നെഗറ്റീവ് ഇമേജ് മാറാൻ കൊല്ലം സുധിയുടെ വീട്ടിൽ വീൽ ചെയർ ഉപയോഗിച്ച് പോയി, അന്ന് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല, ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി താരത്തിൻറെ ഫോട്ടോഗ്രാഫർ, തന്നെ മുറിയിലേക്ക് വലിച്ചിട്ട് അടിച്ചെന്ന് ആരോപണം.

പ്രശസ്ത നടനും മിമിക്രി താരവുമാണ് ബിനു അടിമാലി. അദ്ദേഹത്തിനെതിരെ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യുന്ന സുഹൃത്തും ഫോട്ടോഗ്രാഫ്പ്ഫറുമായ ജിനേഷ് ആണ് ഗുരുതര ആരോപണങ്ങളുമായി യൂട്യൂബ് വീഡിയോയിലൂടെ രംഗത്ത് വന്നിരിക്കുന്നത്. ചില പ്രശ്നങ്ങൾ വന്നുവെന്നും അതിന്റെ പേരിൽ ബിനു പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തുവെന്നും ജിനേഷ് പറയുന്നു.

താൻ അദ്ദേഹത്തിന്റെ പേജ് ഹാക്ക് ചെയ്തെന്നു ആരോപിച്ചായിരുന്നു പോലീസിൽ പരാതി കൊടുത്തത്. സത്യത്തിൽ അത് അങ്ങനെ ആയിരുന്നില്ല സംഭവിച്ചത്. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ താൻ ഹാൻഡിൽ ചെയ്തിരുന്ന അദ്ദേഹത്തിന്റെ പേജും പാസ് വെർഡും തിരികെ നൽകിയിരുന്നു. എന്നാൽ പുതിയ ഫോണിൽ നിന്നും കയറാൻ ശ്രമിച്ചപ്പോൾ പാസ് വെർഡ് അടിച്ചത് പലതവണ തെറ്റിപോയതാണ് കാരണം. തുടർന്ന് പോലീസിൽ പരാതി കൊടുക്കുകയും അദ്ദേഹത്തിന്റെ പേജിലെ മോശം കമന്റുകൾ താനാണ് കാരണമെന്നും പറഞ്ഞു. തുടർന്നാണ് ഒരു ഫോട്ടോഷൂട്ട് ഉണ്ടെന്നു കള്ളം പറഞ്ഞു തന്നെ മുറിയിലേക്ക് വിളിച്ചു വരുത്തി വലിച്ചിട്ടു തല്ലുകയും ആയിരുന്നു. തന്റെ ലക്ഷങ്ങൾ വിലയുള്ള കാമറയും പൊട്ടിച്ചു കളഞ്ഞു.

അവിടെയുള്ള ആളുകൾ വന്നു വാതിൽ ചവിട്ടി തുറന്നാണ് തന്നെ രക്ഷപെടുത്തിയത് എന്നും യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ജിനേഷ് പറഞ്ഞു. തങ്ങൾ പണ്ടുമുതൽ വളരെ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിന് ഒരു അപകടം സംഭവിച്ചപ്പോൾ താനാണ് കൂടെ നിന്നതും ശുശ്രൂഷിച്ചതും.
കൊ, ല്ലം സുധി മ, രിച്ചപ്പോൾ തന്റെ നെഗറ്റീവ് ഇമേജ് മാറ്റണമെന്ന് പറഞ്ഞു ആണ് ആ സമയം സുധിയുടെയും മഹേഷ് കുഞ്ഞുമോന്റെയും വീട്ടിൽ പോകുന്നത്. അന്ന് ഒരു ആവശ്യവും ഇല്ലാതിരുന്നിട്ടകൂടി അദ്ദേഹം വീൽ ചെയർ ഉപയോഗിച്ചാണ് അവിടെ പോകുന്നത്.