ജീവിതശൈലി രോഗമായ പ്രമേഹം ഇന്ന് യുവാക്കൾക്കിടയിലും പ്രായമായവരിലും സർവ്വ സാധാരണമാണ്. ഈ അസുഖം ഉള്ളവർ എന്തൊക്കെ ഭക്ഷണമാണ് ഷുഗർ ലെവൽസ് കുറക്കാൻ കഴിക്കേണ്ടത്, എന്തൊക്കെ കഴിക്കരുത് എന്നൊക്കെ ഡോക്ടർ ബിന്ദ്യ ബാലൻ വിശദീകരിക്കുന്നു. ഇന്നത്തെ ജീവിതശൈലിയിൽ ആളുകൾ നേരിടുന്ന പ്രധാന പ്രശ്നത്തിൽ ഒന്നാണ് പ്രമേഹം. ഭക്ഷണ ശൈലി ആണ് പ്രമേഹ രോഗത്തിന് പ്രധാന കാരണം. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കിയാൽ തന്നെ പ്രമേഹരോഗത്തെ ചെറുക്കുവാൻ നമുക്ക് സാധിക്കും. പ്രമേഹരോഗികൾ കഴിക്കാൻ പാടില്ലാത്ത അഞ്ചു തരം ഭക്ഷണങ്ങൾ ഇവയൊക്കെയാണ്.
ഒന്ന് മധുരപാനീയങ്ങൾ, മധുര പാനീയങ്ങൾ കുടിക്കുന്നത് വഴി പൊണ്ണത്തടി, അടിവയറ്റിലെ കൊഴുപ്പ്, ഹൃദ്രോഗം, ഫാറ്റി ലിവർ എന്നിവയ്ക്ക് കാരണമാകുന്നു. രണ്ട് സ്മൂത്തിസ്. പഴം കൊണ്ടുള്ള സ്മൂത്തിസ് ശരീരത്തിന് നല്ലതാണ് പക്ഷേ പ്രമേഹരോഗികൾ കഴിച്ചാൽ കാർബോഹൈഡ്രേറ്റ് ഷുഗർ കണ്ടന്റ് കൂടുതൽ അളവിൽ ശരീരത്തിൽ ലഭിക്കും.
അതിനാൽ സ്മൂത്തിസ് പ്രമേഹരോഗികൾ ഒഴിവാക്കുന്നതാണ് നല്ലത് .മൂന്നാമത്തെ ട്രാൻസ്ഫാറ്റുകൾ ആണ്. പീനട്ട് ബട്ടർ, ക്രീം ഇവയിലാണ് ട്രാൻസ്ഫാറ്റുകൾ അടങ്ങിയിരിക്കുന്നത്. ഇവ കുടവയർ കൂട്ടാനും കൊഴുപ്പടിഞ്ഞു കൂടാനും കാരണമാകുന്നു അതിനാൽ ട്രാൻസ്ഫാറ്റുകൾ പ്രമേഹ രോഗികൾ തീർത്തും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
നാലാമത് ഉണക്കമുന്തിരി, സാധാ മുന്തിരി കഴിക്കുന്നതിനേക്കാൾ കൂടുതൽ മധുരമായിരിക്കും ഉണക്കമുന്തിരി കഴിക്കുമ്പോൾ. ഉണക്കമുന്തിരിയിൽ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും. ഉണക്കമുന്തിരി പോലെയുള്ള ഡ്രൈ ഫ്രൂട്ട്സ് ഒഴിവാക്കിയിട്ട് മധുരം കുറവ് ഉള്ള ഫ്രൂട്ട്സ് തെരഞ്ഞെടുക്കുന്നത് ആയിരിക്കും എപ്പോഴും നല്ലത്.
അഞ്ചാമത് വൈറ്റ് ബ്രെഡ് ആണ്. വൈറ്റ് ബ്രെഡിൽ കാർബോഹൈഡ്രേറ്റുകൾ കൂടുതലാണ്. ശരീരത്തിൽ പഞ്ചസാരയുടെ അളവ് വലിയ രീതിയിൽ ഉയർത്താൻ വൈറ്റ് ബ്രെഡിന് സാധിക്കും. അതിനാൽ വൈറ്റ് ബ്രെഡ് പ്രമേഹ രോഗികൾ പ്രധാനമായും ഒഴിവാക്കേണ്ട ഒന്നാണ്. ഇങ്ങനെയുള്ള ഭക്ഷണ രീതി ഒഴിവാകുകയും ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉള്ള ശരിയായ വ്യായാമവും ഉണ്ടെങ്കിൽ പ്രമേഹരോഗത്തെ ജീവിതത്തിൽ നിന്ന് ഇല്ലാതാക്കുവാൻ നമുക്ക് സാധിക്കും.
പ്രമേഹ രോഗികൾ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം. കാരണം അവയിൽ കൊഴുപ്പും കാർബോഹൈഡ്രേറ്റും കൂടുതലാണ്. ഇവ ശരീരഭാരം കൂട്ടാനും കാരണമാകുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇൻസുലിൻ പ്രതിരോധത്തിനും പ്രമേഹത്തിനും കാരണമാകും.