കേരളാ സർക്കാരിന്റെ സൗജന്യ സഹായം നെൽ കർഷകർക്ക്. അപേക്ഷ നൽകുന്നതിനുള്ള എല്ലാ വിവരങ്ങളും ലിങ്കും സഹിതം

കേന്ദ്ര സർക്കാറിൻ്റെയും കേരള സർക്കാറിൻ്റെയും നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു കാലമാണിത്. നമ്മുടെ രാജ്യം മുഴുവൻ സാമ്പത്തിക പ്രതിസദ്ധി അനുഭവിക്കുന്ന ഈ വേളയിൽ ഇത്തരം ആനുകൂല്യങ്ങൾ വലിയൊരു സഹായം തന്നെയാണ്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ബുദ്ധിമുട്ടുന്നവരിൽ കർഷകരും ഉൾപ്പെടുന്നുണ്ട്. കേന്ദ്ര സർക്കാർ നിരവധി ആനുകൂല്യങ്ങൾ അവർക്ക് നൽകി വരുന്നുണ്ട്. നമ്മുടെ സംസ്ഥാന സർക്കാർ ഒരു പുതിയ ധനസഹായ പദ്ധതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

അതിന് എന്തൊക്കെയാണെന്ന് നോക്കാം. ഇന്നത്തെ സാഹചര്യത്തിൽ കർഷകർ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അതു കൊണ്ട് നെൽകൃഷിക്ക് അനുയോജ്യമായ വയലുകളുള്ളവർക്ക് റോയലിറ്റിക്കായി അപേക്ഷകൾ ക്ഷണിക്കുന്നുണ്ട്. അതിന് അപേക്ഷകൾ സമർപ്പിക്കേണ്ടത് 2020 സെപ്തംബർ 12 മുതലാണ്. ഹെക്ടറിന് 2000 രൂപ നിരക്കിൽ ഗുണഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക ലഭിക്കുന്നതായിരിക്കും. ഇതിനായി 40 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുണ്ട്.

ഇത് നൽകുന്നത് ഭൂവിസ്തൃതിയും, കൃഷി സ്ഥലവും നോക്കിയായിരിക്കും. നമ്മുടെ സംസ്ഥാനത്ത് 2.05 ലക്ഷം ഹെക്ടറിലാണ് നെൽകൃഷി നിലവിൽ ഉള്ളത്. 2020 – 2021 ബജറ്റിൽ നെൽകൃഷി വികസനത്തിന് 118.24 കോടി രൂപ വകയിരുത്തിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിൽ അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് www.aims.kerala.gov.in എന്നതാണ്. ഇതിൽ നിങ്ങൾക്ക് സ്വന്തമായോ അല്ലെങ്കിൽ അക്ഷയ കേന്ദ്രം വഴിയോ അപേക്ഷിക്കാൻ സാധിക്കും.

കൂടാതെ ഈ അപേക്ഷയുടെ കൂടെ കൈവശകാശ സർട്ടിഫിക്കറ്റ്, കരം അടച്ച രസീത്, ആധാർ അല്ലെങ്കിൽ കാർഡ്, തിരിച്ചറിയൽ രേഖ(ഡ്രൈവിംങ് ലൈസൻസോ, പാൻ കാർ ഡോ) ഏതെങ്കിലും രേഖ ഉണ്ടാവണം. കൂടാതെ ബാങ്ക് ശാഖയുടെ പേരും, അക്കൗണ്ട് നമ്പറും, IFSC കോഡുമുൾപ്പെടുന്ന പേജും, ക്യാൻസൽ ചെയ്ത ചെക്ക് ലീഫ് തുടങ്ങിയവ അപേക്ഷയുടെ കൂടെ അപ്പ് ലോഡ് ചെയ്യേണ്ടതുണ്ട്. കൃഷിക്കായി ഉപയോഗിക്കുന്ന നിലങ്ങൾ ഉപയോഗിക്കുന്നവർക്കുള്ളതാണ് സർക്കാറിൻ്റെ റോയലിറ്റി നൽകുന്നത്. വയലുകൾ തരിശ് ആയി ഇട്ടവർക്ക് റോയലിറ്റി ലഭ്യമല്ല.

വയലുകളിൽ വിള പരിക്രമത്തിൻ്റെ ഭാഗമായി ഹ്രസ്വകാല വിളകളായ പയറു വർഗ്ഗങ്ങൾ, നിലക്കടല ,പച്ചക്കറികൾ, എള്ള് തുടങ്ങിയവർക്കും റോയൽറ്റി ലഭിക്കും. നെൽവയൽ സ്വന്തമായോ അല്ലെങ്കിൽ മറ്റു കർഷകർ ഏജൻസികൾ മുഖേനയോ ഉപയോഗിക്കും എന്ന ഉറപ്പ് നൽകുന്നവർക്കും റോയൽറ്റി ലഭിക്കും. ഈ ഭൂമി തുടർന്നും മൂന്നു വർഷം തരിശ്ശായിട്ടാൽ പിന്നീട് റോയൽറ്റി ലഭ്യമല്ല.

നിങ്ങൾ നൽകിയ അപേക്ഷയും, കൂടാതെ നെൽവയലുകളുടെ ഭൗതികപരിശോധനയും കൃഷി അസിസ്റ്റൻറ് നടത്തും. അപേക്ഷയിൽ ഉള്ള തൊക്കെ ശരിയാണെന്ന് കൃഷി ഓഫീസർക്ക് ബോധ്യപ്പെട്ടാൽ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർക്ക് ഓൺലൈൻ വഴി കൈമാറും. ഈ കാര്യങ്ങൾ ഒക്കെ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഈ ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുക. അറിയാത്തവരിലേക്ക് പരമാവധി എത്തിക്കാൻ ശ്രമിക്കുക.