October 2, 2023

ബെംഗളൂരുവിലെ കോഴിഫാമിൽ നാലംഗ കുടുംബം ദുരൂഹ സാഹചര്യത്തിൽ മ ,, ര , ണപ്പെട്ടനിലയിൽ..

മൂന്ന് സ്ത്രീകൾ അടങ്ങുന്ന നാലുപേരുള്ള കുടുംബം ജോലി നോക്കിയിരുന്ന കോഴി ഫാമിലെ ഷെഡിൽ രാത്രി ഉറങ്ങുന്നതിനിടെ ശ്വാസം കിട്ടാതെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. കൊതുകിനെ തുരത്താൻ തടിയിൽ തീ കൊളുത്തിയ ശേഷമാണ് അവർ ഉറങ്ങിയത്. എന്നാൽ ഇതിൽ നിന്ന് പുക ഉയരുന്നതായും ഷെഡിന്റെ വെന്റിലേഷൻ പോയിന്റുകളെല്ലാം അടഞ്ഞതിനാൽ വെന്റിലേഷൻ ഇല്ലാത്തതിനാലും ഉറക്കത്തിൽ ശ്വാസം മുട്ടി മ, രിച്ചതാകാമെന്നുമാണ് പോലീസ് സംശയിക്കുന്നത്.

എന്നാൽ ഈ കാരണങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ അലിപുർദുവാർ സ്വദേശികളായ 60 കാരനായ കാലേ സരേര, 50 കാരിയായ ലക്ഷ്മി സരേര , 40 കാരിയായ ഉഷ സരേര, 16 വയസ്സുള്ള പെൺകുട്ടി ഫൂൽ സരേര എന്നിവരാണ് മ, രിച്ചത്.

ദൊഡ്ഡബെലവംഗലയിലെ കോഴിഫാമിൽ ജോലിക്കെത്തിയതായിരുന്നു ഇവർ. രണ്ടാഴ്ച മുൻപാണ് മുമ്പാണ് ഇവർ കൂടുതൽ സൗകര്യത്തിനുവേണ്ടി രാത്രി ഉറങ്ങുന്നതിനായി ഈ മുറിയിലേക്ക് മാറിയത്. ഞായറാഴ്ച രാവിലെ ഉടമ ഇവരെ വിളിച്ചെങ്കിലും പ്രതികരിക്കാതിരുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

അയൽവാസികളെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോൾ ഷെഡിന്റെ വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് ഇവരെ മ, രിച്ചനിലയിൽ കണ്ടതെന്ന് പൊലീസ് പറഞ്ഞു. പോലീസ് മൃ, തദേ, ഹം പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണ രജിസ്ട്രി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കൂവെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

“പോലീസ് അന്വേഷണ സംഘം സംഭവം നടന്ന സ്ഥലത്തെത്തി മുറിയുടെ വാതിൽ പൊളിച്ചു അകത്തു കടക്കുകയായിരുന്നു. മുറി മുഴുവൻ പുക നിറഞ്ഞിരുന്നു. ഒരു കരി പിടിച്ച ഹീറ്ററും കുറച്ച് ഇലകളും കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളും കിടക്കുന്നതായി ഞങ്ങൾ കണ്ടെത്തി. ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ധർ സംഭവസ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചു. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുത്തു,” മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.