നമ്മൾ സാധാരണ ആയി ബീഫ് കറി വെക്കുമ്പോഴും റോസ്റ്റ് ചെയ്യുമ്പോഴും ഡ്രൈ ആക്കി എടുക്കുമ്പോഴും സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ വഴറ്റി ഒരുപാടു സമയം എടുക്കാറില്ലേ , എന്നാൽ അങ്ങിനെ വഴറ്റാതെ എല്ലാം കൂടി ഒരുമിച്ചു വേവിച്ചു നോക്കിക്കേ .. സൂപ്പർ ടേസ്റ്റ് ആയിരിക്കും ശരിക്കും വെറൈറ്റി . സവാളയുടേം ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക് തക്കാളി, മസാല കൂട്ടുകൾ എല്ലാം വഴറ്റാതെ തന്നെ ചേർത്ത് കൊടുക്കൂ , ഇറച്ചിയിൽ എല്ലാം നല്ലോണം പിടിച്ചു വെന്തു വരുമ്പോ തന്നെ നല്ല മണം ആയിരിക്കും ഒരു വട്ടം ഉണ്ടാക്കിയാൽ നിങ്ങൾ ഇനി ഇതുപോലെയെ ഉണ്ടാക്കൂ , എന്നിട്ട് അവസാനം ഒരു പിടി തേങ്ങ കൊത്തും ചെറിയ ഉള്ളിയും കുരു മുളകും ഗരം മസാലയും കറി വേപ്പിലയും താളിച്ചു ബീഫ് അങ്ങ് വരട്ടി എടുക്കണം ,.. ശരിക്കുമൊരു സ്പെഷ്യൽ ടേസ്റ്റ് തന്നെ..
ഈ ഒരു ബീഫ് റോസ്റ്റ് ഏതു ഫുഡിന്റെ കൂടെയും ബെസ്റ്റ് കോമ്പിനേഷൻ ആണ് കേട്ടോ നെയ്‌ച്ചോർ, പൊറോട്ട ,ചപ്പാത്തി, ചൂട് ചോറ് , കഞ്ഞി , ബട്ടർ നാൻ , കപ്പ പുഴുക്ക് , ചെണ്ടൻ കപ്പ എന്നുവേണ്ട എല്ലാ ഐറ്റത്തിന്റെ കൂടേം അടിപോളി കോമ്പിനേഷൻ ആണേ.. ഇതിനു വേണ്ട ഇൻഗ്രീഡിയൻസ് എന്തൊക്കെ ആണന്നു നോക്കാം.
ബീഫ് 1 kg, സവാള അരിഞ്ഞത്- 2 small, ഇഞ്ചി അരിഞ്ഞത്- 3 tsp, വെളുത്തുള്ളി അരിഞ്ഞത് – 3 tsp, പച്ചമുളക് 6, Beef masala 3 tsp, കാശ്മീരി ചില്ലി powder- 1.5 tsp, Chilli powder- 1 tsp, മല്ലി പൊടി 1.5 tsp, Garam masala 1/4tsp, മഞ്ഞൾ podi- 1/4 tsp, ഉപ്പു ആവിശ്യത്തിന്.
ഉലർത്തുന്നതിന് വേണ്ട സാധനങ്ങൾ- വെളിച്ചെണ്ണ ആവിശ്യത്തിന്, തേങ്ങ കൊത്ത് ഒരു പിടി, ചുവന്നുള്ളി ഒരു പിടി, കറി വേപ്പില 3 തണ്ട്, കുരുമുളക് ചതച്ചത് 2tsp, ഗരം മസാല ഒരു നുള്ള്.
എന്തായാലും ഉണ്ടാക്കി നോക്കിക്കോളൂ കിടിലൻ ടേസ്റ്റ് ആണ് ശരിക്കും ഒരു വെറൈറ്റി ടേസ്റ്റ്.