സർക്കാർ നിർമ്മിത റോഡുകൾക്ക് പുറമേ നല്ല രീതിയിൽ റോഡ് പണിത് അത് നല്ല രീതിയിൽ പരിപാലിച്ചു കൊണ്ടുപോകുന്നതിന് റോഡ് കൺസ്ട്രക്ഷൻ മുഴുവൻ ചെലവും വഹിച്ച് നടത്തിയ നിർമ്മാണ കമ്പനി ആണ് ഈ തുക റോഡ് ഉപയോഗിക്കുന്നവരിൽ നിന്നും ഉണ്ടാക്കുന്നതിനായി റോഡിനു കുറുകെ ടോൾ പാസുകൾ പണിതീർത്തു ടോൾ വാങ്ങുന്നത്.
മുൻപ് ടോൾപ്ലാസയിൽ വണ്ടി നിർത്തി പണം കൊടുത്ത ശേഷം മാത്രമാണ് വണ്ടികൾക്ക് മുൻപോട്ട് പോകാൻ സാധിച്ചിരുന്നത്. ഈ സമയം നിരയിൽ ഒരുപാട് വാഹനങ്ങൾ കാത്തു നിൽക്കുന്നുണ്ടാകും. വാഹനങ്ങളെല്ലാം ഇത്തരത്തിൽ പണം നൽകി ടോൾ പ്ലാസ കടന്നുപോകുന്നതിന് ഒരുപാട് സമയമെടുക്കും എന്നതിനാൽ പലപ്പോഴും ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ ടോൾ പ്ലാസകളിൽ നീണ്ട നിരയിൽ വാഹനങ്ങൾ കാത്തു കിടക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്.
എന്നാൽ ഇപ്പോൾ ഈ അവസ്ഥ നീക്കുന്നതിനായി ഫാസ്റ്റ് ടാഗ് സംവിധാനം എല്ലാ വാഹനങ്ങൾക്കും നിർബന്ധമാക്കിയിരിക്കുകയാണ്. ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ മുൻപിൽ ഗ്ലാസിൽ ഒട്ടിച്ചിരിക്കുന്ന ഇലക്ട്രോണിക് ചിപ്പ് സ്കാൻ ചെയ്യപ്പെടുകയും ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിന്നും ടോൾ തുക പിൻവലിക്കുകയും ചെയ്യും.
ഇതിനാൽ വാഹനങ്ങൾക്ക് ഒരുപാട് സമയം ടോൾപ്ലാസകളിൽ നീണ്ട നിരയിൽ കാത്തു കിടക്കുന്ന അവസ്ഥ ഒഴിവാകും. വാഹനങ്ങൾക്ക് ടോള് പ്ലാസകളിൽ നിർത്തേണ്ട ആവശ്യം വരുന്നില്ല. സ്കാൻ ചെയ്ത് ഉടനെ പണം പിൻവലിക്കുകയും ഉപഭോക്താവിന് ഇതിന്റെ എസ്എംഎസ് ബന്ധിപ്പിച്ചിരിക്കുന്ന ഈ നമ്പറിലേക്ക് വരികയും ചെയ്യും.
ഫെബ്രുവരി 15 മുതൽ എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റാഗ് നിർബന്ധമായും ഉണ്ടായിരിക്കണം. ഫാസ്റ്റ് ടാഗ് ഇല്ലാത്തപക്ഷം വാഹന ഉടമകളിൽ നിന്ന് കനത്ത പിഴയടക്കാനും നടപടികളുണ്ടാകും.