പത്താം പിറന്നാൾ ദിവസത്തിൽ താൻ ശബരിമലയിൽ പോയി അയ്യപ്പനെ കണ്ടുവെന്ന് ബാലതാരം ദേവനന്ദ. ഇനി സ്വാമിയെ കാണാൻ 40 വർഷം കാത്തിരിക്കണമെന്നും ദേവാനന്ദ പറഞ്ഞു. ശബരമലയിൽ നിന്നുള്ള ഒരു വീഡിയോയും ദേവനന്ദ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

പത്ത് വയസ്സ് തികയുന്ന ദേവനന്ദയ്ക്ക് വീണ്ടും ശബരിമല ദർശനത്തിന് നാൽപ്പത് വർഷം കാത്തിരിക്കേണ്ടി വരും. സ്വാമിയെ കാണാനുള്ള കാത്തിരിപ്പാണ് ഏറ്റവും വലിയ കാര്യമെന്ന് ദേവനന്ദ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

“സ്വാമിയെ കാണാൻ 40 വർഷത്തെ ഇനി കാത്തിരിപ്പാണ്, അതിലും വലുത് വേറെ ഒന്നുമില്ല.” കഴിഞ്ഞ ദിവസം ഞാൻ മലയിൽ പോയി ഭഗവാനെ ദർശിച്ചു, ”ശബരിമല ദർശനത്തിന് പോയ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ദേവനന്ദ കുറിച്ചു.

ദേവനന്ദ എറണാകുളം കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്നു. പഠനത്തോടൊപ്പം അഭിനയവും തുടരാനാണ് ദേവനന്ദയുടെ ആഗ്രഹം.
കഴിഞ്ഞ ദിവസം സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ മാളികപ്പുറം എന്ന ചിത്രവും ദേവനന്ദയുടെ കഥാപാത്രവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്നാൽ ഒരാൾക്ക് മാത്രമേ അവാർഡ് നൽകാൻ കഴിയൂ. പുരസ്കാരം നേടിയ വ്യക്തിക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു വിഷയത്തിൽ ദേവനന്ദയുടെ പ്രതികരണം.