പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള എല്ലാ പാർട്ടികളുടെയും പ്രചാരണം ഊർജിതമായി പുരോഗമിക്കുകയാണ്. യുവാക്കളുടെ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണ ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കേണ്ടി വന്ന ജെയ്ക്ക് സി.തോമസും ബിജെപി സ്ഥാനാർത്ഥിയായി ലിജിനും മത്സരിക്കുന്നു.
മൂന്ന് പാർട്ടികളും ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ്. ജെയ്‌ക്ക് സി തോമസിന് 33 വയസും ചാണ്ടി ഉമ്മന് 37 വയസും ജി ലിജിൻലാലിന് 40 വയസുമാണ് പ്രായം. ഇടതുമുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർഥി ലിജിൻലാലും വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും.
വികസനവും രാഷ്ട്രീയവുമാണ് ജെയ്ക്ക് പ്രചാരണം നടത്തുന്നത്. അതേസമയം, ചാണ്ടി ഉമ്മൻ, ഉമ്മൻചാണ്ടിയെ അനുകരിക്കുന്നുവെന്ന സിപിഎമ്മിന്റെ ആരോപണത്തിന് മറുപടിയുമായി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മനും രംഗത്തെത്തിയിട്ടുണ്ട്.
ചാണ്ടി ഉമ്മൻ അപ്പയെ അനുകരിക്കാൻ ശ്രമിക്കുന്നില്ലെന്ന് ഞങ്ങൾക്കറിയാം. കുർബാന സമയത്താണെങ്കിൽ ഒരു സമയമാകുമ്പോൾ അവൻ ഇരിക്കും. എന്റെ വിവാഹത്തിന് വരെ അവൻ മുടി ചീകിയിട്ടില്ലെന്ന് മരിയ ഉമ്മൻ പറഞ്ഞു. അവൻ കുഞ്ഞു നാൾ മുതലേ അങ്ങനാ.. പുതുപ്പള്ളിയിൽ വികസാനം കൊണ്ടുവന്നില്ലെന്ന ആരോപണത്തിനും മരിയ ഉമ്മന് മറുപടിയുണ്ട്. 53 വർഷം തുടർച്ചയായി ഒരു മണ്ഡലത്തിൽ വിജയിച്ചു എന്ന് തന്നെയാണ് അതിനുള്ള ഉത്തരമെന്ന് മരിയ ഉമ്മൻ പറയുന്നു