ഫെബ്രുവരി സൗജന്യ കിറ്റ് വിതരണം നാളെ മുതൽ. കിറ്റ് വാങ്ങാനുള്ളവർ അറിയേണ്ട കാര്യങ്ങൾ

ഫെബ്രുവരി മാസത്തെ സൗജന്യ കിറ്റ് വിതരണം നാളെ മുതൽ (ഫെബ്രുവരി 19) ആരംഭിക്കുന്നതാണ്. എന്തെല്ലാം സാധനങ്ങൾ ആണ് കിറ്റിൽ ഉള്ളത് എന്ന് നോക്കാം,

കടുക് അല്ലെങ്കിൽ ഉലുവ -100 ഗ്രാം, ചെറുപയർ – 500 ഗ്രാം, വെളിച്ചെണ്ണ – അര ലിറ്റർ, ഉഴുന്ന്‌ – 500 ഗ്രാം, തുവരപ്പരിപ്പ്‌ – 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില – 100 ഗ്രാം, മുളക് പൊടി അല്ലെങ്കിൽ മുളക് – 100 ഗ്രാം, ഉപ്പ് – 1 കിലോഗ്രാം, രണ്ട് ഖദർ മാസ്കുകൾ, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ഫെബ്രുവരി കിറ്റ്.

ജനുവരി മാസത്തെ കിട്ടിയ വിതരണം ഫെബ്രുവരി മാസം 27 ആം തീയതി വരെ ഉണ്ടായിരിക്കുന്നതാണ്. കിറ്റുകൾ വാങ്ങാത്തവർ എത്രയും പെട്ടെന്ന് നിങ്ങളുടെ അടുത്തുള്ള പൊതുവിതരണ സ്ഥാപനം വഴി കിറ്റുകൾ കൈ പറ്റുക. ഈ വിവരങ്ങൾ നിങ്ങളുടെ കൂട്ടുകാരിലേക്ക്‌ ഷെയർ ചെയ്യൂ..

Read More: സൗജന്യ കിറ്റിൽ എന്തെല്ലാം സാധനങ്ങൾ ഉണ്ടെന്ന് നോക്കാം. സൗജന്യ കിറ്റ് വാങ്ങാനുള്ളവർ അറിയുക