നാളെ വിവാഹം നടക്കാനിരിക്കെ നവവരൻ കനാലിൽ മുങ്ങി മരിച്ചു.. കല്യാണത്തിന് എത്തിയ കൂട്ടുകാരോടൊന്നിച്ച് ബോട്ടിങ്ങിന് പോയപ്പോഴായിരുന്നു ദാരുണാന്ത്യം..

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ നവ വരൻ മുങ്ങിമരിച്ചു. സുഹൃത്തുക്കളോടൊപ്പം കനോലി കനാലിൽ കുളിക്കാനിറങ്ങിയ അപ്പു, നിധിൻ എന്നിവരാണ് മുങ്ങിമരിച്ചത്. നിധിയുടെ വിവാഹം നാളെ ആണ് നടക്കാനിരുന്നത്. അതിനിടയിലാണ് ദാരുണമായ സംഭവം നടന്നത്.

കല്യാണത്തിന് വന്ന കൂട്ടുകാരുടെ കൂടെ ബോട്ടിങ് കഴിഞ്ഞ് കുളിക്കാൻ പോയിരുന്നു ഇവർ കനാലിൽ. കനാലിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് നിധിൻ ഇറങ്ങിയത്. പക്ഷേ നിധിൻ അവിടെ മുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More: അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ തകർന്നു; രണ്ടു പേർക്ക് ദാരുണാന്ത്യം

അങ്കമാലി കറുകുറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ ജോണി ആന്റണി (52), അലി ഹസൻ (30) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

മരിച്ച ഇരുവരും നിർമാണ തൊഴിലാളികളാണ്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കറുകുറ്റി ഫെറോന പള്ളിക്ക് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു. തൊഴിലാളികൾ കയറുന്നതിനിടെയാണ് അപകടം. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മൂന്ന് പേരിൽ ഒരാളുടെ നില ഗുരുതരമാണ്.

Read More: നടുറോഡില്‍ സ്ത്രീയെ ആക്രമിച്ച സംഭവം; വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ പരാമര്‍ശം വിവാദത്തില്‍

വഞ്ചിയൂരില്‍ വീട്ടമ്മ അക്രമത്തിനിരയായ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവിയുടെ പരാമര്‍ശം വിവാദത്തില്‍. പോലീസ് സ്റ്റേഷനില്‍ പരാതി എത്താന്‍ വൈകിയതുകൊണ്ടാണ് അന്വേഷണത്തില്‍ കാലതാമസം ഉണ്ടായതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പരാതിക്കാരി വിളിക്കുക മാത്രമാണ് ആദ്യം ചെയ്തതെന്നും പരാതി നല്‍കിയില്ലെന്നും അതുമൂലമാണ് പോലീസിന്റെ ഭാഗത്തുനിന്നു നടപടി വൈകാന്‍ കാരണമായി അവര്‍ പറഞ്ഞത്. എന്നാല്‍, ഇതു വിവാദമായതോടെ അവര്‍ പരാതിക്കാരിയെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി തിരുത്തിപ്പറയുകയും ചെയ്തു.

സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് കെ.കെ.രമ എം.എല്‍.എ. പറഞ്ഞു. ചൊവ്വാഴ്ച സഭയില്‍ വിഷയം ഉന്നയിക്കും. വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പോലീസിനെ ന്യായീകരിച്ചത് തെറ്റാണെന്ന് കെ.കെ.രമ പറഞ്ഞു. അക്രമത്തിനിരയായ യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു കെ.കെ.രമയുടെ പ്രതികരണം.