിക്കും. ഏതു രീതി ആയാലും തുടർച്ചയായി ഒരാഴ്ച ഇത് പിന്തുടർന്നെങ്കിൽ മാത്രമേ ഫലം കാണുള്ളൂ.
ഒരിക്കലും അരിമ്പാറ ബ്ലേഡ് ഉപയോഗിച്ചോ കത്തി ഉപയോഗിച്ചോ മുറിച്ചു നീക്കാൻ നോക്കരുത്. ഇത് വളരെയധികം പ്രശ്നങ്ങളുണ്ടാക്കും. പലപ്പോഴും ഇത് അധികമായ ബ്ലീഡിങ് ഉണ്ടാകാൻ കാരണമാകും. കൂടാതെ വലിയ രീതിയിലുള്ള അരിമ്പാറകൾ അതേ സ്ഥലത്ത് ഉണ്ടാകാനും ഇതു കാരണമാകും. ആയതിനാൽ അരിമ്പാറ ഉള്ള ആളുകൾ മേൽപ്പറഞ്ഞ പൊടികൈകൾ പരീക്ഷിച്ചുനോക്കുക. ഫലം കണ്ടില്ലെങ്കിൽ ചികിത്സ സ്വീകരിക്കാവുന്നതാണ്.