നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട് ഇല്ലേ? വളരെ പ്രധാനപ്പെട്ട ഒരു അപ്ഡേഷൻ.. ഈ രണ്ടു കാര്യങ്ങൾ വേഗം ചെയ്യുക

വളരെ പ്രധാനപ്പെട്ട ഒരു അപ്ഡേഷൻ ആണ് ഇന്ന് ഇവിടെ പങ്കുവയ്ക്കുന്നത്. ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് പറയാൻ പോകുന്നത്. മാർച്ച് മാസം 31 ന് ഉള്ളിൽ  ചെയ്തിരിക്കേണ്ട വളരെ പ്രധാനപ്പെട്ടതും, അതുപോലെ തന്നെ ധനമന്ത്രി അറിയിച്ചിട്ടുള്ളതുമായ ഒരു കാര്യം കൂടിയാണ് ഇത്. എന്താണ് ഈ കാര്യം എന്നും ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ എന്താണ് എന്നും നോക്കാം.

എല്ലാവർക്കും തന്നെ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുമല്ലോ. പല തരത്തിലുള്ള ബാങ്ക് ഇടപാടുകൾ നടത്തുന്നവരും ആയിരിക്കും മിക്കവരും. ഇങ്ങനെ ബാങ്ക് അക്കൗണ്ട് ഉള്ള ആളുകൾ ഉടൻ തന്നെ നിങ്ങളുടെ ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതാണ്. ധാരാളം ആളുകൾ ഇങ്ങനെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവർ ആയിരിക്കാം.

എന്നാൽ ബന്ധിപ്പിക്കാത്തവർക്ക് വേണ്ടിയാണ് ഈ അപ്ഡേഷൻ. മാർച്ച് 31 നു മുൻപ് തന്നെ ആധാർ ബാങ്കുമായി ലിങ്ക് ചെയ്യണം. അല്ലെങ്കിൽ സർക്കാർ നൽകുന്ന പല ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കാതെ വന്നേക്കാം. സംസ്ഥാന – കേന്ദ്ര സർക്കാറുകളുടെ നിരവധി ആനുകൂല്യങ്ങൾ ഇപ്പോൾ ബാങ്ക് അക്കൗണ്ട് വഴി ആണല്ലോ ലഭിക്കുന്നത്. ആധാറുമായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തില്ലായെങ്കിൽ താൽക്കാലികമായെങ്കിലും ഈ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടേകാം.

അത് മാത്രവുമല്ല ഓൺലൈൻ ആയിട്ടുള്ള പണമിടപാടുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനു കൂടിയുള്ള ഒരു ഭാഗമായിട്ടാണ് ഇങ്ങനെ ഒരു മാറ്റം എന്നാണ് ധനമന്ത്രി പ്രത്യേകമായി അറിയിച്ചിരിക്കുന്നത്. ഈയൊരു കാലഘട്ടത്തിൽ ഓൺലൈൻ വഴി പണമിടപാടുകൾ നടത്തുന്നതാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. എന്നാൽ അത് ബാങ്ക് ടു ബാങ്ക് ട്രാൻസ്ഫർ ആയിരിക്കണം.

അതുകൂടാതെ ഇനി വരുന്ന കാലഘട്ടത്തിൽ തീർച്ചയായും ഓൺലൈൻ സംവിധാനങ്ങൾ കുറച്ചു കൂടി മെച്ചപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ആധാർ കാർഡ് മാത്രമല്ല പാൻ കാർഡ് മുതലായ കാർഡുകളും എത്രയും പെട്ടെന്ന് തന്നെ ബാങ്കുമായി ലിങ്ക് ചെയ്യേണ്ടതാണ്.

ഇപ്പോൾ നിങ്ങൾ ലിങ്ക് ചെയ്തില്ല എങ്കിൽ ഭാവിയിൽ ഏതെങ്കിലും മറ്റെന്തെങ്കിലും ആവശ്യത്തിനായി അപേക്ഷിക്കുന്ന സമയത്ത് ഇതിനായി ധാരാളം സമയം ചിലവഴിക്കേണ്ടി വരും. അതുകൊണ്ടു എത്രയും പെട്ടെന്ന് തന്നെ ബാങ്കുമായി ആധാർ മുതലായ രേഖകൾ ബന്ധിപ്പിക്കാൻ ശ്രമിക്കുക. ഈ വിവരം പരമാവധി എല്ലാവരിലേക്കും എത്തിക്കുവാനും ശ്രമിക്കുക.