മസാജിനിടെ തെറാപ്പിസ്റ്റിനെ പീ ,, ഡി ,, പ്പിക്കാൻ ശ്രമം.. മലപ്പുറം സദേശി മുഹമ്മദ് ഷാക്കിർ പോലീസ് അറസ്റ്റ് ചെയ്തു. സഹായികളായ നീതുവും ഗീതും പിടിയിൽ..

എറണാകുളം കലൂരിലെ സ്പായിൽ യുവ തെറാപ്പിസ്റ്റിനെ പീ ,, ഡി ,, പ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. മലപ്പുറം മഞ്ചേരി കടമ്പേട് സ്വദേശി 52 കാരനായ മുഹമ്മദ് ഷാക്കിറിനെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച വയനാട് വെള്ളമുണ്ട സ്വദേശി 27 കാരിയായ നീതു ജെയിംസ്, തൃശൂർ കുന്നുക്കാട് സ്വദേശി 25 കാരിയായ ഗീതു എന്നിവരും പോലീസ് പിടിയിലായി.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ബോഡി മസാജിന് വേണ്ടി സ്പായിലെത്തിയ പ്രതി മുഹമ്മദ് ഷാക്കിർ യുവതിയുടെ നഗ്നചിത്രങ്ങൾ എടുക്കുൻ ശ്രമിച്ചു. യുവതി എതിർത്തതോടെ ഇയാൾ ശാരീരികമായി ഉപദ്രവിച്ചു. സംഭവത്തിന് ശേഷം സ്ഥാപനത്തിലെ ജീവനക്കാരായ നീതുവും ഗീതുവും പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇരുവരും മോശമായി പെരുമാറിയെന്നും യുവതി പരാതിയിൽ പറയുന്നു. എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായ രതീഷ് ടി എസ്, ദർശക്, ആഷിക്, എഎസ്ഐ മേരി ഷൈനി, സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽകുമാർ, വിനീത് പി, അജിലേഷ്, റിനു, വിപിൻ, ഇന്ദു എന്നിവരാണ് പ്രതികളെ പിടികൂടിയത്.