ഗൂഗിൾ പേ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. അല്ലെങ്കിൽ മുട്ടൻ പണി കിട്ടും.. അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടാം.. പുതിയ തട്ടിപ്പ് ഇങ്ങനെ..

ഇന്ന് നാം കൂടുതലായി പൈസ ട്രാൻസേക്ഷൻ ചെയ്യാൻ ഉപയോഗിക്കുന്നത് ഓൺലൈൻ ട്രാൻസേക്ഷൻ ആണ്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിൾപേ. കാരണം നാം പണം അയച്ചുകഴിഞ്ഞാൽ എവിടെയാണെങ്കിലും സെക്കൻ്റിനുള്ളിൽ തന്നെ അത് അയക്കുന്ന ആളുടെ അക്കൗണ്ടിൽ എത്തുന്നതായിരിക്കും. അതിനാൽ ഇന്ന് ഗൂഗിൾപേ യൂസ് ചെയ്യാത്തവർ കുറവാണ്.

എന്നാൽ ഇപ്പോൾ ഗൂഗിൾപേ വഴിയും വലിയൊരു തട്ടിപ്പ് നടക്കുന്ന വാർത്തയാണ് വന്നിരിക്കുന്നത്. അത് എന്താണെന്ന് നോക്കാം.   ഗൂഗിൾപേ ഉപയോഗിക്കുന്നവരുടെ അക്കൗണ്ടിലേക്ക് 2000 രൂപയോ മറ്റോ വന്നു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഒരു ഫോൺ കോൾ വരും. അവർ പറയുന്നത് ഇങ്ങനെയാണ്.

നിങ്ങളുടെ അക്കൗണ്ടിൽ ഞാൻ ഇത്ര പൈസ അയച്ചിട്ടുണ്ടെന്നും, അത് തെറ്റായി അയച്ചു പോയതാണെന്നും, എനിക്ക് തിരിച്ചയക്കണം എന്നു പറഞ്ഞാൽ നിങ്ങൾ ഒരിക്കലും തിരിച്ചയക്കാൻ പാടില്ല. കാരണം അങ്ങനെ നിങ്ങൾ അയച്ചുകഴിഞ്ഞാൽ നമ്മുടെ പിൻ നമ്പർ അവർക്ക് ലഭിക്കും. അവർക്ക് അങ്ങനെ നമ്മുടെ ബാങ്ക് അക്കൗണ്ടിലെ കാഷുകൾ നഷ്ടപ്പെടും. അതു കൊണ്ട് ഇങ്ങനെ ഫോൺകോൾ വന്നാൽ നിങ്ങൾ ചെയ്യേണ്ടത് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പൈസ കാഷായി തരാമെന്ന് പറയുക.

അല്ലാതെ ആരും ഓൺലൈനായി തിരിച്ച് അയക്കാൻ പാടില്ല. അതുകൊണ്ട്  ആരും ഇത്തരം ചതിയിൽപെടാതിരിക്കുക. ഈ കൊവിഡ് സമയത്ത് ഇത്തരം തട്ടിപ്പുകൾ നിരവധി നടക്കുന്നുണ്ട്. അതിനാൽ  പണം നഷ്ടപ്പെടാതെ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കാൻ ശ്രമിക്കുക.