ഒരു സ്ത്രീയും ആറുവയസ്സുകാരിയായ മകളും മാത്രമുള്ള വീട്ടിൽ ആണ് സി ഐ എസ് എഫ് കോൺസ്റ്റബിൾ ആയ യുവാവ് അസമയത്ത് വാതിലിൽ ചെന്ന് മുട്ടിയത്. വയറു വേദനയാണെന്നും നാരങ്ങ ചോദിക്കാനും ആണ് വാതിലിൽ മുട്ടിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിയുടെ പെരുമാറ്റം ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥന് ചേർന്നതല്ലെന്നായിരുന്നു ജസ്റ്റിസുമാരായ നിതിൻ ജംദാർ, എം എം സതയെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിരീക്ഷണത്തിൽ പറഞ്ഞത്.
പ്രതിയുടെ സഹപ്രവർത്തക ആയ സ്ത്രീയുടെ ഭർത്താവ് വീട്ടിൽ ഇല്ലെന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പശ്ചിമബംഗാളിൽ പോയിരിക്കുകയാണെന്നു പ്രതിക്ക് അറിയാമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. 2021 ഏപ്രിൽ 19 അര്ധരാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് എന്നാണ് യുവതി ആരോപിച്ചത്. രാത്രിയിൽ തനിച്ചായിരുന്ന സ്ത്രീ അയാളെ കണ്ടു പേടിക്കുകയും അവിടെ നിന്നും പോകാൻ താക്കീത് നൽകുകയുമായിരുന്നു. തുടർന്ന് യുവതി ഉന്നത ഉദ്യോഗസ്ഥർക്ക് മുൻപിൽ പരാതിപ്പെടുകയായിരുന്നു.
ഇതിൽ അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ ഇത് പീ , ഡനത്തിന് തുല്യമാണെന്നും സേനക്ക് ചേരാത്ത പ്രവർത്തിയാണെന്നും കണ്ടെത്തി. ആ സമയം കോൺസ്റ്റബിൾ മദ്യപിച്ചിരുന്നതായും മനസ്സിലാക്കി. തുടർന്ന് ഇതിന്റെ ശിക്ഷയായി പ്രതിയുടെ സാലറി മൂന്ന് വർഷത്തേക്ക് വെട്ടിക്കുറച്ചിരിക്കുകയാണ്. എന്നാൽ ഇതിനോട് യോജിക്കാത്ത പ്രതി ബോംബെ ഹൈ കോടതിയെ സമീപിക്കുകയും എന്നാൽ കോടതിയും അദ്ദേഹത്തിന്റെ പെരുമാറ്റത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് പറയുകയുമായിരുന്നു.