കുടിച്ചാലും കുടിച്ചാലും മതിവരാത്ത ഡൽഗോണ കോഫി. കേട്ടിട്ടുണ്ടോ ഇങ്ങനെ ഒന്ന്..

നമ്മൾ കേരളീയർ ചായയും കാപ്പിയും കുടിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ്. പല തരം കാപ്പികൾ ഇന്ന് നമുക്ക് വിപണിയിൽ ലഭ്യമാണ് . ഓരോരോ വ്യത്യസ്തമായ രുചിയിലുള്ള കാപ്പികൾ. എന്നാൽ ഇന്ന് വളരെ ട്രെൻഡായ ഒരു കോഫിയാണ് ഡൽഗോണ കോഫി. കണ്ടാൽ ഒന്നു ഉണ്ടാക്കി നോക്കാൻ ആർക്കാണ് തോന്നാത്തത്. അത്രയ്ക്ക് രുചി ആണ് കിട്ടോ. ഇതിന് വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

ആവശ്യമുള്ളത് – കാപ്പിപ്പൊടി- 4 ടേബിൾ സ്പൂൺ, പഞ്ചസാര- 4 ടേബിൾ സ്പൂൺ, ചൂടുവെള്ളം- 4 ടേബിൾ സ്പൂൺ

ഈ മൂന്നു ചേരുവകളും ഒരേ അളവിലാണ് വേണ്ടത്. അപ്പോൾ ഇതുണ്ടാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.ഒരു ബൗളിലേക്ക് കാപ്പിപ്പൊടി ഇടുക. പിന്നീട് പഞ്ചസാര ഇടുക. അതിനു ശേഷം എടുത്തു വച്ച ചൂടുവെള്ളം 4 ടേബിൾ സ്പൂൺ ഒഴിക്കുക. മൂന്നു ചേരുവകളും കൂടി നന്നായി ബീറ്റ് ചെയ്യുക. നിങ്ങളുടെ കയ്യിൽ ഇലക്ട്രിക് ബീറ്ററുണെങ്കിൽ വേഗത്തിൽ ആവും. ഇല്ലെങ്കിൽ വിസ്ക് ഉണ്ടെങ്കിൽ അത് ഉപയോഗിച്ചും ചെയ്യാം, കൂടാതെ സ്പൂൺ ഉപയോഗിച്ചും മിക്സിയുടെ ജാറിലിട്ടും ചെയ്യാം.പക്ഷേ ഇലക്ട്രിക് ബീറ്ററിലാണെങ്കിൽ പെട്ടെന്ന് തന്നെ നല്ല ക്രീമായി വരും.

നല്ല ക്രീമായതിനു ശേഷം നല്ല തണുത്ത പാലെടുക്കുക. കുറച്ച് ഐസ് ക്യൂബുകളും എടുക്കുക. ആദ്യം തന്നെ ഒരു ഗ്ലാസെടുത്ത് അതിലേക്ക് ഒരു 3 ഐസ് ക്യൂബിടുക. ശേഷം ഗ്ലാസിൽ മുക്കാ ഭാഗം തണുത്ത പാൽ ഒഴിക്കുക. പിന്നീട് അതിൻ്റെ മുകളിലായി തയ്യാറാക്കി വച്ചിരിക്കുന്ന ക്രീം കഴിക്കുക. ഇളക്കാൻ പാടില്ല. നിങ്ങൾക്ക് ഡെക്കറേറ്റ് ചെയ്യണമെങ്കിൽ ചോക്ലേറ്റ് ക്യൂബ്സ് ഇടാം. ഈ അളവിൽ ഏകദേശം ഒരു നാലു ഗ്ലാസൊക്കെ ഉണ്ടാക്കാം. ഇത് കുടിക്കേണ്ടത് സ്ട്രോ ഇട്ട് സൈഡിൽ നിന്ന് കുറച്ച് ഇളക്കി കുടിച്ചു നോക്കൂ. എന്തു ടേസ്റ്റാണെന്ന് ആരും പറഞ്ഞു പോവും.

വേറെ വിധത്തിലും ഇത് ഉണ്ടാക്കാം. തണുത്തത് പറ്റാത്തവർ ചൂടു പാലെടുത്ത് ഒരു ഗ്ലാസിൽ ഒഴിച്ച് മുകളിൽ ക്രീം ഒഴിച്ച് ഇതുപോലെ കുടിക്കാം. പക്ഷേ ഐസ് ക്യൂബിടേണ്ട. ഈ ഉണ്ടാക്കി വച്ച ക്രീം മോശമാവുകയില്ല.ഫ്രിഡ്ജിൽ വച്ച് ഒരാഴ്ച വരെ ഒക്കെ നമുക്ക് ഉപയോഗിക്കാം. ഈ ചൂടുകാലാവസ്ഥയിൽ ക്ഷീണിച്ചിരിക്കുമ്പോൾ ഒന്നു ഉണ്ടാക്കി നോക്കൂ. എല്ലാർക്കും ഇഷ്ടപ്പെടും.

Leave a Comment