കർഷകർക്ക് 5,000 രൂപ വരെ പെൻഷൻ ലഭിക്കും ! ഈ പദ്ധതിയിൽ നിന്ന് എങ്ങനെ ലഭിക്കും എന്ന് നോക്കാം.. സംസ്ഥാന സർക്കാർ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ..

ഈയൊരു കാലഘട്ടത്തിൽ നിരവധി ആനുകൂല്യങ്ങളാണ് പൊതുജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒരു പദ്ധതി കൂടിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. എന്താണെന്ന് നമുക്ക് പരിശോധിക്കാം. സംസ്ഥാനത്ത് കർഷകർക്കുവേണ്ടി ഒരു പുതിയ ആനുകൂല്യം കൂടി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. കർഷക ക്ഷേമനിധി ബോർഡ്‌ മുഖേനയാണ് ഈ ആനുകൂല്യം ലഭ്യമാവുക.

മൂന്നു വർഷമോ അതിലധികമോ കാർഷിക മേഖലയിൽ സേവനം ചെയ്തുവരുന്ന കർഷകർ ആയിട്ടുള്ള വ്യക്തികൾക്കാണ് ഈ പദ്ധതിയുടെ ഭാഗമാകുവാനും, തുടർന്ന് ആനുകൂല്യം കൈപ്പറ്റുവാനും സാധിക്കുക. ഓൺലൈൻ മുഖേനയാണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ കർഷകർ കൂടുതലുള്ള മേഖലയിൽ കൃഷിഭവൻ മുഖേനയും, അക്ഷയ കേന്ദ്രങ്ങൾ മുഖേനയും ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.

ഈ പദ്ധതിയിലൂടെ പ്രതിമാസം 5,000 രൂപ വരെ പെൻഷനായി ലഭിക്കുന്നതാണ്. മാത്രമല്ല മറ്റനേകം ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സാധിക്കും. 18 വയസ്സിനും 55 വയസ്സിനും ഇടയിലുള്ള വ്യക്തികൾക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. പ്രതിമാസം വളരെ ചെറിയ തുക അടയ്ക്കുകയും 60 വയസ്സിനു ശേഷം ഈ തുക പെന്ഷനായി ലഭ്യമാക്കുകയും ആണ് ചെയ്യുക.

ഓരോ വ്യക്തിയും അടയ്ക്കുന്ന തുകയക്ക് ആനുപാധികമായ തുക ഗവണ്മെന്റും ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നതായിരിക്കും. ശേഷം ഇവയെല്ലാം ചേർത്ത് 5000 രൂപ വരെ പ്രതിമാസം പെൻഷൻ എന്ന രീതിയിൽ ലഭ്യമാകുന്നതാണ്. പ്രായത്തിനനുസരിച്ചു അടയ്‌ക്കേണ്ട തുകയിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും.

ഈ പദ്ധതിയിലേക്ക് അപേക്ഷിക്കണമെങ്കിൽ 100 രൂപ രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതാണ്. 55 വയസ്സിന് മുകളിൽ ഉള്ള വ്യക്തികൾ ആണെങ്കിൽ ക്ഷേമ നിധിയിൽ നിബന്ധനകൾക്ക് വിധേയമായി അംശദായം അടക്കുന്നവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്. അഞ്ചുവർഷമെങ്കിലും തുടർച്ചയായി അംശദായം അടക്കുന്നവർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുക.

എന്നാൽ അഞ്ചുവർഷത്തിനുള്ളിൽ അംശദായം അടക്കുന്ന വ്യക്തി മരണപ്പെടുകയാണെങ്കിൽ ഈ തുക അദ്ദേഹത്തിന്റെ കുടുംബത്തിന് കുടുംബ പെൻഷൻ ആയി ലഭിക്കുന്നതാണ്. പെണ്മക്കളുടെ വിവാഹ സഹായം, വിദ്യാർഥികളുടെ വിദ്യാഭ്യാസ സഹായം, പ്രസവ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ധനസഹായം, ഇങ്ങനെയുള്ള നിരവധി ആനുകൂല്യങ്ങളും ഈ പദ്ധതിയിലൂടെ ലഭിക്കുന്നതാണ്. കന്നുകാലി പരിപാലനം ചെയ്യുന്ന വ്യക്തികൾക്കും ഈ പദ്ധതിയിലേക്ക് അംഗമാവാൻ സാധിക്കുന്നതാണ്.

Read More: എല്ലാ വിധത്തിലുള്ള പെൻഷൻ വാങ്ങുന്നവരും അറിയേണ്ട പുതിയ അറിയിപ്പ്