എല്ലാ വിധത്തിലുള്ള പെൻഷൻ വാങ്ങുന്നവരും അറിയേണ്ട പുതിയ അറിയിപ്പ്. പെൻഷൻ ലഭിക്കാത്തവർ അറിയുക..

60 വയസ്സിനു മുകളിലുള്ള, വാർദ്ധക്യത്തിൽ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടും അവസരവും നേരിടുന്നവരും ക്ഷേമനിധികളിൽ പങ്കാളികളും ആയ ഒരുപാട് വ്യക്തികൾക്ക് ഇപ്പോൾ സാമൂഹ്യ ക്ഷേമ പെൻഷനുകൾ ലഭിക്കുന്നുണ്ട്. ക്ഷേമപെൻഷനുകളുമായി സംബന്ധിച്ച് പുതിയ അപ്ഡേറ്റുകൾ ആണ് ഇപ്പോൾ കൊണ്ടിരിക്കുന്നത്.

മുൻപത്തേതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ 1500 രൂപയാണ് സാമൂഹ്യ പെൻഷൻ തുകയായി ഓരോ പെൻഷൻ ഉപഭോക്താക്കൾക്കും ലഭിക്കുന്നത്. ഇത് കൂടാതെ ഈ പി എഫ് പെൻഷൻ കൈപ്പറ്റുന്ന ആളുകൾക്ക് 4000 രൂപയും പെൻഷനായി ലഭിക്കും. ഇ പി എഫ് പെൻഷൻ നിലവിൽ സ്വീകരിക്കുന്ന വ്യക്തികൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ വകയായി 600 രൂപയേ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ.

സാമൂഹ്യ സുരക്ഷാ പെൻഷനുകളെ സംബന്ധിച്ച് മറ്റൊരു കാര്യമാണ് ഒരുപാട് ഉപഭോക്താക്കൾക്ക് ഇപ്പോൾ പെൻഷൻ തുക തടസ്സപ്പെട്ടിരുന്നു എന്നത്. ഈ പ്രശ്നത്തിന്റെ പ്രധാന കാരണം പെൻഷൻ ഗുണഭോക്താക്കൾ കൃത്യമായി മസ്റ്ററിങ് നടത്താത്തതിനാൽ ആണ്. ഇപ്പോൾ സംസ്ഥാന സർക്കാർ കുടിശ്ശിക ഒന്നും വരുത്താതെയാണ് പെൻഷൻ ഉപഭോക്താക്കൾക്ക് കൃത്യമായി എല്ലാ മാസവും പെൻഷൻ തുക എത്തിക്കുന്നത്.

ആയതിനാൽ ഇപ്പോൾ പെൻഷൻ തുക നിലവിൽ ലഭിക്കാതിരിക്കുന്ന ആളുകൾ മസ്റ്ററിങ് പൂർത്തിയാക്കാത്തതിനാൽ ആണ് തുക ലഭിക്കാതെ ഇരിക്കുന്നത് എന്ന് മനസ്സിലാക്കുക. ആയതിനാൽ ഈ കാലയളവിൽ ലഭിക്കേണ്ട പെൻഷൻ തുക ഒരിക്കലും കുടിശ്ശിക ഇനത്തിൽ കൂട്ടുകയില്ല. മാസ്റ്ററിങ് പൂർത്തിയാക്കിയതിനു ശേഷം ഉള്ള പെൻഷൻ തുക മാത്രമായിരിക്കും ലഭിക്കുക. എല്ലാ മാസവും 20 നും 30 നും ഇടയിൽ പെൻഷൻ തുക അർഹരായവർക്ക് ലഭിക്കും.

ബാങ്ക് അക്കൗണ്ടിൽ തുക സ്വീകരിക്കുന്നവർക്ക് അക്കൗണ്ടുകളിലേക്കും കൈകളിൽ നേരിട്ട് സ്വീകരിക്കുന്നവർക്ക് അങ്ങനെയും കൃത്യമായി തുക ലഭിക്കും. ഫെബ്രുവരി മാസത്തെ പെൻഷൻ 25 ന് ശേഷം ആയിരിക്കും ഉണ്ടായിരിക്കുക. സർവീസ് പെൻഷൻ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഏപ്രിൽ ഒന്നുമുതൽ ആയിരം രൂപ കൂടി ഉയർത്തിയുള്ള പെൻഷൻ ആയിരിക്കും ലഭിക്കുക.