പ്രമേഹരോഗികളിൽ കാഴ്ച കുറയാതിരിക്കാൻ ചെയ്യേണ്ട അഞ്ചു കാര്യങ്ങൾ ഇതാണ്.

പ്രമേഹം കൂടുമ്പോൾ സാധാരണയായി ഭക്ഷണ നിയന്ത്രണങ്ങൾ, കാർബോഹൈഡ്രേറ്റ് നിയന്ത്രണങ്ങൾ, രക്തത്തിലെ പഞ്ചസാര എന്നിവയിലേക്ക് നമ്മുടെ ശ്രെദ്ധ തിരിയുന്നു. എന്നാൽ പ്രമേഹം കണ്ണിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നത് വളരെ അപൂർവമായി മാത്രമേ നാം ചിന്തിക്കാറുള്ളു. വാസ്തവത്തിൽ, പ്രമേഹം നിങ്ങളുടെ കാഴ്ചയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് നിരവധി തെറ്റായ ധാരണകളുണ്ട്.

പ്രമേഹം കണ്ടെത്തിയവരിൽ ചിലരെങ്കിലും മാസങ്ങളോളം വീണ്ടും രക്തപരിശോധന നടത്താറില്ല, ആവശ്യത്തിന് മരുന്ന് കഴിക്കുകയുമില്ല. ഷുഗർ പഴയതിലും കുറവാണോ അല്ലെങ്കിൽ കൂടുതലാണോ എന്ന് ഇടയ്ക്കിടെ പരിശോധിച്ച് വേണ്ടത്ര ശ്രദ്ധ നൽകാതെ അനിയന്ത്രിതമായ രോഗാവസ്ഥയിൽ ദീർഘകാലം കഴിയുന്നവരാണ് കൂടുതൽ. കാലിൽ നീർവീക്കമോ കാഴ്ചക്കുറവോ ഉണ്ടാകുമ്പോഴും പ്രമേഹ നിയന്ത്രണത്തിൽ ഇത്തരക്കാർ ശ്രദ്ധിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം.

ഒരു മാസത്തിലേറെയായി പഞ്ചസാരയുടെ അളവ് ഇരുനൂറിലധികം തുടരുന്നത് കണ്ണുകളിലെ കാഴ്ച സംബദ്ധമായ സങ്കീർണതകൾക്ക് കാരണമാകും. ഡയബറ്റിക് നെഫ്രോപതി, ഡയബറ്റിക് ന്യൂറോപ്പതി, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയാണ് പ്രധാനപ്പെട്ട സങ്കീർണതകൾ. ദഹനക്കേട്, മലബന്ധം, ക്ഷീണം, ബലഹീനത, ശരീരഭാരം കുറയൽ, ലൈംഗിക പ്രശ്നങ്ങൾ, വ്രണങ്ങൾ, തലകറക്കം, ബലഹീനത തുടങ്ങിയവയും ഉണ്ടാകാം.

പഞ്ചസാര സാധാരണ നിലയിലാക്കിയാലും ഇവയൊന്നും പെട്ടന്ന് കുറയാനിടയില്ല. പ്രമേഹം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ സ്വതന്ത്ര രോഗങ്ങളായി കണക്കാക്കി പ്രമേഹ നിയന്ത്രണത്തോടൊപ്പം ചികിത്സിച്ചാൽ മാത്രമേ അൽപ്പമെങ്കിലും സമാധാനമുണ്ടാകൂ എന്നതാണ് സത്യം.

കണ്ണിലെ ഞരമ്പുകളെ ബാധിക്കുകയും കാഴ്ചശക്തി കുറയുകയും ചെയ്യുന്ന അവസ്ഥയാണിത്. പലപ്പോഴും കണ്ണട ഉപയോഗിച്ച് ശരിയാക്കാൻ സാധിക്കാറില്ല. എന്നാൽ ശരിയായ ചികിത്സയിലൂടെ ചില ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിയും.

ലോകമെമ്പാടും, വിവിധ പ്രായത്തിലുള്ളവരിൽ അന്ധതയ്ക്കുള്ള പ്രധാന കാരണം ഡയബറ്റിക് റെറ്റിനോപ്പതിയാണ്. ഇന്ത്യയിൽ, 2025 ഓടെ ഏകദേശം 57 ദശലക്ഷം പ്രമേഹമുള്ള ആളുകൾക്ക് റെറ്റിനോപ്പതി ഉണ്ടാകും എന്നാണ് വിലയിരുത്തൽ.

പ്രമേഹത്തിന്റെ ഗുരുതരവും സാധാരണവുമായ ഒരു സങ്കീർണതയാണ് ഡയബറ്റിക് റെറ്റിനോപ്പതി, നിങ്ങൾക്ക് എത്രത്തോളം പ്രമേഹം ഉണ്ടായിരുന്നുവോ അത്രയും നിങ്ങളുടെ അപകടസാധ്യത കൂടുതലാണ്.

പ്രമേഹമുള്ള ആർക്കും പ്രമേഹ നേത്രരോഗം ഉണ്ടാകാം, ഇത് ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തെ വേർതിരിക്കുന്നില്ല. ഗർഭകാലത്ത് വികസിക്കുന്ന ഗർഭകാല പ്രമേഹമുള്ള ഒരാളെയും ഇത് ബാധിക്കും. രോഗത്തിന്റെ ആദ്യ രണ്ട് ദശകങ്ങളിൽ, ടൈപ്പ് 1 പ്രമേഹമുള്ള മിക്കവാറും എല്ലാ രോഗികളിലും ടൈപ്പ് 2 പ്രമേഹമുള്ള 60% രോഗികളിലും റെറ്റിനോപ്പതി സംഭവിക്കുന്നു. നിങ്ങളുടെ കണ്ണുകൾ പതിവായി പരിശോധിക്കുന്നത് പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ച പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കും.

നിങ്ങളുടെ വ്യക്തിപരമായ അപകടസാധ്യത കുറയ്ക്കുന്നതിന് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കുന്ന പ്രമേഹ നിയന്ത്രണ ക്രമങ്ങൾ ശ്രദ്ധാപൂർവ്വം പിന്തുടരുക എന്നതാണ്. ഡയബറ്റിക് റെറ്റിനോപ്പതിക്കായി വർഷത്തിലൊരിക്കൽ നിങ്ങളുടെ കണ്ണുകൾ പരിശോധിക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള കാര്യം.നിങ്ങളുടെ കുടുംബത്തിന്റെയും ജീവിത നിലവാരത്തിൽ വളരെ നല്ല സ്വാധീനം ചെലുത്താൻ കഴിയുന്ന ലളിതവും എളുപ്പമുള്ളതും വേദനയില്ലാത്തതുമായ ഒരു പരിശോധനയാണിത്. കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.